ജോഗ് വെള്ളച്ചാട്ടം മുതല്‍ ജോഗിനി വെള്ളച്ചാട്ടവും തൊമ്മന്‍കുത്തും സുരുളി വെള്ളച്ചാട്ടവുമെല്ലാം മിക്കവര്‍ക്കും പരിചിതമായ വെള്ളച്ചാട്ടങ്ങളാണ്. സൗന്ദര്യം കൊണ്ടും സഞ്ചാരികളുടെ ഇടയിലെ പ്രശസ്തി കൊണ്ടും എന്നും ലിസ്റ്റില്‍ ഇവ ഇടം നേടാറുമുണ്ട്. എന്നാല്‍ ബാക്കി വെള്ളച്ചാട്ടങ്ങളുടെ കഥ അങ്ങനെയല്ല, പ്രദേശവാസികള്‍ക്കും സര്‍ക്കാരിന്റെ വിനോദ സഞ്ചാര സൈറ്റുകളിലും മാത്രമായി ഒതുങ്ങി കിടക്കുന്ന അടിപൊളി വെള്ളച്ചാട്ടങ്ങള്‍ നൂറുകണക്കിന് നമ്മുടെ രാജ്യത്ത് കാണുവാന്‍ സാധിക്കും. പ്രദേശവാസികള്‍ക്ക് ഏറെ പരിചിതമാണെങ്കിലും സഞ്ചാരികള്‍ക്ക് അപരിചിതമാണ് ഇവ. ഇതാ ഇന്ത്യയില്‍ അധികമാര്‍ക്കും വലിയ പരിചിതമല്ലാത്ത വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം...
റിവേഴ്സ് വെള്ളച്ചാട്ടം, മഹാരാഷ്ട്ര
പുരാതന കാലം മുതലേയുള്ള വ്യവസായ പാതകളിലൊന്നായ നാനേഘട്ടിനോട് ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് . ട്രക്കിങ്ങ്, കഴിഞ്ഞുപോയ കാലങ്ങളുടെ കഥ പറയുന്ന ഗുഹകള്‍ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.
എത്തിപോത്തല വെള്ളച്ചാട്ടം
താംബ്ഡി സുര്‍ളാ വെള്ളച്ചാട്ടം
ഹെബ്ബെ വെള്ളച്ചാട്ടം
കാടിനുള്ളിലൂടെ ഒഴുകി വരുന്ന ഈ വെള്ളച്ചാട്ടത്തില്‍ കുളിച്ചാല്‍ രോഗശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.
ഭിംലത് വെള്ളച്ചാട്ടം
രാജസ്ഥാനിലെ ഭൂണ്ടി ജില്ലയിലാണ് പ്രശസ്തമായ ഭിംലത് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഭൂമികുലുക്കത്തിന്‍റെ ശക്തിയില്‍ എട്ടാം നൂറ്റാണ്ടിലാണ് ഈ വെള്ളച്ചാട്ടം ഉണ്ടാകുന്നത്. പാറക്കൂട്ടങ്ങള്‍ക്കും പച്ചപ്പിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന്‍റേത് കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്ന ഒരു കാഴ്ചയാണ്. ട്രക്കിങ്ങിലൂടെ മാത്രമേ ഇവിടെ എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളൂ.
ചിത്രകൂട് വെള്ളച്ചാട്ടം
ബിയര്‍ ഷോല വെള്ളച്ചാട്ടം
PC:Rishabh Pandey
https://commons.wikimedia.org/wiki/Category:Bear_Shola_Falls#/media/File:Bear_Shola_Fall_(124168751).jpeg
തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം, ഇടുക്കി
ദേവസുന്ദരികള്‍ കുളിക്കുവാനായി വന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന വെള്ളച്ചാട്ടമാണ് ഇടുക്കി തൊടുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം. ട്രക്കിങ്ങിനായി പറ്റിയ സ്ഥലങ്ങളിലൊന്നാണ് തൊമ്മന്‍കൂത്ത് വെള്ളച്ചാട്ടം. വേനല്‍ക്കാലത്താണ് ഇവിടം ട്രക്കിങ്ങിന് ഏറെ അനുയോജ്യം. ഏഴുനിലക്കുത്ത് എന്ന പേരില്‍ ഇതിനടുത്തായി മറ്റൊരു വെള്ളച്ചാട്ടം കൂടിയുണ്ട്. തൊമ്മന്‍കൂത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം വനത്തിലൂടെ നടന്നുവേണം ഇവിടെയെത്താന്‍.
ആനയടിക്കുത്ത് വെള്ളച്ചാട്ടം
ഇടുക്കി ജില്ലയില്‍ തന്നെ സ്ഥിതി ചെയ്യുന്ന അധികമാരും എത്തിച്ചേര്‍ന്നിട്ടില്ലാത്ത വെള്ളച്ചാട്ടങ്ങളിലൊന്നാണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം. ഒരിക്കല്‍ രണ്ട് ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന കാല്‍വഴുതി ഇവിടെ വീണു മരിച്ചുവത്രെ. ആന ചാടിയതിനാല്‍ ഈ വെള്ളച്ചാട്ടം ആനച്ചാടികുത്ത് എന്നാണത്രെ പിന്നീട് അറിയപ്പെട്ടത്. ആനയടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു.
തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി തൊമ്മന്‍കുത്ത് ടൗണ്‍ വഴിയാണ് ആനക്കുത്തിചാടി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി.



Click it and Unblock the Notifications














