സവായ് മധോപൂര്‍ നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ കോട്ട നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രന്തംബോര്‍ നാഷനല്‍ പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഏറെക്കാലം ഭരിച്ചിരുന്നത് സിസോദിയ രാജവംശത്തില്‍ പെട്ട മേവാര്‍ രാജാക്കന്‍മാര്‍ ആയിരുന്നു.പിന്നീട് മുഗളന്‍മാര്‍ ഇവിടം കൈവശപ്പെടുത്തിയെങ്കിലും 18ാം നൂറ്റാണ്ടില്‍ ജയ്പൂര്‍ രാജാക്കന്‍മാരുടെ കൈവശം വന്നുചേര്‍ന്നു.
കുത്തനെയുള്ള കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ടയിലേക്ക് പ്രവേശിക്കാന്‍ മൂന്ന് വാതിലുകളാണ് ഉള്ളത്. തന്ത്രപ്രധാനമായ സ്ഥലത്താണ് കോട്ട സ്ഥിതി ചെയ്തിരുന്നതെന്നതിനാല്‍ എതിരാളികള്‍ക്ക് അത്ര എളുപ്പത്തില്‍ ഇവിടം കീഴടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവിടം ഭരിച്ചിരുന്ന ഒരു രാജാവ് നയിച്ച എല്ലാ യുദ്ധങ്ങളും ജയിച്ചിരുന്നതായി ചരിത്രപുസ്തകങ്ങള്‍ പറയുന്നു.
കോട്ടക്കകത്ത് ഹനുമാന്‍ ക്ഷേത്രം, ചതുര്‍ഭുജക്ഷേത്രം, റാണി ക്ഷേത്രം,ഗോബിന്ദ് ദേവ്ജി ക്ഷേത്രം, ജഗത്പാല്‍ജി ക്ഷേത്രം എന്നിങ്ങനെ പുരാതനമായ ഏഴ് ക്ഷേത്രങ്ങള്‍ ഉണ്ട്. ജല സംഭരണികളാണ് കോട്ടയിലെ മറ്റൊരു ആകര്‍ഷണം.



Click it and Unblock the Notifications