Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പുല്‍വാമ

പുല്‍വാമ - വിശ്വാസമാണ്‌ സൌന്ദര്യം

14

ജമ്മു കാശ്മീരിലെ മനോഹരമായ ജില്ലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പുല്‍വാമ. കാശ്മീരിന്റെ അരിപ്പാത്രം എന്നൊരു വിളിപ്പേരും പുല്‍വാമയ്ക്കുണ്ട്. 323 ഗ്രാമങ്ങളുണ്ട് പുല്‍വാമയില്‍. അവന്തിപൂര്‍, ഷോപിയാന്‍, പുല്‍വാമ, ത്രാല്‍, പാംപൂര്‍ എന്നിങ്ങനെയുളള അഞ്ച് മണ്ഡലങ്ങളുണ്ട് പുല്‍വാമ ജില്ലയില്‍. പന്‍വാംഗം എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന പുല്‍വാമ 1979 ലാണ് പ്രത്യേക ജില്ലയായത്.

1346 മുതല്‍ 1586 എഡി വരെ കാശ്മീര്‍ രാജാക്കന്മാരായിരുന്നു പുല്‍വാമ ഭരിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഇവിടെ മുഗളന്മാര്‍ എത്തി. പിന്നീട് അഫ്ഗാനികളും ഇവിടം ഭരിച്ചു. നിരവധി മനോഹരമായ കാഴ്ചകള്‍ കാണാനുണ്ട് പുല്‍വാമയില്‍.

ചരിത്രപ്രസിദ്ധമായ മുഗള്‍ റോഡുകള്‍, അഹര്‍ബാള്‍ വെളളച്ചാട്ടം, ഹര്‍പോറ, തര്‍സാര്‍, മര്‍സാര്‍ എന്നിങ്ങനെ പോകുന്നു പുല്‍വാമയിലെ കാഴ്ചകള്‍. കുംഗ്വാട്ടനും നാഗ്‌ബേരനുമാണ് ഇവിടെ കണ്ടിരിക്കേണ്ട മറ്റ് രണ്ട് സ്ഥലങ്ങള്‍.

അവന്തീശ്വര്‍ ക്ഷേത്രം,ഷാം ഹംദാന്‍ ദേവാലയം, സയിദ് ഹസന്‍ മന്തകി ദേവാലയും തുടങ്ങിയവയാണ് ഇവിടത്തെ പ്രസിദ്ധമായ ആരാധനാലയങ്ങള്‍. ജമാ മസ്ജിദും ഷോപിയാനും അസര്‍ ഷെരീഫ് പഞ്ചൂരയും കാണേണ്ടത് തന്നെ.

റോഡ്, വിമാന, റെയില്‍മാര്‍ഗങ്ങളില്‍ പുല്‍വാമയിലെത്താന്‍ പ്രയാസമില്ല. ശ്രീനഗറാണ് സമീപത്തുള്ള വിമാനത്താവളം. ജമ്മുതാവിയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

പ്രകൃതിസൗന്ദര്യത്തിനും കാഴ്ചകള്‍ക്കും പേരുകേട്ട സ്ഥലമാണ് ഇത്. തണുത്ത ശീതകാലവും ചൂടേറിയ വേനലുമാണ് ഇവിടത്തെ പ്രത്യേകത. പുല്‍വാമ സന്ദര്‍ശനത്തിന് പറ്റിയ മാസങ്ങള്‍ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ്.

പുല്‍വാമ പ്രശസ്തമാക്കുന്നത്

പുല്‍വാമ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പുല്‍വാമ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പുല്‍വാമ

  • റോഡ് മാര്‍ഗം
    ശ്രീനഗറില്‍ നിന്നും പുല്‍വാമയിലേക്ക് നിരവധി ബസ്സുകളുണ്ട്. കാശ്മീര്‍, ലേ, ജമ്മു, ഡല്‍ഹി, തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം സര്‍ക്കാര്‍, പ്രൈവറ്റ് വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട് ഇവിടേക്ക്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജമ്മു താവിയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. 281 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇവിടേക്ക് ബസ്, ടാക്‌സി എന്നിവ വഴി എത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ശ്രീനഗറാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെനിന്നും ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് നിരവധി വിമാന സര്‍വ്വീസുകള്‍ ഉണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയില്‍ ഇവിടെയെത്താം. ഡല്‍ഹിയാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri