ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‍റെ ഭാഗമായി കേരളത്തിലെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും മറ്റു വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു. ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന വാരാചരണത്തിൽ ഈ എല്ലാ കേന്ദ്രങ്ങളും സൗജന്യമായി സന്ദർശിക്കാം. ഇത് കൂടാതെ വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളിൽ വിജയിക്കുന്നവർക്ക് ഒക്ടോബർ 8 മുതൽ ഒരു വർഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്.
രാജ്യത്തിന്‍റെ ജൈവവൈവിധ്യവും സസ്യജന്തുജാലങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഈ ദേശീയ വാരാഘോഷത്തിന്റെ ലക്ഷ്യം. വംശനാശഭീഷണി നേരിടുന്നതുമായ മൃഗങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന ദീർഘകാല ലക്ഷ്യത്തോടെ 1952-ൽ ആണ് വന്യജീവി വാരം ആരംഭിക്കുന്നത്. കേരളത്തിൽ വനംവകുപ്പിന്‍റെ നേതൃത്വത്തിലാണ് വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നത്. 69-ാമത് വന്യജീവി വാരാഘോഷം ആണ് ഒക്ടോബർ 2 മുതൽ 8 വരെ രാജ്യത്ത് ആഘോഷിക്കുന്നത്.

ഇത്തവണത്തെ വന്യജീവി വാരാഘോഷത്തിന്‍റെ ഭാഗമായി കേരളത്തിൽ നിങ്ങൾക്ക് സൗജന്യമായി പ്രവേശിക്കുവാൻ സാധിക്കുന്ന വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, കടുവാ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവ ഏതൊക്കെയാണെന്നു നോക്കാം.
കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ
1. നെയ്യാർ വന്യജീവി സംരക്ഷണകേന്ദ്രം- തിരുവനന്തപുരം
2.പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം, തൃശൂർ
3.പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം, പാലക്കാട്
4. വയനാട് വന്യജീവി സംരക്ഷണകേന്ദ്രം, വയനാട്
5. ഇടുക്കി വന്യജീവിസങ്കേതം,ഇടുക്കി
6.പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം, തിരുവനന്തപുരം
7. ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം, ഇടുക്കി
8.ആറളം വന്യജീവി സംരക്ഷണ കേന്ദ്രം, കണ്ണൂർ
9. കൊല്ലം ശെന്തുരുണി വന്യജീവി സങ്കേതം
10. കൊട്ടിയൂർ വന്യജീവി സങ്കേതം, കണ്ണൂർ
11. കരിമ്പുഴ വന്യജീവി സങ്കേതം, പാലക്കാട്
12.ചിമ്മിനി വന്യജീവി സങ്കേതം, തൃശൂർ
13. മലബാർ വന്യജീവി സങ്കേതം
14.കുറഞ്ഞിമല വന്യജീവി സങ്കേതം, ഇടുക്കി.
കേരളത്തിലെ ദേശീയോദ്യാനങ്ങൾ
1. ഇരവികുളം ദേശീയോദ്യാനം, ഇടുക്കി
2.സൈലന്റ്‌വാലി ദേശീയോദ്യാനം, പാലക്കാട്
3.പാമ്പാടുംചോല ദേശീയോദ്യാനം, ഇടുക്കി
4.മതികെട്ടാൻ ചോല ദേശീയോദ്യാനം, ഇടുക്കി
5. ആനമുടി ചോല നദേശീയോദ്യാനം, ഇടുക്കി
കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ
1.പെരിയാർ ടൈഗർ റിസേർവ് ,
2. പറമ്പിക്കുളം ടൈഗർ റിസേർവ്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












