Search
  • Follow NativePlanet
Share
» »നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം കേരളത്തി‌ലെ 14 ലാന്‍ഡ്മാര്‍ക്കുകള്‍

നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം കേരളത്തി‌ലെ 14 ലാന്‍ഡ്മാര്‍ക്കുകള്‍

By Anupama Rajeev

ഇന്ത്യയിലെ ഓരോ സ്ഥലങ്ങളേക്കുറിച്ചും നമ്മ‌ള്‍ പറയുമ്പോള്‍ ആ നഗരത്തിന്റെ മുഖങ്ങളായി വരുന്നത് ചില കെട്ടിടങ്ങളോ പാലങ്ങളോയൊക്കെ‌യാണ്. ചെന്നൈ എന്ന് പറയുമ്പോള്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനായിരിക്കില്ലെ നമ്മുടെ മനസില്‍ വരിക. രാമേശ്വരത്തെ പാമ്പന്‍ പാലവും മുംബൈയിലെ താ‌ജ്‌ ഹോട്ടലുമൊക്കെ ഇത്ത‌രത്തി‌ലു‌ള്ള ലാന്‍ഡ് മാര്‍ക്കുകളാണ്.

‌തിരു‌വനന്തപുരം മുതല്‍ കാസര്‍കോട് വരെ നീണ്ട് കിടക്കുന്ന കേരളത്തിലെ പതിനാല് ജി‌ല്ലകളിലെ പതിനാല് ലാന്‍ഡ് മാര്‍ക്കുകള്‍ പരിചയപ്പെടാം. ചിലതിനോടൊന്നും നിങ്ങള്‍ക്ക് യോജിപ്പുണ്ടാകില്ലാ. അങ്ങനെയാണെങ്കില്‍ ‌താഴെ കൊടുത്തിരിക്കുന്ന കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം

തിരുവനന്തപുരത്തിന്റെ ഏറ്റവും പ്രധാന കാഴ്ചയാണ് നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. മഹാവിഷ്ണു അനന്തശായി രൂപത്തില്‍ ആരാധിക്കപ്പെടുന്നു ഇവിടെ. വിശദമായി വായിക്കാം

Photo Courtesy: Ashcoounter

കൃഷ്ണപുരം കൊട്ടാ‌രം, ആലപ്പുഴ

കൃഷ്ണപുരം കൊട്ടാ‌രം, ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ കൊട്ടാരമാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ഈ കൊട്ടാരം ഇന്നുകാണുന്ന രീതിയില്‍ പണികഴിപ്പിച്ചത്. പിന്നീട് പലവട്ടം കൊട്ടാരം പുതുക്കിപ്പണിയുകയും മറ്റും ചെയ്തിട്ടുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Virtualshyam

‌പുനലൂര്‍ തൂക്കു‌പാലം, കൊ‌ല്ലം

‌പുനലൂര്‍ തൂക്കു‌പാലം, കൊ‌ല്ലം

1877ല്‍ ആല്‍ബര്‍ട്ട് ഹെന്റി എന്ന ബ്രിട്ടീഷുകാരനായ എന്‍ജിനീയറാണ് ഈ തൂക്കുപാലം പണിതത്. തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിര്‍മ്മിച്ചത്. അന്നത്തെ ദിവാന്‍ നാണുപിള്ളയാണ് പാലം നിര്‍മ്മിയ്ക്കാനായി അനുമതി നല്‍കിയത്. വാഹനഗതാഗതത്തിന് വേണ്ടിത്തന്നെയായിരുന്നു അന്ന് ഈ പാലം പണിതത്. വിശദമായി വായിക്കാം

Photo Courtesy: Jpaudit

കോട്ടയം കത്തീഡ്രല്‍, കോട്ടയം

കോട്ടയം കത്തീഡ്രല്‍, കോട്ടയം

കോട്ടയത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന ഒരു ‌കെട്ടി‌ടമാണ് വിമലഗിരി കത്തീഡ്രല്‍. വിശദമായി വായിക്കാം
Photo Courtesy: Groundhopping Merseburg

ആറന്മുള ക്ഷേത്രം, പത്തനംതിട്ട

ആറന്മുള ക്ഷേത്രം, പത്തനംതിട്ട

പത്തനംതി‌ട്ടയുടെ മു‌ഖമെന്ന് വേണമെങ്കില്‍ ആറന്മുള ക്ഷേത്രത്തെ വിശേഷിപ്പിക്കാം. ആറന്മുള ഗ്രാമത്തില്‍ പമ്പയാറിന്റെ തീരത്തുള്ള ഈ മനോഹരക്ഷേത്രവും പൗരാണിക ശില്‍പ്പകല തീര്‍ത്ത ദൃശ്യഭംഗിയുടെ ഉദാഹരണമാണ്. വൃത്താകൃതിയിലുള്ളതാണ് ക്ഷേത്രത്തിന്റെ പ്രധാന കെട്ടിടം. വിശദമാ‌യി വായിക്കാം

Photo Courtesy: Sudhirn

ആര്‍ച്ച് ഡാം, ഇടുക്കി

ആര്‍ച്ച് ഡാം, ഇടുക്കി

സ്വദേശികളും വിദേശികളുമായ ധാരാളം സന്ദര്‍ശകര്‍ ദിവസവും ഇടുക്കിയില്‍ വന്ന്‌പോകുന്നു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമാണ് ഇടുക്കി ആര്‍ച് ഡാം. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: http://www.kseb.in/
മറൈന്‍ ഡ്രൈവ്, കൊച്ചി

മറൈന്‍ ഡ്രൈവ്, കൊച്ചി

കൊച്ചി കായല്‍ കുറേ സ്ഥലം കരയോട് ചേര്‍ത്ത് രൂപപ്പെടുത്തിയെടുത്ത മറൈന്‍ ഡ്രൈവ് എന്ന പേരുതന്നെ മുംബൈ മറൈന്‍ ഡ്രൈവിനെ ഓര്‍മപ്പെടുത്തുന്നതാണ്. കൊച്ചി നഗരത്തിലെ തിരക്കുകള്‍ക്കിടയിലെ ആശ്വാസമാണ് മറൈന്‍ ഡ്രൈവ് എന്നുവേണമെങ്കില്‍ പറയാം. വിശദമായി വായിക്കാം

Photo Courtesy: Oceanblueboats
വടക്കും നാഥന്‍ ക്ഷേത്രം, തൃശൂര്‍

വടക്കും നാഥന്‍ ക്ഷേത്രം, തൃശൂര്‍

മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ നിര്‍മിച്ച കേരളത്തിലെ ആദ്യക്ഷേത്രം എന്നാണ് തൃശ്ശൂര്‍ ശ്രീ വടക്കുംനാഥ ക്ഷേത്രം വിശ്വസിക്കപ്പെടുന്നത്. 108 ശിവാലയസ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: Mullookkaaran

മലമ്പുഴ ഡാം, പാലക്കാട്

മലമ്പുഴ ഡാം, പാലക്കാട്

കേരളത്തിന്റെ വൃന്ദാവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് മലമ്പുഴ. പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മലമ്പുഴ അണക്കെട്ടും പരിസരത്തെ പൂന്തോട്ടവും ചുറ്റും കാവല്‍ നില്‍ക്കുന്ന മലനിരകളുമെല്ലാം ഉള്‍പ്പെടുന്ന പ്രദേശം പ്രകൃതിസൗന്ദര്യത്തിന്റെ അക്ഷയഖനിയാണ്. വിശദമായി വായിക്കാം

Photo Courtesy: Ranjithsiji

ച‌മ്രവട്ടം പാലം, മലപ്പുറം

ച‌മ്രവട്ടം പാലം, മലപ്പുറം

ഭാരതപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച ഈ പാലം ചമ്രവട്ടത്താണ് സ്ഥിതി ചെയ്യുന്നത് അതിനാല്‍ ചമ്രവട്ടം പാലമെന്നും ഈ പാലം അറിയപ്പെടുന്നുണ്ട്. 978 മീറ്റര്‍ നീളമുള്ള ഈ പാലത്തിന് പത്തരമീറ്റര്‍ വീതിയുണ്ട്. 2012 മെയില്‍ ആണ് ഈ പാലം കമ്മീഷന്‍ ചെയ്തത്. തിരൂരും പൊന്നാനിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. വിശദമാ‌യി വായിക്കാം

Photo Courtesy: Danyprasad
മാനഞ്ചിറ, കോഴിക്കോട്

മാനഞ്ചിറ, കോഴിക്കോട്

കോഴിക്കോട്ടേ ഏറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ്. നഗര ഹൃദയത്തില്‍ തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നിരവധി മരങ്ങളും കുറ്റിച്ചെടികളും ശില്പങ്ങളുമൊക്കെയുള്ള സുന്ദരമായ ഒരു സ്ഥലമാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: Aroonkalandy

പഴശ്ശികുടീരം, വയനാട്

പഴശ്ശികുടീരം, വയനാട്

വയനാട്ടില്‍ യാത്ര ചെയ്യുന്നവര്‍ ഒരിക്കലും ഒഴിവാക്കരുതാത്ത ഒരു ചരിത്ര സ്മാരകമാണ് പഴശ്ശികുടീരം. പഴശ്ശിരാജയുടെ ശവകുടീരം, മ്യൂസിയം, ഉദ്യാനം എന്നിവയാണ് പഴശ്ശികൂടീരത്തിലെ കാഴ്ചകള്‍. വയനാട്ടിലെ മാനന്തവാടി നഗരത്തിന് സമീപത്തായാണ് പഴശ്ശി കുടീരം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Saraths at English Wikipedia
കണ്ണൂര്‍ കോട്ട, കണ്ണൂര്‍

കണ്ണൂര്‍ കോട്ട, കണ്ണൂര്‍

കണ്ണൂര്‍ കോട്ട എന്ന് പരക്കെ അറിയപ്പെടുന്ന സെന്റ് ആഞ്ചലോ കോട്ടയാണ് കണ്ണൂരിലെ പ്രശസ്തമായ ആകര്‍ഷണകേന്ദ്രം.കണ്ണൂര്‍ നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണിത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ചയാണ് സെന്റ് ആഞ്ചലോ കോട്ട സഞ്ചാരികള്‍ക്ക് നല്‍കുന്നത്. വിശദമായി ‌വായിക്കാം

Photo Courtesy: Remya Krishnan
ബേക്കല്‍ കോട്ട, കാസര്‍കോട്

ബേക്കല്‍ കോട്ട, കാസര്‍കോട്

കാസര്‍കോട്ടെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങിലൊന്നാണ് ബേക്കല്‍ കോട്ട. ചിറക്കല്‍ രാജവംശത്തിന്റെ കാലം മുതല്‍ ബേക്കല്‍ കോട്ട പ്രശസ്തമാണെന്ന് കരുതുന്നവരുണ്ട്. വിനോദസഞ്ചാരികളെയും ചരിത്രകുതുകികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബേക്കല്‍ കോട്ടയ്ക്ക് ഏറെ നാളത്തെ ചരിത്രം പറയാനുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Vijayakumarblathur

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kerala districts in kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+