രത്തന്‍മഹല്‍ സ്ലോത്ത് കരടി സങ്കേതത്തിന്‍റെ ഉള്‍ഭാഗത്തായാണ് കന്‍ജേത ഇക്കോ ക്യാംപ്സൈറ്റ് സ്ഥിതിചെയ്യുന്നത്. മടിയന്‍ കരടികളാണ് പ്രധാന ആകര്‍ഷണമെങ്കിലും പുള്ളിപ്പുലി, കാട്ടുപൂച്ച, വെരുക്,കഴുതപ്പുലി എന്നിവയൊക്കെ സ്വതന്ത്രമായി വിഹരിക്കുന്നത് കാണേണ്ട കാഴ്ചതന്നെയാണ്.
പനം നദി ഉത്ഭവിക്കുന്നതും നമുക്കിവിടെ കാണാനാകും. ക്യാംപ്സൈറ്റ് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കന്‍ജേത ഇക്കോ ക്യാംപ്സൈറ്റ് സന്ദര്‍ശിക്കാനായില്ലെങ്കില്‍ പ്രകൃതിസ്നേഹികളെ സംബന്ധിച്ചിടത്തോളം വലിയ നഷ്ട്ടം തന്നെയായിരിക്കും അത്.



Click it and Unblock the Notifications