01. ആലപ്പുഴ ബീച്ച്, ആലപ്പുഴ
ആലപ്പുഴ നഗരത്തിന് സമീത്താണ് ഇവിടുത്തെ കടല്‍ത്തീരം. 137 വര്‍ഷം പഴക്കമുള്ള കടല്‍പ്പാലമാണ് ഈ ബീച്ചിലെ പ്രധാന ആകര്‍ഷണം. ബീച്ചിലെ പഴക്കമേറിയ ലൈറ്റ് ഹൗസും പ്രധാനപ്പെട്ടൊരു കാഴ്ചയാണ്. വെഡിംഗ് ആല്‍ബം ഷൂട്ട് ചെയ്യാന്‍ പറ്റിയ സ്ഥലമാണ് ഇത്. വായിക്കാം
Photo Courtesy: Christian Haugen
02. ബേക്കല്‍ കോട്ട, കാസര്‍കോട്
വെഡിംഗ് ആല്‍ബം ഷൂട്ട് ചെയ്യാന്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലുള്ളവരും അയല്‍സംസ്ഥാനമായ കര്‍ണാടകത്തിലെ മംഗലാപുരത്ത് നിന്നുള്ളവരും എത്തിച്ചേരുന്ന സ്ഥലമാണ് ബേക്കല്‍ കോട്ട. വായിക്കാം
Photo Courtesy: Vinayaraj
03. ചേറ്റുവ, തൃശൂര്‍
തൃശൂരിലെ സുന്ദരമായ ഒരു കായലാണ് ചേറ്റുവ കായല്‍. കായല്‍ തീരത്തെ കണ്ടല്‍ക്കാടുകളും അഴിമുഖവുമൊക്കെ നല്ല ദൃശ്യഭംഗി നല്‍കുന്നതിനാല്‍ നിരവധിപ്പേര്‍ കല്ല്യാണ ആല്‍ബം ഷൂട്ട് ചെയ്യാന്‍ ഇവിടെ എത്താറുണ്ട്. വായിക്കാം
Photo Courtesy: Karipparasunil at ml.wikipedia
04. കടലുണ്ടി, മലപ്പുറം
മലപ്പുറം ജില്ലയിലാണെങ്കിലും കോഴിക്കോട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കടലുണ്ടിയില്‍ എത്തിച്ചേരാം. കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന അഴിമുഖത്ത് രൂപപ്പെട്ട സുന്ദരമായ ദ്വീപാണ് ഇവിടുത്തെ ആകര്‍ഷണം. വായിക്കാം
Photo Courtesy: Dhruvaraj S from India
05. കുമരകം, കോട്ടയം
കേരളം അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. അതിനാല്‍ തന്നെ ഫോട്ടോയെടുക്കാന്‍ പറ്റിയ സ്ഥലം തെരഞ്ഞ് നടക്കേണ്ട കാര്യമില്ലാ. വായിക്കാം
Photo Courtesy: Prashant Ram
06. മാട്ടുപ്പെട്ടി, ഇടുക്കി
മൂന്നാറില്‍ നിന്നും ഏകദേശം 13 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടിയിലെ തടാകമാണ് വെഡിംഗ് ആല്‍ബം ഷൂട്ട് ചെയ്യാന്‍ ആളുകളെ ആകര്‍ഷിപ്പിക്കുന്നത്. കൂടുതല്‍ വായിക്കാം
Photo Courtesy: കാക്കര
07. മൂന്നാര്‍, ഇടുക്കി
മൂന്നാറിനേക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലാ. തേയിലത്തോട്ടങ്ങളുടെ ഭംഗി തന്നെയാണ് മൂന്നാറിലേക്ക് വെഡിംഗ് ഫോട്ടോ ഗ്രാഫര്‍മാരെ ആകര്‍ഷിപ്പിക്കുന്നത്. വായിക്കാം
Photo Courtesy: Ramkumar
08. തൊമ്മന്‍കുത്ത്, എറണാകുളം
ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തില്‍ നിന്ന് 17 കിലോമീറ്റര്‍ മാറിയാണ് തൊമ്മന്‍കുത്ത്. ഇവിടുത്തെ വെള്ളച്ചാട്ടം പ്രശസ്തമാണ്. വായിക്കാം
Photo Courtesy: Joshy
09. അതിരപ്പള്ളി, തൃശൂര്‍
കേരളത്തിലെ ഏറ്റവും സുന്ദരമായ വെള്ളച്ചാട്ടം ഏതെന്ന് ചോദിച്ചാല്‍ ആതിരപ്പള്ളിയെന്ന് തന്നെയായിരിക്കും മറുപടി. അതുകൊണ്ടാണ് ആതിരപ്പള്ളിയുടെ സൗന്ദര്യം തങ്ങളുടെ വെഡിംഗ് ആല്‍ബത്തില്‍ നിറയ്ക്കാന്‍ ആളുകള്‍ ഇവിടെ എത്തിച്ചേരുന്നത്. വായിക്കാം.
