Search
  • Follow NativePlanet
Share
» »അവധിക്കാലം വിയറ്റ്നാമിൽ ആഘോഷിക്കാം, കൊച്ചിയിൽ നിന്ന് നേരിട്ടുള്ള സർവീസുകളുമായി വിയറ്റ് ജെറ്റ്,

അവധിക്കാലം വിയറ്റ്നാമിൽ ആഘോഷിക്കാം, കൊച്ചിയിൽ നിന്ന് നേരിട്ടുള്ള സർവീസുകളുമായി വിയറ്റ് ജെറ്റ്,

കഴിഞ്ഞ കുറച്ചു കാലമായി മലയാളികളുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര യാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് വിയറ്റ്നാം. ഏഷ്യയിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ രാജ്യങ്ങളിലൊന്നായ ഇവിടേക്കുള്ള യാത്രകൾ ഇനി ഓഗസ്റ്റ് മുതൽ കൂടുതൽ എളുപ്പമുള്ളതാവുകയാണ്. വിയറ്റ്നാമിലെ ബജറ്റ് ഫ്രണ്ട്ലി എയർലൈനുകളിൽ ഒന്നായ വിയറ്റ് ജെറ്റ് ഹോ ചി മിന്‍ സിറ്റിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കും.

ഓഗസ്റ്റ് 12ന് ഹോ ചി മിന്‍ സിറ്റിയിൽ നിന്ന് വിയറ്റ്ജെറ്റിന്‍റെ കൊച്ചിയിലേക്കുള്ള ആദ്യ വിമാനം സര്‍വീസ് നടത്തും. ആഴ്ചയിൽ നാല് സർവീസുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിലായിരിക്കും സർവീസ്.

VietJet to start direct flight between Vietnam and Kochi

കൊച്ചിയില്‍ നിന്ന് കൊച്ചിയില്‍ നിന്ന് ഇന്ത്യൻ സമയം രാത്രി 11.50-ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 6.40-ന് ഹോ ചി മിന്‍ സിറ്റിയില്‍ എത്തിച്ചേരും. തിരികെ പ്രാദേശികസമയം വൈകിട്ട് 7.20-ന് വിയറ്റ്നാമില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 10.50-ന് കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന ക്രമത്തിലാണ് സര്‍വീസുകള്‍.

താരതമ്യേന കുറഞ്ഞ നിരക്കിൽ മികച്ച സർവീസ് നല്കുന്ന വിയെറ്റ്ജെറ്റ് നിലവിൽ ഇന്ത്യയിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നു. ഓസ്‌ട്രേലിയ, ജപ്പാൻ, കൊറിയ, തായ്‌വാൻ, മലേഷ്യ, സിംഗപ്പൂർ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും വിയെറ്റ്ജെറ്റ് സേവനം നല്കുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലേക്കും സേവനം എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

vietnam travel

കൊച്ചി കൂടാതെ വേറെയും അന്താരാഷ്ടട്ര സർവീസുകൾ വിയെറ്റ്ജെറ്റ് ആരംഭിക്കുവാനൊരുങ്ങുകയാണ്. വിയറ്റ്നാമിലെ ഹാനോയിയിൽ നിന്ന് ജപ്പാനിലെ ഹിരോഷിമയിലേക്കുള്ള സർവീസ് ജൂലൈ 19നും ഹോചിമിൻസിറ്റിയിൽനിന്ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്കുള്ള വിയെറ്റ്ജെറ്റ് സർവീസ് ഓഗസ്റ്റ് 05നും തുടങ്ങും. ഹോ ചി മിൻ സിറ്റി- ജക്കാർത്ത സർവീസ് ആഴ്ചയിൽ എല്ലാ ദിവസവും ഹാനോയ്-ഹിരോഷിമ സർവീസ് ആഴ്ചയിൽ രണ്ടു ദിവസവും (ബുധൻ,ഞായർ) വീതമാണ് നടക്കുക.

