പോംടാ സാഹിബില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ ഒരു തടാകമാണ് അസ്സാന്‍. ഹിമാചല്‍പ്രദേശ് വിനോദസഞ്ചാര വകുപ്പ് ഇവിടം പ്രധാനപ്പെട്ടൊരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിക്കഴിഞ്ഞു. സ്‌പീഡ് ബോട്ടിംഗ്, റോവിംഗ്, പാഡ്ഡ്‌ലിംഗ്, വള്ളം തുഴയല്‍ മുതലായ ജലക്രീഡകളില്‍ ഏര്‍പ്പെടാനുള്ള സൗകര്യം ഇവിടയുണ്ട്. സാഹസിക വിനോദങ്ങളായ സ്‌കീയിംഗ്, ഹോവര്‍ക്രാഫ്‌റ്റ് റൈഡ് എന്നിവയില്‍ ഒരു കൈ നോക്കണമെന്നുള്ളവര്‍ക്കും ഇവിടം സന്ദര്‍ശിക്കാവുന്നതാണ്.



Click it and Unblock the Notifications