Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സാഞ്ചി

സാഞ്ചി - ബുദ്ധസംസ്കാരത്തിന്‍റെ കവാടം

26

മധ്യപ്രദേശിലെ റെയസ്ണ്‍ ജില്ലയിലാണ് മനോഹരമായ സാഞ്ചി എന്ന വിനോദസഞ്ചാര കേന്ദ്രം. ബുദ്ധമത സ്തൂപങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് സാഞ്ചി. നിരവധി ബുദ്ധവിഹാരങ്ങളുണ്ട് ഇവിടെ. ബൗദ്ധ സ്തൂപങ്ങള്‍, പ്രതിമകള്‍, സ്മാരകങ്ങള്‍ തുടങ്ങിയവയാണ് സാഞ്ചിയിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്കായി സാഞ്ചി ഒരുക്കിവെക്കുന്നത്.

ചരിത്രത്തിലൂടെ

നിരവധി ബുദ്ധസ്തൂപങ്ങള്‍ ഉള്ളതുകൊണ്ട്, ആളുകള്‍ ശ്രീബുദ്ധന്റെ സ്ഥലമാണ് എന്ന് സാഞ്ചിയെ തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഇത് തെറ്റാണ്. ശ്രീബുദ്ധന്‍ തന്റെ ജീവിതക്കാലത്ത് ഒരിക്കല്‍ പോലും സാഞ്ചി കണ്ടിട്ടില്ല എന്നതാണ് സത്യം.

നിരവധി കച്ചവടക്കാര്‍ നിറഞ്ഞിരുന്ന സ്ഥലമായിരുന്നു ഒരുകാലത്ത് കാഞ്ചി. അക്കാലത്ത് ഈ നഗരം അറിയപ്പെട്ടിരുന്നത് വിദിശഗിരി എന്ന പേരിലായിരുന്നു. ബുദ്ധമതവിശ്വാസിയായ ദേവി എന്ന പേണ്‍കുട്ടിയുടെ കഥകളിലൂടെയും സാഞ്ചി പ്രശസ്തമാണ്. അശോക രാജാവിന് ഈ പെണ്‍കുട്ടിയോട് സ്‌നേഹം തോന്നി എന്നും, ഈ പെണ്‍കുട്ടിയാണ് അശോകരാജാവിന്റെ മനം മാറ്റത്തിന് കാരണം എന്നും വിശ്വസിക്കപ്പെടുന്നുണ്ട്. 1818 ലെ ഹിനായന ബുദ്ധിസം സെന്റര്‍ ഇവിടെയായിരുന്നു എന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

സാഞ്ചിയിലെ കാഴ്ചകള്‍

നിരവധി പ്രധാനപ്പെട്ട കാഴ്ചകളാണ് സാഞ്ചിയിലുള്ളത്. ബുദ്ധിസ്റ്റ് വിഹാരങ്ങള്‍, സാഞ്ചി സ്തൂപം, സാഞ്ചി മ്യൂസിയം, ഗ്രേറ്റ് വൗള്‍, ഗുപ്ത ക്ഷേത്രം, അശോപ പില്ലര്‍ തുടങ്ങിയവയാണ് ഈ കാഴ്ചകള്‍. മനോഹരമായ ഭൂപ്രകൃതിയും സാഞ്ചിയുടെ ആകര്‍ഷണങ്ങളില്‍ പെടുന്നു.

എങ്ങിനെയെത്തും

ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളമാണ് സമീപത്തുള്ള വിമാനത്താവളം. ഡല്‍ഹി, മുംബൈ, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും വിമാനസര്‍വ്വീസുണ്ട്. ഭോപ്പാലാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ റോഡ് മാര്‍ഗം എത്തിച്ചേരാവുന്ന സ്ഥലമാണ് സാഞ്ചി.

സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ഇവിടെ സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം. നവംബര്‍ -ഫെബ്രുവരി മാസങ്ങളിലെ മതപരമായ ആഘോഷങ്ങള്‍ക്കായും ഇവിടെ നിരവധി ആളുകള്‍ എത്തിച്ചേരുന്നു.

സാഞ്ചി പ്രശസ്തമാക്കുന്നത്

സാഞ്ചി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സാഞ്ചി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സാഞ്ചി

  • റോഡ് മാര്‍ഗം
    മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ റോഡ് മാര്‍ഗം എത്തിച്ചേരാവുന്ന സ്ഥലമാണ് സാഞ്ചി. പ്രൈവറ്റ്, സര്‍ക്കാര്‍ വാഹനങ്ങള്‍ ധാരാളമായി സര്‍വ്വീസ് നടത്തുന്ന സ്ഥലമാണ് ഇത്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഭോപ്പാലാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. 50 കിലോമീറ്റര്‍ ദൂരത്താണിത്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇവിടേക്ക് ടാക്‌സികളും ബസ്സുകളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പ്രശസ്തമായ ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളമാണ് സമീപത്തുള്ള വിമാനത്താവളം. 46 കിലോമീറ്റര്‍ ദൂരത്താണിത്. വിമാനത്താവളത്തില്‍ നിന്നും നിരവധി ടാക്‌സികളും ബസ്സുകളും ഇവിടേക്ക് ലഭിക്കും. ഡല്‍ഹി, മുംബൈ, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും വിമാനസര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun