പശ്ചിമഘട്ടമലനിരകളുടെ താഴ്‌വരയിലാണ് ആര്യങ്കാവ്. കൊല്ലം ജില്ലയില്‍ നിന്നും 73 കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഈ സ്ഥലം. തെന്‍മലയ്ക്ക് വളരെ അടുത്താണിത്. കൊല്ലം ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ആര്യങ്കാവിലെ ശാസ്താക്ഷേത്രം.
പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതും ആര്യങ്കാവിലാണ്. സെന്റ് മേരീസ് റോമന്‍ കാത്തലിക് ചര്‍ച്ചും സെന്റ് ജോര്‍ജ് മലങ്കര കാത്തലിക് ചര്‍ച്ചും ആര്യങ്കാവിലെ മറ്റൊരു പ്രധാന ആത്മീയ കേന്ദ്രങ്ങളാണ്.
മനഹോരമായ ക്ഷേത്രമാണ് ആര്യങ്കാവ് ശാസ്താ ക്ഷേത്രം. മണ്ഡല പൂജകാലത്ത് ആയിരക്കണക്കിന് ഭക്തരാണ് ഇവിടെയെത്താറുള്ളത്.
കടമന്‍പാറ ചന്ദനവമാണ് ആര്യങ്കാവിലെ മറ്റൊരു ആകര്‍ഷണം. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രകൃതിദത്ത ചന്ദനവനമാണ് ഇത്. ആര്യങ്കാവില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയുള്ള റോസ് മല ഇക്കോ ടൂറിസം പ്രൊജക്ടിന്റെ ഭാഗമാണ്. ഒട്ടേറെ വ്യത്യസ്തമായ അനുഭവങ്ങളാണ് ആര്യങ്കാവില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.



Click it and Unblock the Notifications