ഗുജറാത്തിലെ ഏറ്റവും പുരാതനമായ നഗരമാണ് നര്‍മ്മദ നദിയോട് ചേര്‍ന്നുകിടക്കുന്ന ഭറൂച്ച് . വിശ്വാസങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് ഭറൂച്ചിന്‍റെ ചരിത്രം. ലക്ഷ്മീദേവിയുടെ വാസസ്ഥലമായാണ് സ്കന്ധ പുരാണത്തില്‍ ഭറൂച്ചിനെ സൂചിപ്പിച്ചിരിക്കുന്നത്. ഭറൂച്ച് ഒരു ഗ്രാമമായിരുന്ന കാലത്ത് ഭൃഗു ഋഷി ഇവിടം സന്ദര്‍ശിച്ചിരുന്നു എന്നൊരു ഐതിഹ്യവുമുണ്ട്. സ്കന്ധ പുരാണത്തിന് പുറമെ ഭാഗവത പുരാണം, ശിവ പുരാണം, കൂര്‍മ്മ പുരാണം മത്സ്യ പുരാണം, രാമായണം എന്നിവയിലെല്ലാം ഭറൂച്ചിനെ കുറിച്ച് പരാമര്‍ശമുണ്ട്. ബുദ്ധ - ജൈന മതഗ്രന്ഥങ്ങളിലും ഭറൂച്ചിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്.



Click it and Unblock the Notifications