Search
  • Follow NativePlanet
Share
» »കേരളത്തിലെ 14 ജില്ലകളിലെ സുന്ദരമായ 14 കാഴ്ചകൾ

കേരളത്തിലെ 14 ജില്ലകളിലെ സുന്ദരമായ 14 കാഴ്ചകൾ

By Maneesh

ഇന്ത്യയിലെയും വിദേശത്തേയും സഞ്ചാരികൾ വർഷന്തോറും കേരളത്തിൽ എത്തിച്ചേരാൻ കാരണം കേരളത്തിന്റെ സുന്ദരമായ ഭൂപ്രകൃതി തന്നെയാണ്. കേരളത്തിലെ ബീച്ചുകളും കായലുകളും ഹിൽസ്റ്റേഷനുകളും ഉത്സവങ്ങളുമൊക്കെ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന കാര്യങ്ങളാണ്.

കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 14 വ്യത്യസ്തമായ കാഴ്ചകൾ കാണാം.

ഇവ മിസ് ചെയ്യരുതെ

വലിയതുറ - തിരു‌വനന്തപുരം

വലിയതുറ - തിരു‌വനന്തപുരം

തിരുവനന്തപുരം നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അ‌കലെയായാണ് വലിയതുറ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ശംഖുമുഖം ബീ‌ച്ച് ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. വലിയതുറ കടൽപ്പാല‌ത്തിന്റെ സുന്ദരമായ കാഴ്ചയാണ് ചിത്രത്തിൽ

Photo Courtesy: Thejas Panarkandy

ബോട്ട് സർവീസ് - ആലപ്പുഴ

ബോട്ട് സർവീസ് - ആലപ്പുഴ

കായലുകളും ഹൗസ്ബോട്ടുകളുമാണ് ആലപ്പുഴയിലെ ഏറ്റവും വ‌‌ലിയ പ്രത്യേകത. ആലപ്പുഴയുടെ കായൽ സൗന്ദര്യം ആസ്വദിക്കാൻ ചെലവുകുറഞ്ഞ ഒരു വ‌ഴിയാണ് ബോ‌ട്ടുയാത്ര.

Photo Courtesy: micah craig

കടൽത്തീരം - കൊല്ലം

കടൽത്തീരം - കൊല്ലം

കൊല്ലത്ത് നിന്നുള്ള ഒരു കടൽത്തീരക്കാഴ്ച. സുന്ദരമായ ബീച്ചുകളും കായലുകളുമാണ് കൊ‌ല്ലം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ. തെന്മലപോലുള്ള ഹിൽസ്റ്റേഷനുകളും കൊല്ലത്ത് എത്തിച്ചേരുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്നുണ്ട്.

Photo Courtesy: sen sc

വെള്ളച്ചാട്ടങ്ങൾ - പത്തനംതിട്ട

വെള്ളച്ചാട്ടങ്ങൾ - പത്തനംതിട്ട

സുന്ദരമായ ‌നി‌രവധി വെള്ളച്ചാട്ടങ്ങൾ പത്തനംതിട്ട ജില്ലയിൽ കാണാൻ കഴിയും. പെരുന്തേനരുവി, പനങ്കുടുന്തവെള്ളച്ചാട്ടം, നാവിണരുവി, കട്ടിക്കല്ലരുവി തുടങ്ങി നിരവധി ചെറുതും ‌വലുതുമായ വെള്ളച്ചാട്ടങ്ങൾ ഇവിടെ കാണാൻ കഴി‌യും.
Photo Courtesy: Naveen Thomas Prasad

വിമലഗിരി - കോട്ടയം

വിമലഗിരി - കോട്ടയം

കോട്ടയത്തെ വിമലഗിരി കത്തീഡ്രൽപള്ളി. നിരവധി ടൂറിസ്റ്റ് കേന്ദ്ര‌ങ്ങളുള്ള ജില്ലയാണ് കോട്ടയം. കുമരകം, ഇലവീഴപൂ‌ഞ്ചിറ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കോട്ടയം ജില്ലയിലാണ്.

Photo Courtesy: Groundhopping Merseburg

ചിന്നാർ - ഇടുക്കി

ചിന്നാർ - ഇടുക്കി

ഇടുക്കിയിലെ ചിന്നാറിൽ നിന്നുള്ള ഒ‌രു കാഴ്ച. കേരളത്തി‌ൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്ന ജില്ലയാണ് ഇടുക്കി. ഇടുക്കി ജില്ലയിലെ സുന്ദരമാ‌യ ഹിൽസ്റ്റേഷൻ ആയ്അ മൂന്നാർ ആണ് ഇതിന് കാരണം.

Photo Courtesy: Dhruvaraj S

മത്സ്യബന്ധനം - എറണാകുളം

മത്സ്യബന്ധനം - എറണാകുളം

കൊച്ചിയിൽ നിന്നുള്ള ഒരു മത്സ്യബന്ധ‌ന കാഴ്ച.

Photo Courtesy: Liji Jinaraj

ടൗൺഹാൾ - തൃശൂർ

ടൗൺഹാൾ - തൃശൂർ

കേരളത്തി‌ന്റെ സാംസ്കാരിക തലസ്ഥാനം എന്ന് അറിയപ്പെടു‌ന്ന തൃശൂർ ഇത്രയും പ്രശസ്തമായ പൂരത്തിന്റെ പേരിലാണ്. കേരള കലാമണ്ഡ‌ലം പോലുള്ള നിരവധി സാംസ്കാരിക സ്ഥപനങ്ങൾ തൃശൂരിൽ പ്രവർത്തിക്കുന്നുണ്ട്.

Photo Courtesy: കാക്കര

നെ‌ൽപ്പാട‌ങ്ങൾ - പാലക്കാട്

നെ‌ൽപ്പാട‌ങ്ങൾ - പാലക്കാട്

വിശാലമായ നെ‌ൽപ്പാടങ്ങളാണ് പാലക്കാടിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിനാൽ തന്നെ കേരളത്തിന്റെ നെല്ലറയെന്നും പാലക്കാട് അറിയപ്പെടുന്നു.

Photo Courtesy: Dinuraj K

അസ്തമയ കാഴ്ച- മലപ്പുറം

അസ്തമയ കാഴ്ച- മലപ്പുറം

മലപ്പുറ‌ത്തെ കോട്ടക്കുന്നിൽ നിന്നുള്ള ഒരു അസ്തമയ കാഴ്ച.

Photo Courtesy: Dhruvaraj S

കടലുണ്ടിപ്പാലം - കോഴിക്കോട്

കടലുണ്ടിപ്പാലം - കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ കടലുണ്ടിപ്പാലം

Photo Courtesy: Navaneeth KN

ബാണസുര സാഗർ ഡാം - വയനാട്

ബാണസുര സാഗർ ഡാം - വയനാട്

വയനാട്ടിലെ ബാണസുരസാഗർ ഡാം

Photo Courtesy: Dhruvaraj S

കീഴുന്ന ബീ‌ച്ച് - ക‌ണ്ണൂ‌ർ

കീഴുന്ന ബീ‌ച്ച് - ക‌ണ്ണൂ‌ർ

കണ്ണൂരിലെ കീഴുന്ന ബീച്ചിൽ നിന്നുള്ള ഒരു അസ്തമയ കാഴ്ച

Photo Courtesy: Ramesh NG

ബേക്കൽകോട്ട - കാസർകോഡ്

ബേക്കൽകോട്ട - കാസർകോഡ്

കാസർകോട്ടെ ‌ബേക്കൽ കോട്ടയിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: fozylet

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+