Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സിയോനി

സിയോനി - കടുവകള്‍, കാടുകള്‍

9

സിയോനി ജില്ലയില്‍ത്തന്നെയാണ് സിയോനി എന്ന പട്ടണം സ്ഥിതി ചെയ്യുന്നത്. സത്പുരയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തായാണ് സിയോനിയുടെ കിടപ്പ്. 8758 ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ള കൂറ്റന്‍ പ്രദേശമാണ് സിയോനി. 1956 നവംബര്‍ 1 നാണ് സിയോനി സ്ഥാപിക്കപ്പെട്ടത്. വൈംഗംഗ നദിയാണ് ഇവിടത്തെ വിശേഷപ്പെട്ട കാഴ്ച.

സിയോനിയിലെ ആകര്‍ഷണങ്ങള്‍

ഏഷ്യയിലെ ഏററവും വലിയ സോയില്‍ ഡാം എന്ന ബഹുമതിയുള്ള ബീംഘട് സഞ്ജയ് സരോവര്‍ ഡാമാണ് സിയോനിയിലെ ഏറ്റവും സവിശേഷമായ കാഴ്ചകളിലൊന്ന്. പെഞ്ച് കടുവാസങ്കേതവും ഇവിടെ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പ്രശസ്തമായ ബര്‍ഘാട് ടൗണും സിയോനിയിലാണ്. ക്യാംപിംഗ്, ട്രക്കിംഗ് തുടങ്ങിയ കാര്യങ്ങളില്‍ താല്‍പര്യമുളളവരാണ് ഇവിടെയെത്തുന്നത്. മഹാകാലേശ്വര്‍ ക്ഷേത്രം, ശിവക്ഷേത്രം തുടങ്ങിയവയും ഇവിടത്തെ കാഴ്ചകളില്‍പ്പെടുന്നു.

സിയോനി ചരിത്രത്തില്‍

കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ജഗദ്ഗുരു ആദിശങ്കരന്‍ ശിവ് നഗരി എന്ന ഈ സ്ഥലത്തെത്തുകയും ഇവിടത്തിന് ശിരോനി എന്ന് പേരിടുകയും ചെയ്തു എന്നാണ് ഐതിഹ്യം. റുഡ്യാര്‍ഡ് ക്ലിപിംഗ്‌സിന്റെ ജംഗിള്‍ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സിയോനി പ്രശസ്തമായത് എന്ന് വേണമെങ്കില്‍ പറയാം. സിയോന എന്ന വാക്കില്‍ നിന്നാണ് സിയോനി എന്ന പേര് ഉണ്ടായതെന്നാണ് ചരിത്രം. സിയോന, തേക്ക് മരങ്ങള്‍ക്ക് പേരുകേട്ട സ്ഥലം കൂടിയാണ് സിയോനി.

എങ്ങിനെയെത്തുംശീതകാലമാണ് സിയോനിയില്‍ യാത്രചെയ്യാന്‍ ഏറ്റവും പറ്റിയത്. റോഡ്, ട്രെയിന്‍, വിമാന മാര്‍ഗങ്ങളില്‍ സിയോനിയിലെത്താം.

സിയോനി പ്രശസ്തമാക്കുന്നത്

സിയോനി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സിയോനി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സിയോനി

  • റോഡ് മാര്‍ഗം
    മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ റോഡ് മാര്‍ഗം എത്തിച്ചേരാവുന്ന സ്ഥലമാണിത്. പ്രൈവറ്റ്, സര്‍ക്കാര്‍ വാഹനങ്ങള്‍ ധാരാളമായി സര്‍വ്വീസ് നടത്തുന്ന സ്ഥലമാണ് ഇത്. നിരവധി ടാക്‌സികളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നാഗ്പൂരില്‍ നിന്നും സിയോനിയിലേക്ക് ട്രെയിനുകള്‍ ലഭിക്കും. നാഗ്പൂര്‍ - ജബല്‍പൂര്‍ പാസഞ്ചര്‍, നാഗ്പൂര്‍ - ചിന്ത്വാര പാസഞ്ചര്‍ തുടങ്ങിയവയാണ് ഇതില്‍ ചിലത്. രാമകോണ, ഹൗബാദ്, ഉമ്ര നാല, കേലോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നാഗ്പൂരിലെ അംബേദ്കര്‍ വിമാനത്താവളമാണ് സമീപത്തുള്ള വിമാനത്താവളം. 154 കിലോമീറ്റര്‍ ദൂരത്താണിത്. വിമാനത്താവളത്തില്‍ നിന്നും നിരവധി ടാക്‌സികളും ബസ്സുകളും ഇവിടേക്ക് ലഭിക്കും. ഏകദേശം രണ്ട് മണിക്കൂര്‍ സമയത്തെ യാത്രകൊണ്ട് വിമാനത്താവളത്തില്‍ നിന്നും ഇവിടെയെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City