ശർക്കര നിർമ്മാണം കാണാം
മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് മറയൂർ സ്ഥിതി ചെയ്യുന്നത്. ചന്ദനമരങ്ങളുടെ പേരിൽ അറിയപ്പെടുന്ന മറയൂരിൽ ഒരു കാലത്ത് കരിമ്പ് കൃഷിയായിരുന്നു പ്രധാനം. അതിനാൽ തന്നെ ശർക്കര നിർമ്മാണത്തിന് പേരുകേട്ട സ്ഥലമായിരുന്നു മറയൂർ. നമ്മുടെ ടമാർ പഠാർ യാത്ര തെരഞ്ഞെടുക്കാവുന്ന സ്ഥലങ്ങളിൽ ഒന്നാണ് മറയൂർ. മറയൂരിലെ ശർക്കര നിർമ്മാണത്തെക്കുറിച്ച് വായിക്കാം
Photo courtesy: Cyrillic at the wikipedia
മുളം ചങ്ങാടത്തില്‍ ഉല്ലാസയാത്ര
നമ്മുടെ ടമാർ പഠാർ യാത്രയിൽ പരീക്ഷിക്കാവുന്ന ഒന്ന് ബാംബൂ റാഫ്റ്റിംഗ് ആണ്. മുളകള്‍ കൂട്ടികെട്ടി ഉണ്ടാക്കിയ
ചങ്ങാടകളായിരുന്നു ഒരു കാലത്ത് നദികടക്കാന്‍ മനുഷ്യന്‍ ആശ്രയിച്ചിരുന്നത്. ഇത്തരം മുളം ചങ്ങാടങ്ങളാണ് ബാംബൂ റാഫ്റ്റ് എന്ന് അറിയപ്പെടുന്നത്. ഈ ചങ്ങാടത്തിലൂടെ നദികളിലും തടാകത്തിലൂടെയും യാത്ര ചെയ്യുന്നതിനെ ബാംബു റാഫ്റ്റിംഗ് എന്നും വിളിച്ചു പോരുന്നു. കേരളത്തിൽ ബാംബു റാഫ്റ്റിംഗിന് പേരുകേട്ട ചില സ്ഥലങ്ങൾ പരിചയപ്പെടാം
Photo Courtesy: jynxzero
സിനിമാറ്റിക്ക് വെള്ളച്ചാട്ടം
നിരവധി സിനിമകൾക്ക് പശ്ചാത്തലമായിട്ടുള്ള ആതിരപ്പള്ളി വെള്ളച്ചാട്ടം കാണാനുള്ള യാത്ര നമ്മുടെ ടമാർ പഠാർ യാത്രയിൽ ഉൾപ്പെടുത്താവുന്നതാണ്. തൃശൂർ ജില്ലയിൽ ചാലക്കുടിക്ക് അടുത്തായാണ് ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ആതിരപ്പള്ളിയിൽ നിന്ന് ചിത്രീകരിച്ച പ്രശസ്തമായ ചില സിനിമകൾ പരിചയപ്പെടാം
ചാലക്കുടിയില്‍ നിന്ന് ആതിരപ്പള്ളി വഴി വാല്‍പ്പാറയിലേക്ക്
Photo Courtesy: Challiyan at ml.wikipedia
കൂട്ടുകൂടാൻ പക്ഷിക്കൂട്ടങ്ങൾ
പക്ഷികളെ ഇഷ്ടപ്പെടുന്ന ഒരു സഞ്ചാരിയാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ടമാർ പഠാർ യാത്രക്ക് പക്ഷി നിരീക്ഷണം ഉൾപ്പെടുത്താം. പക്ഷി നിരീക്ഷണത്തിന് പറ്റിയ നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്. നിങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റിയ കേരളത്തിലെ പ്രശസ്തമായ ചില പക്ഷി സങ്കേതങ്ങൾ പരിചയപ്പെടാം.
Photo courtesy: Dhruvaraj S
ഏറുമാടത്തിൽ താമസിക്കാം, മരക്കൊമ്പിൽ ജിംഗലാല
കേരളത്തിലെ ഏറുമാടങ്ങൾ എന്നറിയപ്പെടുന്ന ട്രീഹൗസ് വിദേശ സഞ്ചാരികൾക്കിടയിൽ പ്രശസ്തമാണ്. അതിനാൽ നിങ്ങളുടെ ടമാർ പഠാർ യാത്രയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടുന്ന ഒന്നാണ് ട്രീഹൗസുകൾ. കേരളത്തിൽ ട്രീഹൗസ് റിസോർട്ടുകൾ നിരവധിയുണ്ട്.
