വയനാട്..പകരംവയ്ക്കുാനില്ലാത്ത കാഴ്ചകൾ നല്കുന്ന നാട്. നാട്ടിൽ ചൂടെത്ര കൂടിയാലും വയനാട്ടിലേക്കു വിട്ടാൽ മതിയെന്നത് ഒരു നാട്ടുനടപ്പ് പോലെയാണ് മലയാളികൾക്ക്. അത്ര പ്രസിദ്ധമാണ് വയനാട്ടിലെ മഞ്ഞും കുളിരുന്ന കാഴ്ചകളും. സ്കൂളുകൾ പൂട്ടി അവധിക്കാലം ആരംഭിച്ചതോടെ യാത്ര പ്ലാൻ ചെയ്തിരിക്കുന്നവരിൽ ഏറിയ പങ്കും തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലവും വയനാട് തന്നെ.. സൂചിപ്പാറയം കാന്തൻപാറയും തൊള്ളായിരം കണ്ടിയും ബാണാസുര സാഗർ അണക്കെട്ടും കർലാടും എടക്കലും വൈത്തിരിയും മാനന്തവാടിയും ചെമ്പ്രയും ഒക്കെ ഇവിടെ കാണുവാനുണ്ട്.
എന്നാൽ ഇത്തവണ വേനലവധിക്ക് വയനാടിന് യാത്ര തിരിക്കുമ്പോൾ ഒരിടത്ത് മാത്രം നിങ്ങൾക്ക് പോകുവാൻ സാധിക്കില്ല. ജില്ലയിൽ വേനൽ രൂക്ഷമായതോടെ വയനാട് വന്യജീവി സങ്കേതത്തിൽ മാർച്ച് 9 മുതൽ ഏപ്രിൽ 15 വരെ സന്ദർശകർക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. വേനല് കടുത്തതിനെ തുടർന്ന് ഇവിടെ കാട്ടുതീ ഭീഷണിയും നിലനിൽക്കുന്നുണ്ട്.

PC:Ravigopal Kesari/Unsplash
വന്യജീവി സംരക്ഷണ നിയമം 1972 സെക്ഷൻ 33 അനുസരിച്ച് മുത്തങ്ങയിലെയും തോൽപ്പെട്ടിയിലെയും ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം നിർത്തലാക്കി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും രാവിലെ ഏഴു മുതല്‍ പത്തുമണി വരെയും വൈകുന്നേരം മൂന്നുമണി മുതല്‍ അഞ്ചുമണി വരെയും നടത്തിയിരുന്ന ജംഗിൾ സഫാരിയും താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും വനപ്രദേശങ്ങളില്‍ നിന്ന് വന്യജീവികള്‍ വെള്ളവും ഭക്ഷണവും തേടി വയനാടന്‍ കാടുകളിലേക്ക് കൂട്ടത്തോടെ വരുന്ന സാഹചര്യവും ഇപ്പോഴുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് വിലക്ക്.
വയനാട് വന്യജീവി സംരക്ഷണകേന്ദ്രം
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ് വയനാട് വന്യജീവി സംരക്ഷണകേന്ദ്രം. വലുപ്പത്തിന്‍റെ കാര്യത്തിൽ രണ്ടാം സ്ഥാനമുള്ള ഈ വന്യജീവി സംരക്ഷണകേന്ദ്രം സുൽത്താൻ ബത്തേരിക്കും മൈസൂരിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. 345 ചതുരശ്ര കിലോമീറ്റർ ആണ് വയനാട് വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ വിസ്തൃതി. ബന്ദിപ്പൂർ ദേശീയോദ്യാനം,മുതുമല വന്യജീവി സംരക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവയോട് ചേർന്നാണുള്ളത്. ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ കർണാടകത്തിലെ നാഗർഹോള,ബന്ദിപ്പൂർ തമിഴ്നാട്ടിലെ മുതുമല എന്നീ ദേശീയോദ്യാനങ്ങൾക്ക് ഇടയിലായിലായാണ് ഇതിന്‍റെ സ്ഥാനം.
ആനകളും പുലികളുമാണ് ഇവിടുത്തെ പ്രധാന ജീവികൾ. കടുവ, പുള്ളിപ്പുലി, കാട്ടുപോത്ത്, കുരങ്ങ്, കരടി തുടങ്ങിയവയെയും ഇനിടെ ധാരാളമായി കാണാം.
1973-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്. തുടർന്ന് 1991-92 ൽ പ്രൊജക്ട് എലിഫന്‍റ് പദ്ധതിയിലും ഇവിടം ഉൾപ്പെട്ടിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












