Search
  • Follow NativePlanet
Share
» »വയനാട്ടിലേക്ക് വരേണ്ട, ഇവിടെ ആഘോഷമല്ല, സന്ദർശകർക്ക് കർശന നിയന്ത്രണം

വയനാട്ടിലേക്ക് വരേണ്ട, ഇവിടെ ആഘോഷമല്ല, സന്ദർശകർക്ക് കർശന നിയന്ത്രണം

പ്രകൃതിയുടെ കലിതുള്ളലിൽ വിറങ്ങലിച്ചു നില്ക്കുകയാണ് വയനാട്. സംസ്ഥാനം ഇതുവരെ കണ്ടതിൽ വെച്ചേറ്റവും ഭീകര പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വയനാട്ടിലെ ഉരുൾപൊട്ടൽ. മേപ്പാടിയിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമായുണ്ടായ ഉരുൾപൊട്ടലിന്‍റെ ആഘാതം ഇനിയും കണക്കുകൂട്ടാനായിട്ടില്ല. 150 ൽ അധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവിൽ ഇവിടെ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ഇനിയും നിരവധി ആളുകളെ കണ്ടെത്താനുണ്ട്.

വീടുകളും കൃഷിയിടങ്ങളും സ്കൂളും ആരാധനാലയങ്ങളും എല്ലാം ഉണ്ടായിരുന്ന ഈ പ്രദേശങ്ങളിൽ ഇപ്പോൾ മനംതകർക്കുന്ന കാഴ്ചകൾ മാത്രമാണുള്ളത്. ഒഴുകിയെത്തിയ ചളിയും പാറക്കല്ലുകളും മാത്രമായി ഇവിടം മാറിക്കഴിഞ്ഞു. വീടുകള്‍ക്ക് പകരം തകർന്നടിഞ്ഞ നിലം മാത്രമാണുള്ളത്. ഉറ്റവരെ നഷ്ടപ്പെട്ട്, ജീവിച്ച ഇടം തകർന്ന് മനുഷ്യരുടെ ദയനീയതയാണ് ഇന്ന് ഇവിടെയുള്ളത്. ചെളി നിറഞ്ഞു കിടക്കുന്ന പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയെന്നതും ദുഷ്കരമാണ്. തകർന്നു കിടക്കുന്ന വീടുകളിൽ മൃതദേഹങ്ങൾ ഉണ്ടെന്നാണ് നിഗമനം.

Wayanad Landslides Avoid Disaster Tourism Strict Restrictions To Enter Wayanad

വയനാട്ടിലേക്ക് യാത്ര വേണ്ട

ഇന്നുവരെ കണ്ടതിൽ വെച്ചേറ്റവും വലിയ ദുരിതത്തിലൂടെയാണ് വയനാട് കടന്നു പോകുന്നത്. ദുരന്ത സ്ഥലം കാണാനും അവിടെ എന്താണം സംഭവിച്ചത് എന്നറിയുവാനുമുള്ള ആകാംക്ഷ എല്ലാവർക്കുമുണ്ടാും. എന്നാൽ ഈ സമയത്ത് നമുക്ക് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല കാര്യം അനാവശ്യമായ യാത്രകൾ ഒഴിവാക്കുക എന്നതാണ്.ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റവും അടിയന്തരമായി നടക്കുന്ന ഈ സാഹചര്യത്തിൽ ദുരന്ത പ്രദേശത്തേയ്ക്കുള്ള അനാവശ്യമായ യാത്രകൾ നമുക്ക് ഒഴിവാക്കാം. രക്ഷാ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും തടസ്സമുണ്ടാകാത്ത വിധത്തിൽ യാത്ര ചെയ്യാനും മറ്റുമുള്ള സൗകര്യങ്ങൾ തടസ്സപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം.

