Search
  • Follow NativePlanet
Share
» »താരമായി വാഗമൺ, പൂജാവധിക്ക് കോളടിച്ചത് ഇടുക്കിക്ക്

താരമായി വാഗമൺ, പൂജാവധിക്ക് കോളടിച്ചത് ഇടുക്കിക്ക്

സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഇടുക്കി. ഒരവധി കിട്ടിയാൽ മലയാളികൾ ബാഗും എടുത്ത് ധൈര്യത്തിൽ വരാൻ ആഗ്രഹിക്കുന്ന ഇടം. ഇത്തവണത്തെ പൂജാവധിക്കും വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. നാലു ദിവസം നീണ്ട വാരാന്ത്യത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് ഇടുക്കി ജില്ലയിലാണ്. കോടമഞ്ഞും മഴയും കുളിരും നിറഞ്ഞ ഇടുക്കിയുടെ കാലാവസ്ഥ ആസ്വദിക്കാന്‍ ഒരു ലക്ഷം പേർക്കടുത്ത് ആളുകളെത്തി.

ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്‍റെ കണക്കനുസരിച്ച് നാലു ദിവസം നീണ്ട വാരാന്ത്യത്തിൽ 75,052 പേർ ഇടുക്കി സന്ദർശിച്ചു. ഇതിൽതന്നെ കൂടുതൽ ആളുകൾ സന്ദര്‍ശിച്ചത് വാഗമൺ ആണ്. മാട്ടുപ്പെട്ടി, രാമക്കൽമേട് എന്നീ സ്ഥലങ്ങളാണ് തൊട്ടുപിന്നിലായി നിൽക്കുന്നത്. ഒരു ലക്ഷത്തോളം ആളുകൾ വാഗമണ്ണിൽ എത്തിയെന്നാണ് മറ്റുചില കണക്കുകൾ പറയുന്നത്.

Vagamon Tourism

താരമായി വാഗമൺ

ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തിയ ഇടം വാഗമണ് ആണ്. ഇവിടുത്തെ അഡ്വഞ്ചർ പാർക്കും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജുമാണ് വാഗമണ്ണിലേക്ക് പ്രായവ്യത്യാസമില്ലാതെ സഞ്ചാരികളെ ആകർഷിക്കുന്നത്. 120 അടി നീളത്തിൽ 35 ടൺ സ്റ്റീലിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. നിന്നാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ തുടങ്ങിയ സമീപ പ്രദേശങ്ങൾ ഇവിടെ നിന്നാൽ കാണാം.

ഒരു സമയം പരമാവധി 15 പേർക്ക് വരെയാണ് ഗ്ലാസ് ബ്രിഡ്ജിൽ പ്രവേശിക്കാൻ സാധിക്കുക. കൂടാതെ സ്‌കൈ സൈക്ലിങ്, സ്‌കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍, ജൈന്റ് സ്വിങ്, സിപ് ലൈന്‍,ആകാശ ഊഞ്ഞാല്‍ തുടങ്ങിയവവും ഇവിടെ അഡ്വഞ്ചർ പാര്‍ക്കിലുണ്ട്. അഡ്വഞ്ചര്‍ പാർക്കിലും വൻ തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.

ഇത് കൂടാതെ മൊട്ടക്കുന്ന്, പൈൻ വാലി തുടങ്ങിയ സ്ഥലങ്ങളിലും പതിനായിരക്കണക്കിന് സഞ്ചാരികൾ എത്തി. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള ആളുകൾ ഇതിൽ ഉൾപ്പെടുന്നു. ഇതേ തുടർന്ന് വാഗമണ്ണിലെ പ്രധാന ഇടങ്ങളിലും പാതകളിലും വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു.

മൂന്നാറും പ്രിയപ്പെട്ടത്

മൂന്നാറിലും ഈ നീണ്ട വാരാന്ത്യത്തിൽ ഇഷ്ടംപോലെ സഞ്ചാരികളെത്തി. മാട്ടുപെട്ടി, രാജമല എന്നിവിടങ്ങളിലും ആളുകളെത്തി. തേ​ക്ക​ടി, രാ​മ​ക്ക​ല്‍മേ​ട്, കാ​ല്‍വ​രി​മൗ​ണ്ട്, അ​ഞ്ചു​രു​ളി, പ​രു​ന്തും​പാ​റ, പാ​ഞ്ചാ​ലി​മേ​ട്, പാ​ല്‍ക്കു​ളം​മേ​ട്, അ​രു​വി​ക്കുഴി, തൊ​മ്മ​ന്‍കു​ത്ത്, ആ​ന​യാ​ടി​ക്കു​ത്ത്, മ​ല​ങ്ക​ര തുടങ്ങിയ സ്ഥലങ്ങളിലും നിരവധി ആളുകൾ എത്തിയിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+