Search
  • Follow NativePlanet
Share
» »വന്നിറങ്ങാൻ പറ്റിയ എയര്‍പോർട്ട്! സംതൃപ്തിയും വൃത്തിയും ഒന്നിനൊന്ന് മെച്ചം.. വീണ്ടും ബെംഗളൂരു വിമാനത്താവളം

വന്നിറങ്ങാൻ പറ്റിയ എയര്‍പോർട്ട്! സംതൃപ്തിയും വൃത്തിയും ഒന്നിനൊന്ന് മെച്ചം.. വീണ്ടും ബെംഗളൂരു വിമാനത്താവളം

ഏറ്റവും സന്തോഷത്തോടെയും സമാധാനത്തോടെയും വന്നിറങ്ങുവാൻ പറ്റിയ വിമാനത്താവളം ഏതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? വരുമ്പോൾ കിട്ടുന്ന സൗകര്യങ്ങളും സേവനങ്ങളും ഒക്കെ നോക്കിയാൽ അങ്ങനെ പട്ടികയിൽ പെടുത്താൻ സാധിക്കുന്ന ഒരു വിമാനത്താവളമേ നമുക്ക് അടുത്തുള്ളൂ. അതാണ് ബെംഗളൂരു കെംപഗൗഡ വിമാനത്താവളം

യാത്രക്കാരുടെ വിലയിരുത്തൽ അടിസ്ഥാനമാക്കി, ഏറ്റവും മികച്ച അറൈവൽ സൗകര്യങ്ങൾ നല്കുന്ന വിമാനത്താവളം എന്ന നിലയിൽ ബെംഗളൂരു വിമാനത്താവളം എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍സിന്റെ (എസിഐ) എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (ASQ) പുരസ്കാരം നേടിയിരിക്കുകയാണ്. തുടർച്ചയായി ഇത് മൂന്നാം തവണയാണ് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഈ പുരസ്കാരം നേടാൻ സാധിക്കുന്നത്.

Bengaluru Kempegowda International Airport

ഇന്ത്യയിൽ ഏറ്റവുമധികം സഞ്ചാരികൾ കടന്നു പോകുന്ന വിമാനത്താവളങ്ങളിൽ ഒന്നായ ബെംഗളൂരുവിൽ യാത്രക്കാർ പ്രതീക്ഷിക്കുന്നതിലും മേലേയുള്ള സൗകര്യങ്ങളാണ് ലഭ്യമായിട്ടുള്ളത്. യാത്രാനുഭവം മികച്ചതാകുവാൻ ഉള്ള സൗകര്യങ്ങളില് വൃത്തി മാത്രമല്ല, ഏറ്റവും ഫലപ്രദമായും മികച്ച രീതിയിലും പ്രവർത്തിക്കുന്ന ഇമിഗ്രേഷന്‍, കസ്റ്റംസ് വിഭാഗങ്ങളും പരിശോധനയും കാത്തുനിൽപ്പില്ലാതെ വിമാനമിറങ്ങി നടപടികൾ പൂർത്തിയാക്കിയ ശേഷം വേഗത്തിൽ കിട്ടുന്ന ബാഗേജുകളും യാത്രക്കാരെ സംതൃപ്തരാക്കുന്ന സേവനങ്ങളാണ്.

ഇത്കൂടാതെ, നടപടിക്രമങ്ങളെല്ലാം അനാവശ്യമായ താമസങ്ങളോ പിടിച്ചുനിർത്തലുകളോ ഇല്ലാതെ വേഗത്തിൽ പൂർത്തിയാക്കാം എന്നതും വേഗത കൂടിയ വൈഫൈ സൗകര്യങ്ങളും ഇവിടെ എടുത്തുപറയേണ്ടതാണ്.

ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളെ സുഖസൗകര്യങ്ങൾ, ശുചിത്വം, സേവന നിലവാരം, സൗകര്യം തുടങ്ങിയ പ്രധാന ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് എഎസ്ക്യൂ പ്രോഗ്രാം വിലയിരുത്തുന്നത്. ഇമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ, വേഗത്തിലുള്ള ബാഗേജ് ഡെലിവറി, അതിവേഗ വൈഫൈ, തടസ്സരഹിതമായ എത്തിച്ചേരൽ അനുഭവം എന്നിവയുൾപ്പെടെ ബെംഗളൂരു വിമാനത്താവളത്തിന്റെ കാര്യക്ഷമമായ എത്തിച്ചേരൽ നടപടിക്രമങ്ങളെ യാത്രക്കാർ നിരന്തരം പ്രകീർത്തിച്ചിട്ടുണ്ട്.

FAQs
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങൾ ഏതൊക്കെയാണ്

ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത്. 

NativePlanet Travel

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore airport
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+