Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പര്‍ഭാനി

പര്‍ഭാനിയെന്ന ക്ഷേത്രനഗരം

10

മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ല നേരത്തെ അറിയപ്പെട്ടിരുന്നത് പര്‍ഭാവതി എന്ന പേരിലായിരുന്നു. മറാത്ത് വാഡ റീജിയണിലെ എട്ട് ജില്ലകളിലൊന്നാണ് പര്‍ഭാനി. ബലാഘട്ട്, അജന്ത മലകള്‍ക്കരികിലായി 357 മീറ്റര്‍ സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നാണ് പര്‍ഭാനിയുടെ കിടപ്പ്. നിരവധി സന്യാസികളുടെയും സായിബാബയുടെയും ജന്മദേശമായ പര്‍ഭാനിക്ക് ഹൈന്ദവ വിശ്വാസികളുടെ ഇടയില്‍ വലിയ പ്രചാരമാണുള്ളത്. പര്‍ഭാനിയുടെ ചുറ്റുപാടുമായി നിരവധി ഹിന്ദുക്ഷേത്രങ്ങള്‍ കാണാം.

ക്ഷേത്രനഗരം'

പ്രഭാവതി ദേവിയുടെ പേരില്‍നിന്നാണ് പര്‍ഭാനിക്ക് ഈ പേര് ലഭിച്ചതെന്നാണ് വിശ്വാസം. സുല്‍ത്താന്‍, മുഗള്‍, നൈസാം തുടങ്ങിയ രാജവംശങ്ങളുടെ കാലത്ത് പര്‍ഭാനിയുടെ നില അത്ര മെച്ചമായിരുന്നില്ല. ഏതാണ്ട് അറുപത് കൊല്ലത്തോളം കാലം ശ്രദ്ധിക്കപ്പെടാത്ത ഒരു ഗ്രാമമായി കഴിഞ്ഞു പര്‍ഭാനി. 1960 ല്‍ മഹാരാഷ്ട്രയുടെ ഭാഗമായി മാറിയതോടെയാണ് പര്‍ഭാനിയുടെ സമയം തെളിഞ്ഞത് എന്നുവേണമെങ്കില്‍ പറയാം. ദത്താത്രേയന്റെ അവതാരമായി കണക്കാക്കപ്പെടുന്ന സായിബാബയുടെ ജന്മസ്ഥലം എന്ന നിലയിലാണ് പര്‍ഭാനിയുടെ പ്രശസ്തി. ഇവിടെ നിന്നും ഏതാണ്ട് 45 കിലോമീറ്റര്‍ ദൂരമേയുള്ളൂ പാത്രി എന്ന ഈ ജന്മസ്ഥലത്തേക്ക്. ജബരേശ്വര്‍ ബേലേശ്വര്‍ മഹാദേവ്, മോട്ട മാരുതി, പരദേശ്വര തുടങ്ങിയവയാണ് ഈ പ്രദേശത്തെ പ്രശസ്തമായ ക്ഷേത്രങ്ങള്‍.

ഇവിടെനിന്നും 40 കിലോമീറ്റര്‍ അകലത്തിലാണ് പ്രശസ്തമായ ജിന്തൂര്‍ എന്ന ജൈനക്ഷേത്രം. വിഷ്ണുവും ശിവനും ഒന്നിച്ച് പൂജിക്കപ്പെടുന്ന മുഡ്ഗാള്‍, ശ്രീ നരസിംഹ ക്ഷേത്രം എന്നിവയും ഇവിടത്തെ പ്രധാന ക്ഷേത്രങ്ങളാണ്. സായിബാബയുടെ ഗുരുജിയായിരുന്ന ശ്രീ കേശവ് രാജ് ബാബാസാഹേബ് ക്ഷേത്രവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. പര്‍ഭാനിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ സേലു എന്ന സ്ഥലത്താണിത്.

പര്‍ഭാനി പ്രശസ്തമാക്കുന്നത്

പര്‍ഭാനി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പര്‍ഭാനി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പര്‍ഭാനി

  • റോഡ് മാര്‍ഗം
    നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും പര്‍ഭാനിയിലേക്ക് സര്‍വ്വീസ് നടത്തുന്നു. മുംബൈ, പുനെ തുടങ്ങിയ നഗരങ്ങളില്‍നിന്നും റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. പുനെയില്‍ നിന്നും 300 രൂപയാണ് ശരാശരി ബസ് ചാര്‍ജ്ജ്, എസി ബസ്സ് ആണെങ്കില്‍ ഇത് 500 രൂപയാകും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ട്രെയിന്‍മാര്‍ഗം എളുപ്പത്തില്‍ പര്‍ഭാനിയിലെത്തിച്ചേരാം. മുംബൈ, പൂനെ, ഹൈദരാബാദ്, നാസിക്, ഡെല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പര്‍ഭാനിയിലേക്ക് ദിവസേന ട്രെയിനുകളുണ്ട്. ട്രെയിന്‍ യാത്ര സുഖകരമാണ്. വേണമെങ്കില്‍ എസിയിലും യാത്രയാകാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നന്ദേടാണ് പര്‍ഭാനിക്ക് അടുത്തുള്ള വിമാനത്താവളം. 60 കിലോമീറ്റര്‍ അകലെയാണിത്. ആഴ്ചയില്‍ നാല് ദിവസവും ഇവിടെ നിന്നും വിമാനങ്ങളുണ്ട്. വിമാനത്താവളത്തില്‍ നിന്നും പര്‍ഭാനിയിലേക്ക് ടാക്‌സി ലഭ്യമാണ്. മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് പര്‍ഭാനിക്ക് ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. 60 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പ്രധാനപ്പെട്ട രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed