Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» റെയ്‍സന്‍

റെയ്‍സന്‍ - കുലീന സ്പര്‍ശമുള്ള നഗരം

20

മധ്യപ്രദേശിലെ അനേകം ചെറുനഗരങ്ങളിലൊന്നാണെങ്കിലും, ചരിത്രപരവും, മതപരവുമായ കാരണങ്ങളാള്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് റെയ്‍സന്‍. റെയ്‍സന്‍ ജില്ലയിലാണ് ഈ നഗരം. ജില്ലാ ഭരണ കേന്ദ്രമായ ഈ സ്ഥലത്തിന് ഈ പേര് വന്നത് കുന്നിന്‍ മുകളിലുള്ള റെയ്‍സന്‍ കോട്ടയില്‍ നിന്നാണ്. രാജകൊട്ടാരം എന്നര്‍ത്ഥം വരുന്ന രാജവാസിനി അഥവാ രാജശയന്‍ എന്നായിരുന്നു ഈ സ്ഥലം മുമ്പ് അറിയപ്പെട്ടിരുന്നത്.

ചരിത്രത്തിലൂടെ

ചരിത്രത്തില്‍ ഇഴ ചേര്‍ന്ന് കിടക്കുന്ന ഒരു നഗരമാണ് റെയ്‍സന്‍.. 1200 എ.ഡിയിലാണ് റെയ്‍സന്‍.കോട്ട പണികഴിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ട് വരെ വിവിധ രാജവംശങ്ങള്‍ ഇവിടം മാറി മാറി ഭരണം നടത്തി. 1543 ല്‍ പുരാണ്‍മാളില്‍ നിന്ന് ഷെര്‍ഷ സൂരി അധികാരം പിടിച്ചെടുത്ത് ഏറെക്കാലം ഭരണം നടത്തി. 1760 ല്‍ ഭോപ്പാലിലെ മൂന്നാമത്തെ നവാബ് ഫിയാസ് മുഹമ്മദ് ഖാന്‍ ഇവിടം കീഴടക്കി ഭോപ്പാലിന്‍റെ അധികാരപരിധിയിലാക്കി. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം 1956 ല്‍ റെയ്‍സന്‍ ഭോപ്പാലിന്‍റെ അവിഭാജ്യഘടകമായി മാറി. 1956 നവംബര്‍ ഒന്നിന് ഭോപ്പാല്‍ മധ്യപ്രദേശ് സംസ്ഥാനത്തോട് ചേര്‍ക്കപ്പെട്ടു.

കാഴ്ചകള്‍

ഏറെ ക്ഷേത്രങ്ങളും, ആരാധനാകേന്ദ്രങ്ങളും റെയ്‍സനില്‍ കാണാനാവും. ചരിത്രപ്രാധാന്യത്തിനൊപ്പം ദേശീയതക്കും പിന്‍ബലമേകുന്ന ഒരിടമാണ് റെയ്‍സന്‍. ഇവിടെ ഒറ്റസ്ഥലത്ത് തന്നെ അടുത്തടുത്തായി ക്ഷേത്രങ്ങളും, മോസ്കുകളും കാണാനാവും.ഇവിടുത്തെ ജനങ്ങളും അന്യമതക്കാരെ ബഹുമാനിക്കുന്നവരാണ്. ഹസ്രത്ത് പീര്‍ ഫത്തേഹുല്ലഷാ ബാബ ഇതിന് തെളിവാണ്. റെയ്‍സന്‍ കോട്ടയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

റെയ്‍സന്‍ സന്ദര്‍ശനം

റെയ്‍സന്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ്. റോഡ്, റെയില്‍, വിമാന മാര്‍ഗ്ഗങ്ങളില്‍ ഇവിടെ എത്തിച്ചേരാം. അടുത്തുള്ള വിമാനത്താവളവും, റെയില്‍വേ സ്റ്റേഷനും ഭോപ്പാലിലാണ്.

റെയ്‍സന്‍ പ്രശസ്തമാക്കുന്നത്

റെയ്‍സന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം റെയ്‍സന്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം റെയ്‍സന്‍

  • റോഡ് മാര്‍ഗം
    മധ്യപ്രദേശിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മികച്ച റോഡ് ഗതാഗത സൗകര്യങ്ങളുണ്ട്. റെയ്സനിലേക്കെത്താന്‍ ബസും, ടാക്സിയുമാണ് മികച്ച മാര്‍ഗ്ഗം. സര്‍ക്കാര്‍ ബസുകള്‍ ഇവിടെ സര്‍വ്വീസ് നടത്തിവരുന്നു. ഇവക്ക് ന്യായമായ ചാര്‍ജ്ജേ ഈടാക്കുന്നുള്ളു. എന്നാല്‍ എ.സി കോച്ചുകള്‍ക്ക് അല്പം ചാര്‍ജ്ജ് കൂടുതലാണ്. ടാക്സികളില്‍ വളരെ സുഗമമായി റെയ്സനിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഭോപ്പാല്‍ റെയില്‍വേ ജംഗ്ഷനാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് സ്ഥിരമായി ട്രെയിനുകളുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റെയ്‍സനിലേക്ക് ബസുകളും, ടാക്സികളും ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നഗരത്തില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയുള്ള ഭോപ്പാല്‍ എയര്‍പോര്‍ട്ടാണ് സമീപസ്ഥമായ വിമാനത്താവളം. ഇവിടെ നിന്ന് സ്ഥിരമായി രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വിമാനം ലഭിക്കും. എയര്‍പോര്‍ട്ടില്‍ നിന്ന് ബസിലോ, കാറിലോ റെയ്‍സനിലെത്താം. കുറഞ്ഞ ടാക്സി ചാര്‍ജ്ജേ ഇവിടെ ഈടാക്കപ്പെടുന്നുള്ളു.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Jul,Wed
Return On
30 Jul,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Jul,Wed
Check Out
30 Jul,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Jul,Wed
Return On
30 Jul,Thu