Search
  • Follow NativePlanet
Share
» » വന്ദേ ഭാരതിൽ മംഗളുരുവിന് നേരിട്ട് പോകാം, ഉദ്ഘാടന നാളെ, സമയക്രമം ഇങ്ങനെ..

വന്ദേ ഭാരതിൽ മംഗളുരുവിന് നേരിട്ട് പോകാം, ഉദ്ഘാടന നാളെ, സമയക്രമം ഇങ്ങനെ..

കാത്തിരിപ്പിനൊടുവിൽ കേരളാ വന്ദേ ഭാരത് എക്സ്പ്രസ് മംഗളുരുവിലേക്ക് നീട്ടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ സർവീസ് ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും സർവീസ് ഉദ്ഘാടനം ചെയ്യുക.

തിരുവനന്തപുരം-കാസർകോഡ് റൂട്ടിൽ ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസാണ് മംഗലാപുരത്തേയ്ക്ക് നീട്ടുന്നത്. മലബാർ ഭാഗത്തു നിന്നും മംഗലാപുരത്തേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഏറ്റവും പ്രയോജനപ്രദമായ സർവീസുകളിലൊന്നായി വന്ദേ ഭാരത് മാറും. കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ആയ 20632/20631 സർവീസ് ആണ് ദീർഘിപ്പിച്ചിരിക്കുന്നത്.

Vande Bharat Express To Mangaluru

നാളത്തെ ഉദ്ഘാടന യാത്രയ്ക്കായി തിരുവനന്തപുരത്തു നിന്ന് പ്രത്യേക റാക്ക് മംഗളുരുവിൽ എത്തിക്കും. ഇതോടൊപ്പം വൺ സ്റ്റേഷൻ വൺ പദ്ധതി വ്യാപിപ്പിക്കൽ, റെയിൽവേ സ്റ്റേഷൻ പരിസരത്ത് ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ തുറക്കൽ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും വന്ദേ ഭാരത് ഉദ്ഘാടനത്തിനൊപ്പം നടക്കും.

രാവിലെ 6:15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3:05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് രാത്രി 12: 40ന് മംഗലാപുരത്തെത്തുന്ന വിധത്തിലാണ് സമയക്രമം. ഈ വന്ദേഭാരതിന്‍റെ നിലവിലെ സമയക്രമത്തിൽ മാറ്റങ്ങളൊന്നും വരുത്തില്ല. പകരം മംഗലാപുരത്തു നിന്നും 45 മിനിറ്റ് നേരത്തേ സർവീസ് ആരംഭിക്കുന്ന വിധത്തിലാണ് ക്രമീകരണം. അതിനാൽ മറ്റു സ്റ്റേഷനുകളിലെ സമയക്രമീകരണത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടില്ല.

ഇതോടെ ഈ സമയത്ത് ഈ റൂട്ടിലോടുന്ന മറ്റു ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരികയും ചെയ്യും. കൃത്യമായി ക്രമീകരിച്ചാൽ വന്ദേ ഭാരത് മംഗലാപുരത്തേയ്ക്ക് എത്തുന്നതോടെ ഈ മേഖലയിലെ രാത്രി യാത്രകള്‍ക്കു കണക്കായി മറ്റു ട്രെയിനുകൾ നീട്ടാനും സാധിക്കും. കണ്ണൂർ, കാസര്‍കോഡ് ജില്ലക്കാരുടെ രാത്രി ട്രെയിന്‍ യാത്രാ പ്രതിസന്ധി പരിഹരിക്കാനു ഇത് സഹായിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+