Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» റായ് ബറേലി

റായ് ബറേലി - ഗാന്ധികുടുംബത്തിന്‍റെ രാഷ്ട്രീയ സ്ഥാനം

12

റായ് ബറേലി എന്ന സ്ഥലനാമം പലനിലയ്ക്കും നമുക്കൊക്കെ സുപരിചിതമാണ്. ജില്ലയുടെ സിരാകേന്ദ്രമായ ഭരണകാര്യാലയം സ്ഥിതിചെയ്യുന്ന റായ് ബറേലി എന്ന മുനിസിപല്‍ പട്ടണത്തിന്റെ പേരിലാണ് ഈ ജില്ല അറിയപ്പെടുന്നത്.

ജനാധിപത്യ ഇന്ത്യയുടെ ഭരണനേതൃത്വത്തിന് ശ്രീമതി ഇന്ദിരാഗാന്ധി, പുത്രന്‍ രാജീവ് ഗാന്ധി എന്നിവരടങ്ങുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ കൈവിടാതെ കാത്തത് തുടര്‍ച്ചയായി ഈ മണ്ഡലമാണ്. നാളിതുവരെയായി ഒന്നോരണ്ടോ തവണ മാത്രമേ കോണ്‍ഗ്രസ്സിതര സ്ഥാനാര്‍ത്ഥികള്‍  ഇവിടെനിന്ന് കരകയറിയിട്ടുള്ളു.

എന്നിരുന്നാലും പഴയ വ്യക്തിപ്രഭാവങ്ങളുടെ അഭാവത്തില്‍ രണ്ടായിരത്തി പന്ത്രണ്ടില്‍ നടന്ന അസംബ്ളി ഇലക്ഷനില്‍ ഈ പാര്‍ട്ടിക്ക് ഏല്‍ക്കേണ്ടി വന്ന ആഘാതം റായ് ബറേലിയുടെ ചുവട്മാറ്റമാണോ എന്ന് കണ്ടറിയണം.

ബ്രിട്ടീഷുകാരാണ് 1858 ല്‍ ഈ ജില്ലയ്ക്ക് രൂപംനല്കിയത്. പതിവ് പോലെ നാട്ടുരാജവംശങ്ങളെ ചതിയിലൂടെയും സൈനികശക്തിയിലൂടെയും അമര്‍ച്ചചെയ്താണ് ഇവിടെയും അവര്‍ ആധിപത്യം സ്ഥാപിച്ചത്.

രാഷ്ട്രീയകാര്യങ്ങള്‍ ക്കുപരിയായി റായ് ബറേലിയിലെത്തുന്ന അതിഥികളെ ആവുംവിധം ആനന്ദിപ്പിക്കുന്ന ദൃശ്യവിരുന്നുകളും ഇവിടെയുണ്ട്. സമസ്പുര്‍ പക്ഷിസങ്കേതവും ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും അവയില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സ്ഥലങ്ങളാണ്.

റായ് ബറേലി പ്രശസ്തമാക്കുന്നത്

റായ് ബറേലി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം റായ് ബറേലി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം റായ് ബറേലി

  • റോഡ് മാര്‍ഗം
    ഉത്തര്‍പ്രദേശിലെ പ്രമുഖ നഗരങ്ങളായ ലക്നൌ, അലഹബാദ്, മീററ്റ്, ത്സാന്‍സി, ബറേലി എന്നിവിടങ്ങളില്‍ നിന്നെല്ലാം റായ് ബറേലിയിലേക്ക് ബസ്സുകള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    റായ് ബറേലി നഗരത്തില്‍ പ്രമുഖമായ ഒരു റെയില്‍വേ സ്റ്റേഷനുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ലക്നൌ, അലഹബാദ്, വാരാണസി, ഡെറാഡൂണ്‍, ഡല്‍ഹി, ബറേലി, പ്രതാപ്ഘര്‍, രാംനഗര്‍, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിനുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റായ് ബറേലിക്ക് സ്വന്തമായി ഒരു വിമാനത്താവളം ഇല്ല. ന്യൂഡല്‍ഹി, ലക്നൌ എന്നിവിടങ്ങളിലേക്ക് വിമാനമാര്‍ഗ്ഗം വന്നെത്തിയവര്‍ക്ക് അവിടെനിന്ന് ബസ്സിലോ ട്രെയിനിലോ യാത്രചെയ്ത് റായ് ബറേലിയിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue