Search
  • Follow NativePlanet
Share
» »ജോലിത്തിരക്ക് മാറ്റി വനിതാദിനം ആഘോഷിക്കാം.. ഹോട്ടൽ ബുക്കിങ്ങിൽ 50 ശതമാനം ഇളവ്

ജോലിത്തിരക്ക് മാറ്റി വനിതാദിനം ആഘോഷിക്കാം.. ഹോട്ടൽ ബുക്കിങ്ങിൽ 50 ശതമാനം ഇളവ്

വനിതാ ദിനം ഇങ്ങെത്തി. ആഘോഷങ്ങളിലും ആചരണങ്ങളിലും മാത്രം ഒതുങ്ങാതെ ഇത്തവണത്തെ വനിതാ ദിനം ഇത്തിരി വ്യത്യസ്തമാക്കിയാലോ.. അതേ! വനിതകളേ... ഈ വനിതാ ദിനം നിങ്ങൾക്കുള്ളതാണ്. ജോലിയിൽ നിന്നും തിരക്കുകളിൽ നിന്നും ഒരു മോചനം നേടി കുറച്ചു സമയം വെറുതേയിയിരിക്കാൻ നിങ്ങൾക്കാഗ്രഹമില്ലേ.. അതിനായി ഇതാ ഒരു സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്.

കേരളാ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ അഥവാ കെടിഡിസി വനിതാ ദിനത്തിന്‍റെ ഭാഗമായി വനിതകൾക്ക് നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജോലിയുടെയും കുടുംബത്തിലെയും തിരക്കുകളിൽ നിന്നുമാറി സ്വസ്ഥമായി നേരം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കും സുഹൃത്തുക്കൾക്കും ഈ ഓഫർ പ്രയോജനപ്പെടുത്താം. മാർച്ച് 3 മുതൽ 10 വരെ താമസം ബുക്ക് ചെയ്യുന്ന വനിതകൾക്കാണ് ഈ ഓഫർ ലഭ്യമാവുക.

Womens Day-KTDC Offering 50 Percent Discount

കെടിഡിസിയുടെ വിവിധ റിസോർട്ടുകളിൽ താമസം ബുക്ക് ചെയ്യുമ്പോളാഴാണ് 20 ശതമാനം മുതൽ 50 ശതമാനം വരെ ഇളവ് വനിതകൾക്കു ലഭിക്കുക. യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾക്ക് പ്രിയപ്പെട്ട ഇടങ്ങളിലേക്ക് യാത്ര ചെയ്യാനും താമസത്തിനായി കെടിഡിസി ഹോട്ടലുകൾ തിരഞ്ഞെടുക്കുവാനും സാധിക്കും. കെടിഡിസിയുടെ പ്രീമിയം ഹോട്ടലുകളിൽ മാത്രമല്ല, ബജറ്റ് ഹോട്ടലുകളിലും സേവനം ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ള കെടിഡിസി ഹോട്ടലുകളിൽ മുറിയെടുത്ത് നിങ്ങൾക്ക് ഈ ദിവസം ആഘോഷിക്കാം. പ്രീമിയം ഹോട്ടലുകളിലും ബജറ്റ് ഹോട്ടലുകളിലും ഏത് തരം റൂം തിരഞ്ഞെടുത്താലും അതിന്‍റെ 50 ശതമാനം മാത്രമേ നിങ്ങൾക്ക് നല്കേണ്ടതായി വരൂ.ഇത് കൂടാതെ ഭക്ഷണത്തിനും ഓഫർ ഉണ്ട്. ഭക്ഷണത്തിന് 20 ശതമാനം നിരക്കിളവാണ് കമ്പനി നല്കുന്നത്. തനിച്ചോ നിങ്ങളുടെ പെൺ സുഹൃത്തുക്കൾക്കൊപ്പമോ ഈ അവസരം പ്രയോജനപ്പെടുത്താം.

കെടിഡിസി പ്രീമിയം ഹോട്ടല്‍

കോവളത്തെ സമുദ്ര റിസോർട്ട്, കുമരകം വാട്ടർസ്കേപ്പ്സ്, ആരണ്യ നിവാസ് തേക്കടി, തിരുവനനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടൽ

കെടിഡിസി ബജറ്റ് ഫ്രണ്ട്ലി ഹോട്ടല്‍

പൊൻമുടി ഗോൾഡൻ പീക്ക്, വയനാട് പെപ്പർ ഗ്രൂവ്, മലമ്പുഴ ഗാർഡൻ ഹൗസ്, തേക്കടി പെരിയാർ ഹൗസ്, കുമരകം ഗേറ്റ് വേ, റിപ്പിൾ ലാൻഡ് ആലപ്പുഴ, ലൂം ലാൻഡ് കണ്ണൂർ, ഫോക്ക് ലാൻഡ് പറശ്ശിനിക്കടവ്, നന്ദനം ഗുരുവായൂർ തുടങ്ങിയവയാണ് പ്രധാനപ്പെട്ട കെടിഡിസി ഹോട്ടലുകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: women travel kerala hotels
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+