കേരളത്തിലെ പ്രശസ്തമായ 5 ട്രീ ഹൗസ് റിസോർട്ടുകൾ പരിചയപ്പെടാം
Image Courtesy: dreamcatcher
അലഞ്ഞ് തിരിയാൻ ഫോർട്ട് കൊച്ചി
ടമാർ പഠാർ യാത്രയ്ക്ക് ഏറ്റവും യോജിച്ച സ്ഥലമാണ് ഫോർട്ട് കൊച്ചി. ഫോർട്ട് കൊച്ചിയാത്ര എന്ന് പറഞ്ഞാൽ ഫോർട്ട് കൊച്ചിയിലൂടെ അലഞ്ഞ് തിരിഞ്ഞുള്ള യാത്ര. മറൈ ഡ്രൈവിന് സമീപത്ത് നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് ഫെറി സർവീസുണ്ട്. ഫോർട്ട് കൊച്ചി യാത്രയെക്കുറിച്ച് കൂടുതൽ അറിയാം
Photo Courtesy: Aleksandr Zykov
ത്രില്ലടിക്കാൻ ചില റോഡ് ട്രിപ്പുകൾ
ടമാർ പഠാർ യാത്രയിൽ ചില റോഡ് ട്രിപ്പുകളും ഉൾപ്പെടുത്താവുന്നതാണ്. കേരളത്തിൽ ത്രില്ലടിച്ച് യാത്ര ചെയ്യാവുന്ന അഞ്ച് റോഡുകൾ നമുക്ക് പരിചയപ്പെടാം.
Photo Courtesy: Visakh wiki
അലിഞ്ഞ് ചേരാം കുട്ടനാട്ടിൽ
നമ്മൾ ടമാർ പഠാർ യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ കേരളത്തിലെ കാർഷിക സംസ്കാരത്തെക്കുറിച്ച് മറക്കരുത്. കാർഷിക കേരളത്തെ അടുത്തറിയാൻ ഒരു യാത്ര ആഗ്രഹിക്കുന്നവർ തീർച്ചയായും കുട്ടനാട്ടിലേക്ക് യാത്ര തിരിക്കണം. കുട്ടനാട്ടിനെക്കുറിച്ച് വായിക്കാം
Photo Courtesy: P.K.Niyogi
കണ്ണൂരിൽ പോയി പേടിക്കാം
ടമാർ പഠാർ യാത്രയിൽ ഉൾപ്പെടുത്താൻ പറ്റിയ ഒരു സ്ഥലം കണ്ണൂരിനടുത്തുള്ള പറശ്ശിനിക്കടവ് സ്നേക്ക് പാർക്കാണ്. കേരളത്തിൽ ഇത്തരത്തിൽ വേറേ ഒരു സ്നേക്ക് പാർക്കില്ല. കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ വളരെ പ്രശസ്തമാണ് ഈ സ്നേക്ക് പാർക്ക്. രാജവെമ്പാല, അണലി, പെരുമ്പാമ്പ് തുടങ്ങി നിരവധി ഇനങ്ങൾ പാമ്പുകളെ സഞ്ചാരികൾക്ക് ഇവിടെ ചെന്നാൽ കാണാൻ കഴിയും. പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിനെക്കുറിച്ച് കൂടുതൽ വായിക്കാം
Photo Courtesy: Vaikoovery
വർക്കല ബീച്ചിൽ വിശ്രമം
ടമാർ പഠാർ യാത്രയിൽ ബീച്ചുകളൊന്നും ഉൾപ്പെടുത്തിയില്ലെന്ന പരാതി വേണ്ട. നമുക്ക് വർക്കല ബീച്ചിലേക്ക് യാത്ര തിരിക്കാം. കോവളം ബീച്ച് ഏറെ വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കടല്‍തീരത്തിന്റെ ശാന്തതയും സൗന്ദര്യവും ആസ്വദിക്കാന്‍ സഞ്ചാരികള്‍ അഭയം പ്രാപിക്കുന്നത് വര്‍ക്കലയിലാണ് വർക്കല ബീച്ചിനേക്കുറിച്ച് കൂടുതൽ വായിക്കാം
Photo Courtesy: Lukas Vacovsky
മലയാള സിനിമയുടെ തറവാട്ടിലേക്ക്