ഇതുസംബന്ധിച്ച് വയനാട് കളക്ടർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്

"പ്രിയമുള്ളവരേ
വയനാട്‌ ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണ്‌. ഏവരും ഒറ്റക്കെട്ടായി സർക്കാരിന്റെ നേതൃത്വത്തിനു കീഴിൽ അണിനിരന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്‌.
ഈ സമയത്ത്‌ ദുരന്തമേഖലയിലേക്ക്‌ (മുണ്ടക്കൈ, ചൂരൽമല) അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നത്‌ ഒഴിവാക്കണം. ഇത്‌ ഒരു വിനോദസഞ്ചാര മേഖലയോ സന്ദർശ്ശന മേഖലയോ അല്ല. അനാവശ്യമായി ഇവിടെ എത്തുന്ന ഓരോ വാഹനവും ഓരോ വ്യക്തിയും രക്ഷാപ്രവർത്തനങ്ങളെ തടസപ്പെടുത്തും. ഏവരും ഉത്തരവാദിത്തബോധത്തോടെ പെരുമാറുക. അനാവശ്യമായി ദുരന്തമേഖലയിലേക്ക്‌ വരാതിരിക്കുക.
നമ്മൾ ഒരുമിച്ച്‌ ഈ ദുരന്തത്തെ അതിജീവിക്കും."

ഡിസാസ്റ്റര്‍ ടൂറിസം വേണ്ട

ദുരന്ത പ്രദേശത്തേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കേരള പോലീസും ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ വയനാട്ടിലേക്ക് ഡിസാസ്റ്റർ ടൂറിസം വേണ്ടാ എന്നും രക്ഷാ പ്രവർത്തകർക്ക് തടസ്സം സൃഷ്ടിച്ചാൽ കർശന നടപടിയെടുക്കുമെന്നും സ്റ്റേറ്റ് പോലീസ് മീഡിയാ സെന്‍റർ കേരള ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്ററിൽ മുന്നറിയിപ്പ് നല്കി.

അനാവശ്യമായ സന്ദർശനങ്ങൾ ഒഴിവാക്കണം- മുഖ്യമന്ത്രി

അനാവശ്യമായി എത്തുന്നത് ഒഴിവാക്കണം
ദുരന്തവിവരമറിഞ്ഞ് ഒട്ടേറെ ആളുകൾ വയനാട്ടിലേക്ക് തിരിക്കുന്നുണ്ടെന്നും അനാവശ്യമായ അത്തരം സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. പറഞ്ഞറിയിക്കാനാവാത്തത്രയും തീവ്രമായ ഒരു ദുരന്തമുഖത്താണ് നാടുള്ളത്. നാടാകെ രക്ഷാപ്രവർത്തനത്തിലാണ്. ഈ സമയത്ത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന വിധം ദുരന്തമേഖലയിൽ കാഴ്ചക്കാരായി നിൽക്കുന്ന പ്രവണത ഒഴിവാക്കണം.

ദുരന്ത മേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങൾ പോകുന്നത് കർശനമായി ഒഴിവാക്കണം. രക്ഷാപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതിന്റെ ഭാഗമായി തടയപ്പെടുന്നത്. സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമായി മനസ്സിലാക്കി ഇതിൽ സഹകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കൊട്ടിയൂരിൽ ഗതാഗത നിയന്ത്രണം

ജനങ്ങൾ വയനാട് ദുരന്ത സ്ഥലം സന്ദർശിക്കുന്നതു മൂലം അമിത ഗതാഗത തടസ്സമുണ്ടാക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തെ ഇത് ബാധിക്കുന്നു. ആയതിനാൽ കൊട്ടിയൂർ ചെക്ക് പോസ്റ്റിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കണ്ണൂർ ജില്ലാ കളക്ടറേറ്റ് അറിയിച്ചു.
വയനാട്ടിലേക്ക് പോകുന്നവർ നിർബന്ധമായും വയനാട് താമസക്കാരാണെന്ന് തെളിയിക്കുന്ന ഐഡികാർഡ് കരുതണമെന്നും അല്ലാത്തവരെ കൊട്ടിയൂർ ചെക്ക് പോസ്റ്റിൽ വെച്ച് തടയുന്നതുമായിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: wayanad travel news rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+