Search
  • Follow NativePlanet
Share
» »ബജറ്റ് 2024; ആത്മീയ ടൂറിസത്തിന് മുന്‍ഗണന, കാശി വിശ്വനാഥ് മാതൃകയിൽ ഗയയിൽ ഇടനാഴികൾ

ബജറ്റ് 2024; ആത്മീയ ടൂറിസത്തിന് മുന്‍ഗണന, കാശി വിശ്വനാഥ് മാതൃകയിൽ ഗയയിൽ ഇടനാഴികൾ

രാജ്യത്തിന്‍റെ വിനോദസഞ്ചാര മേഖലയ്ക്ക് പ്രതീക്ഷ നല്കുന്ന പദ്ധതികളുമായാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് 2024 പ്രഖ്യാപിച്ചിരിക്കുന്നത്.ട്രാവൽ ആൻഡ് ടൂറിസം മേഖലയ്ക്കായി വിപുലമായ വികസന പദ്ധതിളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്. ഇന്ത്യയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകോത്തര ലക്ഷ്യസ്ഥാനങ്ങളാക്കി മാറ്റാൻ ഉദ്ദേശിച്ചുള്ള പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വിവിധ മേഖലകളിൽ ഗണ്യമായ സാമ്പത്തിക അവസരങ്ങൾ തുറക്കുന്നതിനും ഇത് സഹായിച്ചേക്കും.

ഇന്ത്യയെ ഒരു പ്രധാന ആഗോള യാത്രാ കേന്ദ്രമായി ഉയർത്താനുള്ള ശ്രമങ്ങൾ ധനമന്ത്രി ബജറ്റ് അവതരണത്തിൽ സൂചിപ്പിച്ചു. ആത്മീയവും സാംസ്‌കാരികവുമായ ലക്ഷ്യസ്ഥാനങ്ങൾ മെച്ചപ്പെടുത്തുവാനും ആഭ്യന്തര, അന്തർദേശീയ സന്ദർശകരെ ആകർഷിക്കുന്നതിനായി പ്രകൃതിദത്തവും മനോഹരവുമായ ആകർഷണങ്ങൾ പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതികൾ.

Union Budget 2024 Highlights In Travel And Tourism

ആഭ്യന്തര ക്രൂയിസ് കപ്പലുകൾ നിയന്ത്രിക്കുന്ന വിദേശ ക്രൂയിസ് ഓപ്പറേറ്റർമാർക്കുള്ള കാര്യക്ഷമമായ നികുതി വ്യവസ്ഥ.
ആത്മീയവും മതപരവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാന ക്ഷേത്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും വികസിപ്പിക്കുന്ന പദ്ധതി, ബീച്ച് ലക്ഷ്യസ്ഥാനങ്ങളുടെ മെച്ചപ്പെടുത്തലുകൾ എന്നിവ ഇതിൽ ചിലതാണ്. കൂടാതെ ഒഡീഷ, ബീഹാർ എന്നീ രണ്ടു സംസ്ഥാനങ്ങളിലലെ വിനോദ സഞ്ചാരത്തിന് പ്രത്യേക ഊന്നലും നല്കിയിട്ടുണ്ട്. ഓരോന്നും വിശദമായി നോക്കാം.

ക്രൂസ് ടൂറിസത്തിന് ഉത്തേജനം

രാജ്യത്തെ ഉയർന്നു വരുന്ന വിനോദ സഞ്ചാര മേഖലയായ
ക്രൂസ് ടൂറിസത്തിന് ഉത്തേജനം നല്കുന്ന പ്രഖ്യാപനങ്ങൾ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആഭ്യന്തര ക്രൂസിങ് നടത്തുന്ന വിദേശ ക്രൂയിസ് കമ്പനികൾക്കായി ലളിതമാക്കിയ നികുതി വ്യവസ്ഥയാണ് അതിലൊന്ന്. ക്രൂയിസ് ഓപ്പറേറ്റർമാർക്ക് നികുതി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ത് ക്രൂയിസ് ടൂറിസം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രദ്ധേയമായ നടപടിയാണ്.

ബീഹാര്‍ ടൂറിസവും ബജറ്റും

ബീഹാറിലെ ആത്മീയവും ചരിത്രപരവുമായ ലക്ഷ്യസ്ഥാനങ്ങളെ മികച്ച രീതിയിൽ മുന്നേറാൻ സഹായിക്കുന്ന മാറ്റങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാന തീർഥാടന കേന്ദ്രമെന്ന നിലയിൽ ബോധ് ഗയയെ ഉയർത്തും. വിഷ്ണു പാതയും മഹാബോധി ക്ഷേത്ര ഇടനാഴികളും കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിക്ക് സമാനമായി വികസിപ്പിക്കും.

പുരാതന നഗരമായ രാജ്ഗിർ, മതപരവും ആരോഗ്യപരവുമായ ടൂറിസം വർദ്ധിപ്പിക്കുന്നതിനായി വികസിപ്പിക്കും.
പുരാതന ഭാരതത്തിലെ സർവ്വകലാശാലകളിലൊന്നായ നളന്ദയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും.നളന്ദ സർവകലാശാലയെ പഴയ പ്രാധാന്യത്തിലേക്ക് പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം. ഇത് പ്രദേശത്തിന്‍റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ടൂറിസം ആകർഷണം വർദ്ധിപ്പിക്കും.കൂടാതെ യയിലെ വിഷ്ണുപാദ ക്ഷേത്രം ഒരു പ്രധാന ആത്മീയ, വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കും.

ഒഡീഷ വിനോദസഞ്ചാരം

മതപരമായ വിനോദ സഞ്ചാരത്തിനും ബീച്ച് ടൂറിസത്തിനും പേരുകേട്ട ഒഡീഷയിൽ ഈ രണ്ട് മേഖലകളിലും പ്രോത്സാഹനം നല്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news tourism travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+