01. ഋഷികേശിലെ റിവർ റാഫ്റ്റിംഗ്
പൊതുവെ പുണ്യ ഭൂമിയായി അറിയപ്പെടുന്ന ഋഷികേശിൽ തീര്‍ത്ഥാടകര്‍ക്കുമാത്രമല്ല, സാഹസികരായ യാത്രക്കാര്‍ക്കും ആസ്വദിക്കാന്‍ ഏറെയുണ്ട്. ഗംഗാ നദിയിലെ റിവർ റാഫ്റ്റിംഗ് ആണ് ത്രില്ലടിപ്പിക്കുന്ന കാര്യം. ത്രില്ലടിച്ച് റിവർ റാഫ്റ്റിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് പറ്റിയ സ്ഥലം ഋഷികേശ് തന്നെ. വിശദമായി വായിക്കാം
Photo courtesy: Daniel Echeverri
02. ചിറാപുഞ്ചിയിലെ വേരുപാലം കാണാം
മേഘാലയയിലെ ലിവിംഗ് റൂട്ട് ബിഡ്‌ജ് എന്ന് അറിയപ്പെടുന്ന വേര് പാലങ്ങളിലൂടെ ഒരു ട്രെക്കിംഗ് വിവാഹത്തിന് മുൻപെ നടത്തുന്നതാണ് നല്ലത്. പിന്നീട് ഭാര്യയേകൂട്ടി ഒന്നുകൂടി വന്ന് ത്രില്ലടിക്കാം. വിശദമായി വായിക്കാം
Photo courtesy: 2il org
03. രാജസ്ഥാനിലൂടെ ഒരു സിപ്‌ലൈൻ ടൂർ
ഒരൽപ്പം സാഹസികത കൂടുതൽ ഉണ്ടെങ്കിൽ രാജസ്ഥാനിൽ പോകാം. കുറച്ച് ചൂട് സഹിക്കാൻ തയ്യാറെങ്കിൽ രാജസ്ഥാനിലേക്ക് പോകാം. രാജസ്ഥാനിലൂടെ ഒരു സിപ് ലൈൻ ടൂർ നടത്തിക്കളയാം. എന്താണ് സിപ്‌ലൈൻ എന്നല്ലെ? നീളത്തിൽ കെട്ടിയിട്ട കമ്പിയിലൂടെ ഊഞ്ഞാലാടി ഒരു യാത്ര.
Photo courtesy: KittyKaht
04. ഥാർ മരുഭൂമിയിലെ ക്യാമ്പിംഗ്
മരുഭൂമിയില്‍ ഒരു രാത്രി ചിലവിടുന്നതില്‍ ഒരു ത്രില്‍ ഇല്ലേ. നേരെ രാജസ്ഥാനിലേക്ക് ചെല്ലു. അവിടെ നിങ്ങള്‍ക്കായി ക്യാമ്പിംഗ് ഒരുക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ആണ് ക്യാമ്പ് ചെയ്യാന്‍ മികച്ച സ്ഥലം.
Photo Courtesy: timeflicks
05. മേഘാലയിലെ ഗുഹാപര്യടനം
മേഘാലയിലെ ഗുഹാ പര്യടനം നവംബറിൽ മേഘാലയിലേക്ക് പോകാം. മേഘാലയിലെ ഖാസി ഹില്ലുകളിൽ ചെന്നാൽ സഞ്ചാരികളെ കാത്തിരിക്കുന്ന ചിലഗുഹകൾ കാണാം. ഇരുൾ നിറഞ്ഞ ഗുഹയിൽ കയറുമ്പോൾ നിങ്ങൾക്ക് പ്രേതകഥയുടെ കൂട്ട് ഉണ്ടാവില്ല. എങ്കിലും ഒന്ന് ഭയക്കും. ഭയം ചിതറി വീഴും.
Photo Courtesy: Wiki Commons
06. ലഡാക്ക് - മണാലി ബുള്ളറ്റ് യാത്ര
ലേ മണാലി റൂട്ടിലൂടെ ബൈക്ക് റൈഡ് ലേ മണാലി റൂട്ടിലൂടെ ബൈക്ക് ഓടിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. ബൈക്ക് റൈഡേഴ്‌സിന്റെ പറുദീസയാണ് ലേ മണാലി റൂട്ട്. വിശദമായി വായിക്കാം
Photo Courtesy: Ashoosaini2002
07. ഹാവ്‌ലോക്കിലെ സ്കൂബ ഡൈവിംഗ്
ആൻഡമാനിലെ ഹാവ്‌ലോക്ക് ദ്വീപിൽ സ്‌കൂബ ഡൈവിങ്ങിന് അവസരമുണ്ട്. ആന്‍ഡമാന്‍ നിക്കോബാറില്‍ പൊതുവേ സ്പീഡ് ബോട്ട് സൗകര്യങ്ങള്‍ കുറവാണ്. ഹാവ്‌ലോക്കില്‍ തുച്ഛമായ ചെലവില്‍ സ്‌കൂബ ഡൈവിങ്ങ് നടത്താം. കടല്‍ജീവികളെക്കാണാന്‍ സ്‌കൂബ ഡൈവിങ് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ഹാവ്‌ലോക്ക് ദ്വീപിൽ പോകാം. വിശദമായി വായിക്കാം
Photo Courtesy: Wiki Commons
08. ജയ്പ്പൂരിലെ ബലൂൺ സഫാരി
നഗരത്തിന് മുകളിലൂടെയുള്ള ഈ ബലൂൺ യാത്രയുടെ പേരാണ് ഹോട്ട് ബലൂൺ സഫാരി. സ്കൈ വാൽട്സ് എന്ന എന്റർടെയിൻമെന്റ് കമ്പനിയാണ് ഇവിടെ ഈ ബലൂൺ സഫാരി നടത്തുന്നത്. ബലൂൺ സഫാരിയേക്കുറിച്ച് വിശദമായി വായിക്കാം
Photo Courtesy: www.skywaltz.com
09. സോളാംഗിലെ പാരഗ്ലൈഡിംഗ്
സോളാംഗിലെ സുന്ദരമായ കാഴ്ചകള്‍ കാണാന്‍ ഒരു ആകാശ യാത്ര നടത്തി ത്രില്‍ അടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പാരