റജൗറിയിലെ വലിയ തടാകങ്ങളിലൊന്നായ നന്ദന്‍സറിന് ഒരു കിലോമീറ്റര്‍ ആണ് നീളം. സമുദ്രനിരപ്പില്‍ നിന്ന് 3500 മീറ്റര്‍ ഉയരത്തിലുള്ള തടാകത്തിലെ ജലത്തിന്‍െറ കടുനീല കളറാണ് ഏറെ ശ്രദ്ധേയം. ജദി മാര്‍ഗ് നദിയില്‍ നിന്നാണ് ഇവിടെ വെള്ളമെത്തുന്നത്. തടാകത്തില്‍ നിന്നുളള ജലമാകട്ടെ കശ്മീര്‍ താഴ്വരയിലേക്കുമാണ് ഒഴുകുന്നത്. അകല്‍ ദര്‍ശിനിയിലെ ചരിവിലൂടെ കയറിയ ശേഷം നദികളെ വേര്‍തിരിക്കുന്ന പര്‍വത പ്രദേശത്തിലൂടെ താഴേക്കിറങ്ങിയാലാണ് ഇവിടെയെത്തുക.



Click it and Unblock the Notifications