ഉത്തരാഖണ്ഡ് എന്നും സഞ്ചാരികൾക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. മനസ്സിലെ ഏതു യാത്രാ മോഹമാണെങ്കിലും അതെല്ലാം ഒരൊറ്റ യാത്രയിൽ സാധ്യമാക്കുവാൻ സാധിക്കുമെങ്കിൽ ത് ഉത്തരാഖണ്ഡ് ആയിരിക്കും. മിത്തുകളും വിശ്വാസങ്ങളും ഇഴചേർന്നു നിൽക്കുന്ന പുരാതന ക്ഷേത്രങ്ങളിലേക്കുള്ള യാത്രയാണെങ്കിലും സാഹസികമായ, ജീവൻ പണയം വെച്ചു പോകേണ്ട റിവർ റാഫ്ടിങ്ങോ അല്ലെങ്കിൽ ബംഗീ ജംപോ ആയാലും ഉത്തരാഖണ്ഡ് റെഡിയാണ്. ഇനി അതല്ല, കാടുമൂടി കിടക്കുന്ന മഞ്ഞു വീണ വഴികളിലൂടെ പോകുവാനെനെങ്കിലും അതിനുള്ള വഴി ഈ നാട് തെളിച്ചു തരും.

PC:Yogendra Singh
ഇനി ഇവിടെ കാണുവാനൊരിടം ബാക്കിയില്ല എന്നു സഞ്ചാരികൾക്ക് പലപ്പോഴും തോന്നുമെങ്കിലും അവിടെ വീണ്ടുമൊരു യാത്ര തുടങ്ങുവാൻ സാധിക്കുന്നത് ഉത്തരാഖണ്ഡിൽ മാത്രമായിരിക്കും. ഇനിയും ആളുകൾ എത്തിയിട്ടില്ലാത്ത, പ്രദേശവാസികൾക്കിടയിൽ മാത്രം അറിയപ്പെടുന്ന ഒരുപാട് സ്ഥലങ്ങൾ ഇവിടെയുണ്ട്. പലപ്പോഴും പുറമെ നിന്നുള്ളവർ ഈ സ്ഥലങ്ങളെക്കുറിച്ച് അറിയാറില്ലെന്നു മാത്രം.
തുറക്കുന്നു 15 പുതിയ പാതകൾ
പുതിയ പാതകൾ തേടി യാത്ര പോകുവാൻ താല്പര്യമുള്ളവർക്കായി ഇതാ ഉത്തരാഖണ്ഡ് അധികമാരും യാത്ര ചെയ്തിട്ടില്ലാത്ത ട്രക്കിങ് റൂട്ടുകൾ തുറന്നു നല്കുവാൻ പോവുകയാണ്. മലമുകളിലേക്കുള്ള കയറ്റം മാത്രമല്ല, ഭൂമിക്കടിയിലൂടെയുള്ല യാത്രകളും ദിവസങ്ങള്‍ നീണ്ടു നിൽക്കുന്ന ട്രക്കിങ്ങുകളുമടക്കം രസകരമായതും കൗതുകകരമായതുമായ പാതകളാണ് ഉടനെ തുറക്കുവാന്‍ പോകുന്നത്.

PC:Akanksha Sharma
ചക്രതയിൽ കോണിഫറസ് വനത്തിനുള്ളിലെ വഴികളിലൂടെയുള്ള യാത്ര മുതൽ ഖരംബയിലെ 1000 അടി താഴ്ചയിലുള്ള ഭൂഗർഭ വിനോദയാത്ര,മോൾട്ടയിലെ നക്ഷത്രനിരീക്ഷണങ്ങൾ തുടങ്ങിയവയാണ് ഈ സമ്മർ സീസണിലെ യാത്രകൾക്കായി സർക്കാര് തുറക്കുവാൻ ഒരുങ്ങുന്നത്. 15 പാതകളാണ് ഈ ഘട്ടത്തിൽ തുറക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

രണ്ടര കിലോമീറ്റർ മുതൽ
മുകളിൽ പറഞ്ഞപോലെ തീർത്തും വ്യത്യസ്തമായ യാത്രാനുഭവങ്ങൾ നല്കുന്ന പാതകളാണ് തുറക്കുവാൻ പോകുന്നത്. ഇതിൽ വെറം രണ്ടര കിലോമീറ്റർ മാത്രമുള്ള ട്രക്കിങ് മുതൽ ഒരാഴ്ച സമയമെടുക്കുവാന്‍ സാധ്യതയുള്ള 65 കിലോമീറ്റർ ട്രക്കിങ് വരെയുണ്ട്. സഞ്ചാരികള്‍ക്ക് അവരുടെ അവധിക്കാലത്തിന്‍റെ ദൈർഘ്യവും യാത്രാ താല്പര്യങ്ങളും അനുസരിച്ച് ഒരു റൂട്ട് തിരഞ്ഞെടുക്കാം.
നാദ, കൊനൈൻ, കുഡോഗ്, ദരഗഡ്, ബുധേർ, ജാഖ്, ദിയോബൻ, മുണ്ടാലി, കഹ്തിയാൻ, കനാസർ തുടങ്ങി? സ്ഥലങ്ങളിലാണ് ഈ പുതിയ പാതകൾ സ്ഥിതി ചെയ്യുന്നത്. പുതുതായി തുറക്കുന്ന 15 പാതകളിൽ 9 എണ്ണത്തിലും പുറത്തുനിന്നുള്ലവര് വളരെ അപൂർവ്വമായി മാത്രം എത്തുന്നവയാണ്. ബ്രിട്ടീഷുകാർ വികസിപ്പിച്ച തടിയാർ മാർച്ച് എന്ന് പേരിട്ടിരിക്കുന്ന 65 കിലോമീറ്റർ നീളമുള്ള പാതയാണ് ഇതിൽ പ്രധാനം. വനങ്ങൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രയിൽ കാലത്തെ ഫോറസ്റ്റ് റെസ്റ്റ് ഹൗസുകളിൽ താമസിക്കുവാനും സാധിക്കും.
ഏപ്രിൽ മുതൽ പുതിയ പാതകൾ പൊതുജനങ്ങൾക്കായി തുറക്കും. ഉത്തരാഖണ്ഡിന്റെ ഇതുവരെ കാണാത്ത കാഴ്ചകൾ കൺമുന്നിലെത്തിക്കുവാന്‍ സഹായിക്കുന്നവയാണ് ഈ യാത്രകൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












