മധ്യപ്രദേശിലെ അനേകം ചെറുനഗരങ്ങളിലൊന്നാണെങ്കിലും, ചരിത്രപരവും, മതപരവുമായ കാരണങ്ങളാള്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് റെയ്‍സന്‍. റെയ്‍സന്‍ ജില്ലയിലാണ് ഈ നഗരം. ജില്ലാ ഭരണ കേന്ദ്രമായ ഈ സ്ഥലത്തിന് ഈ പേര് വന്നത് കുന്നിന്‍ മുകളിലുള്ള റെയ്‍സന്‍ കോട്ടയില്‍ നിന്നാണ്. രാജകൊട്ടാരം എന്നര്‍ത്ഥം വരുന്ന രാജവാസിനി അഥവാ രാജശയന്‍ എന്നായിരുന്നു ഈ സ്ഥലം മുമ്പ് അറിയപ്പെട്ടിരുന്നത്.
ചരിത്രത്തിലൂടെ
ചരിത്രത്തില്‍ ഇഴ ചേര്‍ന്ന് കിടക്കുന്ന ഒരു നഗരമാണ് റെയ്‍സന്‍.. 1200 എ.ഡിയിലാണ് റെയ്‍സന്‍.കോട്ട പണികഴിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ട് വരെ വിവിധ രാജവംശങ്ങള്‍ ഇവിടം മാറി മാറി ഭരണം നടത്തി. 1543 ല്‍ പുരാണ്‍മാളില്‍ നിന്ന് ഷെര്‍ഷ സൂരി അധികാരം പിടിച്ചെടുത്ത് ഏറെക്കാലം ഭരണം നടത്തി. 1760 ല്‍ ഭോപ്പാലിലെ മൂന്നാമത്തെ നവാബ് ഫിയാസ് മുഹമ്മദ് ഖാന്‍ ഇവിടം കീഴടക്കി ഭോപ്പാലിന്‍റെ അധികാരപരിധിയിലാക്കി. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം 1956 ല്‍ റെയ്‍സന്‍ ഭോപ്പാലിന്‍റെ അവിഭാജ്യഘടകമായി മാറി. 1956 നവംബര്‍ ഒന്നിന് ഭോപ്പാല്‍ മധ്യപ്രദേശ് സംസ്ഥാനത്തോട് ചേര്‍ക്കപ്പെട്ടു.
കാഴ്ചകള്‍
ഏറെ ക്ഷേത്രങ്ങളും, ആരാധനാകേന്ദ്രങ്ങളും റെയ്‍സനില്‍ കാണാനാവും. ചരിത്രപ്രാധാന്യത്തിനൊപ്പം ദേശീയതക്കും പിന്‍ബലമേകുന്ന ഒരിടമാണ് റെയ്‍സന്‍. ഇവിടെ ഒറ്റസ്ഥലത്ത് തന്നെ അടുത്തടുത്തായി ക്ഷേത്രങ്ങളും, മോസ്കുകളും കാണാനാവും.ഇവിടുത്തെ ജനങ്ങളും അന്യമതക്കാരെ ബഹുമാനിക്കുന്നവരാണ്. ഹസ്രത്ത് പീര്‍ ഫത്തേഹുല്ലഷാ ബാബ ഇതിന് തെളിവാണ്. റെയ്‍സന്‍ കോട്ടയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
റെയ്‍സന്‍ സന്ദര്‍ശനം
റെയ്‍സന്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ്. റോഡ്, റെയില്‍, വിമാന മാര്‍ഗ്ഗങ്ങളില്‍ ഇവിടെ എത്തിച്ചേരാം. അടുത്തുള്ള വിമാനത്താവളവും, റെയില്‍വേ സ്റ്റേഷനും ഭോപ്പാലിലാണ്.



Click it and Unblock the Notifications