പുനെസിറ്റിയ്ക്കടുത്തുള്ള മനോഹരമായ ഒരു കുന്നിന്മുകളിലാണ് ഈ ക്ഷേത്രം. പതിനേഴാം നൂറ്റാണ്ടില്‍ പണിതതാണേ്രത ഇത്. ഗണപതി, പാര്‍വ്വതി എന്നിവരുടെ പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്. പേഷ്വ കുടുംബാംഗങ്ങള്‍ക്ക് ആരാധനനടത്താന്‍ വേണ്ടിമാത്രമായി പണിത ക്ഷേത്രമായിരുന്നു ഇത്, പിന്നീട് ഇത് പൊതുജനത്തിനായി തുറന്നുകൊടുക്കുകയായിരുന്നു. ഈ ക്ഷേത്രത്തിന് സമീപത്തായി ഒരു മ്യൂസിയവുമുണ്ട്, പാര്‍വ്വതി മ്യൂസിയമെന്നാണ് അതിന്റെ പേര്. ട്രക്കിങിന് താല്പര്യമുള്ളവര്ക്ക് പാര്‍വതി മല നല്ലൊരു സ്ഥലമാണ്.