ഇനി യുഎസ് യാത്ര ഇനി മുതൽ ചിലവേറും. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കുമുള്ള നോൺ ഇമിഗ്രന്റ് വിസ അപേക്ഷ പ്രോസസിങ് ഫീസ് യുഎസ് വർദ്ധിപ്പിക്കുന്നതോടെയാണ് യുഎസ് യാത്രകൾക്ക് ചിലവേറുന്നത്. പുതുക്കിയ ഫീസ് നിരക്കുകൾ 2023 മെയ് 30 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ഇതിനോടകം വിസ അപേക്ഷകൾക്കായി പണം അടച്ചവർക്ക് പുതുക്കിയ നിരക്ക് ബാധകമല്ല.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സന്ദർശക വിസകൾ (ബിസിനസ് അല്ലെങ്കിൽ ടൂറിസം), നോൺ-ഇമിഗ്രന്റ് വിസ (എൻഐവി) അപേക്ഷകൾ (വിദ്യാർത്ഥികൾ, എക്സ്ചേഞ്ച് വിസിറ്റർ) എന്നിവയ്ക്കുള്ള വിസ പ്രോസസ്സിംഗ് ഫീസ് 160 ഡോളറിൽ നിന്നും 180 ഡോളറായാണ് വർധിപ്പിച്ചത്.
യുഎസ് വിസ- പുതുക്കിയ നിരക്കുകൾ
യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് ബിസിനസ് അല്ലെങ്കിൽ ടൂറിസത്തിനായുള്ള സന്ദർശക വിസകൾ (ബി 1/ബി 2), സ്റ്റുഡന്റ് (എഫ് 1), എക്സ്ചേഞ്ച് വിസിറ്റർ വിസ (ജെ 1) തുടങ്ങിയ നോൺ പെറ്റിഷൻ അടിസ്ഥാനമാക്കിയുള്ള എൻഐവികളുടെ ഫീസ് 160 ഡോളറിൽ നിന്ന് (13,100 രൂപ) 185 ഡോളർ വരെ (15,150 രൂപ) വർധിപ്പിച്ചു. താത്കാലിക തൊഴിലാളികൾക്കുള്ള (എച്ച്, എൽ, ക്യു, പി, ഒ, ആർ വിഭാഗങ്ങൾ) നിവേദനം അടിസ്ഥാനമാക്കിയുള്ള എൻഐവികളുടെ ഫീസ് 190 ഡോളറിൽ നിന്ന് (15,559 രൂപ) 205 ഡോളറായി (16,787 രൂപ)യും ഉയർത്തി.

PC:Global Residence Index
ഉടമ്പടി വ്യാപാരി (treaty trader), ഉടമ്പടി നിക്ഷേപകൻ (treaty investor), സ്പെഷ്യാലിറ്റി തൊഴിലിൽ (ഇ കാറ്റഗറി) ഉടമ്പടി അപേക്ഷകർ എന്നിവർക്ക് 205 ഡോളറിൽ നിന്നും (16,787 രൂപ) 315 ഡോളർ (25,795 രൂപ) ആയി ഉയർത്തി.
അതേ സമയം, 2022 ഒക്ടോബർ 1-ന് നടത്തിയ വിസ ഫീസ് പേയ്‌മെന്റുകൾക്ക് ഫീസ് പേയ്‌മെന്റ് ഇൻവോയ്‌സിൽ നൽകിയ തീയതി മുതൽ 365 ദിവസത്തേക്ക് സാധുതയുണ്ട് എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. അപേക്ഷകൻ 2022 ഒക്ടോബർ 1-ന് മുമ്പ് ഈ ഫീസ് അടച്ചിട്ടുണ്ടെങ്കിൽ, അത് 2023 സെപ്റ്റംബർ 30 വരെ സാധുതയുള്ളതാണ്. ഇതിനായി, അപേക്ഷകൻ അഭിമുഖം മുൻകൂട്ടി ഷെഡ്യൂൾ ചെയ്യുകയോ അല്ലെങ്കിൽ 2023 സെപ്റ്റംബർ 30-ന് മുമ്പ് അഭിമുഖം ഒഴിവാക്കാനുള്ള അപേക്ഷ സമർപ്പിക്കുകയോ വേണം.

നിരക്ക് വര്‍ധനവിൽ ഉൾപ്പെടാത്തത്
അതേ സമയം . ഈ ഫീസ് വർധനവ് കോൺസുലാർ ഫീകൾക്കും സംസ്ഥാനങ്ങളിലേക്കുള്ള ചില എക്സ്ചേഞ്ച് സന്ദർശകർക്ക് ആവശ്യമായ രണ്ട് വർഷത്തെ റെസിഡൻസി ഫീസ് ഒഴിവാക്കുന്നതിനും ബാധകമല്ല.
യുഎസും വിനോദസഞ്ചാരവും
ലോകത്തിലെ ഏറ്റവും മനോഹരവും വൈവിധ്യപൂർണ്ണവുമായ രാജ്യങ്ങളിലൊന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ്. ദേശീയോദ്യാനങ്ങൾ, പാർക്കുകൾ, മൃഗശാലകൾ, പ്രകൃതിഭംഗി, വെള്ളച്ചാട്ടം തുടങ്ങി നിരവധി കാര്യങ്ങൾ യുഎസിനെ വിനോദസഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാക്കുന്നു. ന്യൂ യോർക്ക് സിറ്റിയാണ് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന നഗരങ്ങളിലൊന്ന്. അമേരിക്കയുടെ ചരിത്രവും മഹത്വവും വെളിപ്പെടുത്തുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. സ്റ്റാച്യു ഓഫ് ലിബർട്ടി, എംപയര്‍ സ്റ്റേറ്റ് ബിൽഡിങ്, സെൻട്രൽ പാർക്ക്, ബ്രോഡ് വേ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

യുഎസിലെ പ്രസിദ്ധമായ ഇടങ്ങൾ
ഇവിടുത്തെ ഓരോ നഗരങ്ങളും ഓരോ തരത്തിൽ പ്രസിദ്ധമാണ്. ഫ്ലോറിഡ - വാൾട്ട് ഡിസ്നി വേൾഡ്, വാഷിംഗ്ടൺ ഡിസി- വൈറ്റ് ഹൗസ് , അരിസോണ-ഗ്രാൻഡ് കാന്യോൺ,ന്യൂയോർക്ക്- നയാഗ്ര വെള്ളച്ചാട്ടം,സൗത്ത് ഡക്കോട്ട- മൗണ്ട് റഷ്മോർ, ന്യൂയോർക്ക് സിറ്റി- സ്റ്റാച്യു ഓഫ് ലിബർട്ടി, സാൻ ഫ്രാൻസിസ്കോ- ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, , കാലിഫോർമിയ-യോസ്മൈറ്റ് നാഷണൽ പാർക്ക് തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. റോഡ് ട്രിപ്പുകള്‍ക്കും യുഎസ് ലോകപ്രസിദ്ധമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












