ക്ഷേത്രനഗരങ്ങളാല്‍ പ്രശസ്‌തമാണ് തമിഴ്‌നാട്. ക്ഷേത്രങ്ങളാല്‍ പ്രശസ്തമായ നിരവധി നഗരങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തില്‍ ക്ഷേത്രത്താല്‍ പ്രശസ്‌തമായൊരു നഗരമാണ് തിരുമണഞ്ചേരി. തമിഴ്‌നാട്ടിലെ പ്രശസ്‌തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുമണഞ്ചേരിയിലെ ക്ഷേത്രം. ജീവിത പങ്കാളികളെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹം തേടിയെത്തുന്ന ക്ഷേത്രമെന്ന രീതിയില്‍ പ്രശസ്‌തമാണീ ക്ഷേത്രം.
വിവാഹം എന്നര്‍ത്ഥം വരുന്ന തിരുമണം, ഗ്രാമം എന്നര്‍ത്ഥം വരുന്ന ചേരി എന്നീവാക്കുകളില്‍ നിന്നാണ് തിരുമണഞ്ചേരി എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചിരിക്കുന്നത്. ഭഗവാന്‍ പരമശിവന്‍ ശ്രീപാര്‍വതിയെ വിവാഹം കഴിച്ച് സ്ഥലമാണിതെന്നാണ് വിശ്വാസം. തിരുമണഞ്ചേരിയിലേയ്‌ക്ക് തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് എല്ലാ തടസ്സങ്ങളും നീങ്ങി വിജയകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.
തമിഴ്‌നാട്ടിലെ പല നഗരങ്ങളും ശൈവമതത്തിന്റെ കേന്ദ്രമാണ്. തിരുമണഞ്ചേരിയും പ്രധാനപ്പെട്ട ശൈവമത കേന്ദ്രമാണ്. ട്രയിന്‍ മാര്‍ഗ്ഗവും ബസ് മാര്‍ഗ്ഗവും വളരെ എളുപ്പം ഇവിടെ എത്തിച്ചേരാന്‍ കഴിയും. മയിലാടും തറയാണ് അടുത്തുള്ള റയില്‍വെസ്റ്റേഷന്‍. ചെന്നയില്‍ നിന്നും പോണ്ടിച്ചേരി-കൂടല്ലൂര്‍ വഴിയുള്ള ബസ്സിന് പോയാല്‍ തിരമണഞ്ചേരിയില്‍ എത്താം. വര്‍ഷം മുഴുവന്‍ തെളിഞ്ഞ കാലാവസ്ഥയാണിവിടെ.



Click it and Unblock the Notifications