ദക്ഷിണേന്ത്യിയിലെ ഒരു പ്രധാനപ്പെട്ട ഡാമായ സാത്തനൂര്‍ ഡാം സ്ഥിതിചെയ്യുന്നത് തിരുവണ്ണാമല ജില്ലയിലാണ്. തിരുവണ്ണമലയ്ക്കു ചുറ്റും അധിവസിക്കുന്ന ജനങ്ങളുടെ ജലസേചന ആവശ്യങ്ങള്‍ക്കും കുടിവെള്ള പ്രശ്നത്തിനും പരിഹാരം 1958ല്‍ നിര്‍മ്മിച്ച ഈ ഡാമാണ്.
തിരുവണ്ണാമല നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ഡാം സന്ദര്‍ശിക്കാന്‍ റോഡ് മാര്‍ഗമാണ് ഏക ആശ്രയം. തിരുവണ്ണമല ടൌണില്‍ നിന്ന് ഇവിടേക്ക് വാഹന സൌകര്യം ഉണ്ട്. ഡാമിന്‍റെ പശ്ചാത്തലഭംഗി മാത്രമല്ല ആളുകളെ ഇവിടെ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇവിടെ നദിക്കരയിലായി ഒരു മുതലവളര്‍ത്തല്‍ കേന്ദ്രം സ്ഥിതി ചെയ്യുന്നു. മാത്രമല്ല ഒരു മത്സ്യസങ്കേതവും ഇവിടെ ഉണ്ട്. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷന്‍ കൂടിയാണ് ഈ ഡാം.



Click it and Unblock the Notifications