പുനെയുടെ കിഴക്കുഭാഗത്തായി കൊറിഗോണ്‍ റോഡിലാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്രയിലെ ആദിവാസിവിഭാഗക്കാരുടെ ജീവിതത്തെ അടിസ്ഥമാനപ്പെടുത്തിയാണ് ഈ മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്. ട്രൈബല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന് കീഴിലാണ് ഇത് പ്രവര്‍ത്തിയ്ക്കുന്നത്. ആദിവാസികള്‍ ഉപയോഗിച്ചിരുന്ന പലതരം ആയുധങ്ങളും ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ ആദിവാസികള്‍ ആരാധിച്ചിരുന്ന ദൈവരൂപങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയവയെല്ലാം ഇവിടെ കാണാം. ഞായറാഴ്ച മ്യൂസിയം അവധിയാണ്. അല്ലാത്ത ദിവസങ്ങളില്‍ കാലത്ത് പത്ത് മണിമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സന്ദര്‍ശനസമയം.



Click it and Unblock the Notifications