Photo Courtesy: Arayilpdas
10. ഫോര്‍ട്ടു കൊച്ചി, എറണാകുളം
നിങ്ങളുടെ വെഡിംഗ് ആല്‍ബത്തിന് ഒരു വിന്റേജ് ശൈലി കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പറ്റിയ സ്ഥലമാണ് ഫോര്‍ട്ട് കൊച്ചി. വായിക്കാം
Photo Courtesy: challiyan
11. കോവളം ബീച്ച്, തിരുവനന്തപുരം
ഇന്ത്യയിലെ തന്നെ സുന്ദരമായ ബീച്ചിന്റെ ദൃശ്യം നിങ്ങളുടെ വെഡിംഗ് ആല്‍ബത്തില്‍ സൂക്ഷിക്കണമെങ്കില്‍ കോവളത്തേക്ക് ചെന്നോളു. വായിക്കാം
Photo Courtesy: Kerala Tourism
12. കുട്ടനാട്, ആലപ്പുഴ
വെഡിംഗ് ആല്‍ബം ഷൂട്ട് ചെയ്യാന്‍ പറ്റിയ ഒരിടമാണ് കുട്ടനാണ്. നോക്കത്താദൂരത്തൊളം പരന്ന് കിടക്കുന്ന വയലോലകള്‍ നിങ്ങളുടെ ആല്‍ബത്തിന്റെ ഭംഗികൂട്ടും. വായിക്കാം
Photo Courtesy: Zuhairali
13. മീന്‍കുന്ന് ബീച്ച്, കണ്ണൂര്‍
കണ്ണൂരിലെ സുന്ദരമായ ഒരു ബീച്ചാണ് മീന്‍കുന്ന് ബീച്ച്. വെഡിംഗ് ആല്‍ബം ഷൂട്ട് ചെയ്യാന്‍ നിരവധിപ്പേരാണ് ഇവിടെ എത്തിച്ചേരാറുള്ളത്. വായിക്കാം
Photo Courtesy: Sreejithk2000
14. നെല്ലിയാമ്പതി, പാലക്കാട്
പാലക്കാട് ജില്ലയിലാണ് നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്. ഓറഞ്ച് തോട്ടങ്ങളാണ് നെല്ലിയാമ്പതിയുടെ പ്രത്യേകത. വായിക്കാം
Photo courtesy: Ashwin Kumar
15. പയ്യാമ്പലം ബീച്ച്, കണ്ണൂര്‍
കണ്ണൂരിലെ സുന്ദരമായ പയ്യാമ്പലം ബീച്ച് വെഡിംഗ് ആല്‍ബം ഷൂട്ട് ചെയ്യാന്‍ പറ്റിയ ഒരു സ്ഥലമാണ്. വായിക്കാം
Photo Courtesy: tpms5
16. തേക്കടി, ഇടുക്കി
കേരളത്തിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി വെഡിംഗ് ആല്‍ബം ഷൂട്ട് ചെയ്യാന്‍ പറ്റിയ സ്ഥലമാണ്. വായിക്കാം
Photo Courtesy: Sumeet Jain from San Francisco, USA
17. വാഗമണ്‍, ഇടുക്കി
ഇടുക്കിയിലെ പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് വാഗമണ്‍. ഇയ്യോബിന്റെ പുസ്തകം ഷൂട്ട് ചെയ്ത ഈ സ്ഥലം വെഡിംഗ് ആല്‍ബം ഷൂട്ട് ചെയ്യാന്‍ പറ്റിയ സ്ഥലമാണ്. വായിക്കാം
Photo Courtesy: Madhu Kannan
18. റാണിപുരം, കാസര്‍കോട്
കാസര്‍കോട് ജില്ലയിലെ ഒരു ഹില്‍സ്റ്റേഷനാണ് റാണിപുരം. വെഡിംഗ് ആല്‍ബം ഷൂട്ട് ചെയ്യാന്‍ നിരവധി ആളുകള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. വായിക്കാം
Photo Courtesy: Vaikoovery
19. ചേറായി ബീച്ച്, എറണാകുളം
കൊച്ചിയില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെയുള്ള ചേറായി ബീച്ച് വെഡിംഗ് ആല്‍ബം ഷൂട്ട് ചെയ്യാന്‍ പറ്റിയ സ്ഥലമാണ്. വായിക്കാം.
Photo Courtesy: Princebpaul0484
20. ചന്ദ്രഗിരി, കാസര്‍കോട്
വെഡിംഗ് ആല്‍ബം ഷൂട്ട് ചെയ്യാന്‍ പറ്റിയ കാസര്‍കോട്ടെ സ്ഥലങ്ങളില്‍ ഒന്നാണ് ചന്ദ്രഗിരി കോട്ട. ചന്ദ്രഗിരിക്കോട്ടയും കോട്ടയ്ക്ക് സമീപത്തെ ചന്ദ്രഗിരിപ്പുഴയും ആല്‍ബത്തിലാക്കുന്നവര്‍ നിരവധിയാണ്. വായിക്കാം
Photo Courtesy: ARUNKUMAR P.R