കേരളത്തിലെ പഴയകാല തറവാടുകളിലേക്കുള്ള യാത്രയും നിങ്ങളുടെ ടമാർ പഠാർ യാത്രകളിൽ ഉൾപ്പെടുത്താവുന്നതാണ്. തറവാടെന്ന് പറഞ്ഞാൽ എല്ലാ തറവാടുകളിലേക്കും യാത്ര ചെയ്യാൻ കഴിയില്ല. മലയാള സിനിമയുടെ തറവാട് എന്ന് അറിയപ്പെടുന്ന വാരിക്കാശ്ശേരി മനയിലേക്ക് യാത്ര പോകുന്നത് ഒരു ടമാർ പഠാർ ആശയമാണ്. അതുപോലെ തന്നെ കേരളത്തിലെ പ്രശസ്തമായ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്കും യാത്ര ചെയ്യാം
Photo courtesy : Krishnan Varikkasseri
ആനച്ചന്തം കാണാൻ കോട്ടകയറാം
ആനക്കാര്യം കേൾക്കാൻ ആളുകൾക്ക് എപ്പോഴും കൊതിയാണ്. അതുകൊണ്ട് ആനകളെ കാണാനുള്ള ഒരു യാത്ര ടമാർ പഠാർ യാത്രയിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. ആനകളെ കാണാൻ നമുക്ക് പുന്നത്തൂർ കോട്ടവരെ ഒരു യാത്ര ചെയ്യാം. തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തായാണ് പുന്നത്തൂർ കോട്ട സ്ഥിതി ചെയ്യുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പുന്നത്തൂർ കോട്ടയിൽ എത്താം. പുന്നത്തൂർ കോട്ടയെക്കുറിച്ച് കൂടുതൽ വായിക്കാം
Photo Courtesy: Ranjithsiji
ത്രില്ലടിക്കാൻ എടക്കൽ ഗുഹ
ടമാർ പഠാർ യാത്രയിൽ ഒരു ഗുഹ സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എടക്കൽ ഗുഹ തെരഞ്ഞെടുക്കാം. ബത്തേരിയിൽ നിന്ന് പതിനാറ് കിലോമീറ്റർ അകലെയായാണ് എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. ജീവിതത്തിൽ ഇതുവരെ ഗുഹകളൊന്നും കണ്ടിട്ടില്ലെങ്കിൽ കാണാൻ പറ്റിയ ഒരു ഗുഹയാണ് എടക്കൽ ഗുഹ. എടക്കൽ ഗുഹയെക്കുറിച്ച് വായിക്കാം
Photo Courtesy: നിരക്ഷരൻ.
ഇലവീഴ പൂഞ്ചിറയിൽ ആനന്ദിക്കാം
ലോകത്തിലെ തന്നെ സുന്ദരമായ ഭൂമിയില്‍, ആരുടെയും തന്നെ ശല്യമില്ലാതെ മണിക്കൂറുകളോളം ചിലവിടാന്‍ മനസില്‍ ആഗ്രഹമുണ്ടോ. കേരളത്തില്‍ തന്നെ അതിന് പറ്റിയ ഒരു സ്ഥലമുണ്ട് സഞ്ചാരികളുടെ ബഹളം തെല്ലുമില്ലാതെ, പക്ഷെ ലോകത്തെ മറ്റേത് സുന്ദരഭൂമികളോടും കിടപിടിക്കുന്നതരത്തില്‍ ഒരു സ്ഥലം. നമ്മുടെ ടമാർ പഠാർ യാത്രയ്ക്ക് പറ്റിയ ഒരു സ്ഥലം. ആ സ്ഥലത്തിന്‍റെ പേരുപോലും കൗതുകം ഉണ്ടാക്കുന്നതാണ് ഇലവീഴപൂഞ്ചിറ. സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇലവീഴപൂഞ്ചിറയെക്കുറിച്ച് വായിക്കാം
Photo Courtesy: Fullfx
കായലുകൾ കാണാൻ ഹൗസ്ബോട്ട് യാത്ര
ഇതുവരെ കേരളത്തിലെ കായലുകളെ അറിയാത്തവർക്കും ഹൗസ് ബോട്ടിൽ യാത്ര ചെയ്യാത്തവർക്ക് ടമാർ പഠാർ യാത്രയിൽ ഹൗസ് ബോട്ട് യാത്ര ഉൾപ്പെടുത്താം. ഹൗസ് ബോട്ട് യാത്രയെക്കുറിച്ച് കൂടുതൽ വായിക്കാം.
Photo Courtesy: Wouter Hagens