റായ് ബറേലി എന്ന സ്ഥലനാമം പലനിലയ്ക്കും നമുക്കൊക്കെ സുപരിചിതമാണ്. ജില്ലയുടെ സിരാകേന്ദ്രമായ ഭരണകാര്യാലയം സ്ഥിതിചെയ്യുന്ന റായ് ബറേലി എന്ന മുനിസിപല്‍ പട്ടണത്തിന്റെ പേരിലാണ് ഈ ജില്ല അറിയപ്പെടുന്നത്.
ജനാധിപത്യ ഇന്ത്യയുടെ ഭരണനേതൃത്വത്തിന് ശ്രീമതി ഇന്ദിരാഗാന്ധി, പുത്രന്‍ രാജീവ് ഗാന്ധി എന്നിവരടങ്ങുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ കൈവിടാതെ കാത്തത് തുടര്‍ച്ചയായി ഈ മണ്ഡലമാണ്. നാളിതുവരെയായി ഒന്നോരണ്ടോ തവണ മാത്രമേ കോണ്‍ഗ്രസ്സിതര സ്ഥാനാര്‍ത്ഥികള്‍ ഇവിടെനിന്ന് കരകയറിയിട്ടുള്ളു.
എന്നിരുന്നാലും പഴയ വ്യക്തിപ്രഭാവങ്ങളുടെ അഭാവത്തില്‍ രണ്ടായിരത്തി പന്ത്രണ്ടില്‍ നടന്ന അസംബ്ളി ഇലക്ഷനില്‍ ഈ പാര്‍ട്ടിക്ക് ഏല്‍ക്കേണ്ടി വന്ന ആഘാതം റായ് ബറേലിയുടെ ചുവട്മാറ്റമാണോ എന്ന് കണ്ടറിയണം.
ബ്രിട്ടീഷുകാരാണ് 1858 ല്‍ ഈ ജില്ലയ്ക്ക് രൂപംനല്കിയത്. പതിവ് പോലെ നാട്ടുരാജവംശങ്ങളെ ചതിയിലൂടെയും സൈനികശക്തിയിലൂടെയും അമര്‍ച്ചചെയ്താണ് ഇവിടെയും അവര്‍ ആധിപത്യം സ്ഥാപിച്ചത്.
രാഷ്ട്രീയകാര്യങ്ങള്‍ ക്കുപരിയായി റായ് ബറേലിയിലെത്തുന്ന അതിഥികളെ ആവുംവിധം ആനന്ദിപ്പിക്കുന്ന ദൃശ്യവിരുന്നുകളും ഇവിടെയുണ്ട്. സമസ്പുര്‍ പക്ഷിസങ്കേതവും ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും അവയില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സ്ഥലങ്ങളാണ്.



Click it and Unblock the Notifications