പുതിയ കൊച്ചി, ഹോ ചി മിൻ സിറ്റി ഫ്ലൈറ്റ് സർവീസ് ലോഞ്ചിനോട് അനുബന്ധിച്ച് മെയ് 24 മുതൽ മെയ് 26 വരെ മൂന്ന് ജിവസങ്ങളിലായി ഗോൾഡൻ ഡേയ്സ് പ്രമോഷൻ അവതരിപ്പിച്ചിട്ടുണ്ട്. നികുതികളും ഫീസും ഉൾപ്പെടെ 5,555 രൂപ മുതൽ വിലയുള്ള ടിക്കറ്റുകളാണ് കമ്പനി നല്കുന്നത്, ഇന്ത്യയെയും വിയറ്റ്നാമിനെയും ബന്ധിപ്പിക്കുന്ന എല്ലാ റൂട്ടുകളിലേക്കും ഈ ഓഫർ ബാധകമാണ്. 2023 ഓഗസ്റ്റ് 12 മുതൽ 2024 മാർച്ച് 31 വരെ സർവീസ് നടത്തുന്ന ഫ്ലൈറ്റുകൾക്കാണ് ഓഫർ ലഭ്യമാകുന്നത്.

vietget vietnam travel

ഓണാവധി ഉൾപ്പെടെ വിയറ്റ്നാമിലേക്ക് വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഈ ഓഫറുകള് പ്രയോജനപ്പെടുത്താം. വിയറ്റ്നാമിന്‍റെ ചരിത്രവും ഇന്നലെകളും തേടുനന്വരാണ് ഇവിടെയെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗം പേരും. ഹാനോയ്. ഹോ ചി മിൻ സിറ്റി, ഹാ ലോങ് ബേ, ഹോയ് ആൻ, ഡാ നാങ്, തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട നഗരങ്ങള്‍.

ഹാനോയിലെ ഡുവോംഗ് ലാം ഗ്രാമം, ബാൻ പോം കൂംഗ്, കാം തൻ ഇക്കോ വില്ലേജ്,വംഗ് വിയംഗ് ഫിഷിംഗ് വില്ലേജ്,കാറ്റ് കാറ്റ് വില്ലേജ് തുടങ്ങിയവയാണ് ഇവിടെ പരിചയപ്പെട്ടിരിക്കേണ്ട ഗ്രാമങ്ങൾ. ഡുവോംഗ് ലാം അതിസാധാരണമായ വിയറ്റ്നാം കാഴ്ചകൾ നല്കുമ്പോൾ ബാൻ പോം കൂംഗ് ഇവിടുത്തെ സമൃദ്ധമായ ഭൂപ്രകൃതിയാണ് കാണിച്ചുതരുന്നത്. ബോട്ടുകളിലെ ജീവിതമാണ് ,വംഗ് വിയംഗ് ഫിഷിംഗ് വില്ലേജില്‌ കാണുവാനുള്ളത്.

places to visit in vietnam

ഏകദേശം രണ്ടു കിലോമീറ്റർ ദൂരം ട്രക്കിങ് നടത്തി മാത്രം എത്തിപ്പെടുവാൻ സാധിക്കുന്ന ഇടമാണ് വടക്കൻ വിയറ്റ്നാമിന്റെ ഭാഗമായ കാറ്റ് കാറ്റ് വില്ലേജ്. തീർത്തും മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഗ്രാമമാണിത്. കാം തൻ ഇക്കോ വില്ലേജിൽ നിങ്ങൾ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും താമസിക്കണം. വിയറ്റ്നാമിലെ പ്രകൃതിയും അതിനോട് ചേർന്നുള്ള ജീവിതവും എന്താണെന്ന് പഠിപ്പിക്കുന്ന ഇടമാണ് കാം തൻ ഇക്കോ വില്ലേജ്. ഇത് കൂടാകെ ധാരാളം ക്ഷേത്രങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയവയും വിയറ്റ്നാമിൽ സന്ദർശിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+