ഉത്തരാഖണ്ഡിലേക്ക് ഓണത്തിനോ അല്ലെങ്കിൽ വരും ദിവസങ്ങളിലോ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ കാലാവസ്ഥാ മുന്നറിയിപ്പുകളും അവിടുത്തെ നിലവിലെ അവസ്ഥയും നോക്കി മാത്രം യാത്ര മുന്നോട്ട് പ്ലാൻ ചെയ്താൽ മതിയെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതീവ ജാഗ്രത പുലർത്തേണ്ട പ്രതീകൂല കാലാവസ്ഥയാണ് ഇപ്പോൾ ഉത്തരാഖണ്ഡിൽ അനുഭവപ്പെടുന്നത്. കൂടാതെ, മോശം കാലാവസ്ഥ യാത്രാ തടസ്സത്തിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് ബദരീനാഥ് ദേശീയ പാതയിൽ ഒന്നിലധികം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുകൾ ഉണ്ടായി. ലംബാഗഡ്, നന്ദപ്രയാഗ്, സൊനാല, ബാരേജ് കുഞ്ച് എന്നിവയുൾപ്പെടെയുള്ള പ്രധാന പോയിൻ്റുകളെ ഇത് തടസ്സപ്പെടുത്തി. കൂടാതെ, സാകോട്ടിനും നന്ദപ്രയാഗിനുമിടയിലുള്ള ബദൽ പാതയും തടസ്സപ്പെട്ടു.ഇതേ തുടർന്ന് ചമോലി പോലീസ് മുന്നറിയിപ്പും നല്കിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ബദരീനാഥ് ദേശീയ പാതയോരത്ത് നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലിന് കാരണമായിട്ടുണ്ട്, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻസുരക്ഷിതമായ സ്ഥലങ്ങളിൽ യാത്രക്കാരെ നിർത്തുകയും ചെയ്തിട്ടുണ്ട്.

നേരത്തെ, പലയിടങ്ങളിലും മണ്ണിടിച്ചിൽ കാരണം പ്രാദേശിക ഗതാഗതം തടസ്സപ്പെട്ടിരുന്നു. കമേദ (ഗൗച്ചർ), നന്ദപ്രയാഗ്, ചിങ്ക എന്നിവിടങ്ങളിലെ റോഡ് തടസ്സങ്ങൾ പ്രാദേശിക ഗതാഗതം തടസ്സപ്പെടുത്തിയെങ്കിലും പിന്നീട് തടസ്സങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കനത്ത മഴയുള്ള ഈ കാലയളവിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അഭ്യർത്ഥിച്ചു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉത്തരാഖണ്ഡിലെ നിരവധി തെക്കൻ ജില്ലകളിൽ റെഡ് അലർട്ടും മറ്റ് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നൈനിറ്റാൾ ജില്ലയിൽ, തുടർച്ചയായി പെയ്യുന്ന മഴ ഷെർണാല മേഖലയിൽ വെള്ളം കവിഞ്ഞൊഴുകിയതിനാൽ ഹൽദ്വാനി-സിതാർഗഞ്ച് റൂട്ട് ഉൾപ്പെടെ നിരവധി റോഡുകൾ അടച്ചു. യാത്രക്കാർ ബദൽ വഴികൾ തേടാനും സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ യാത്ര ഒഴിവാക്കാനും നിർദ്ദേശിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












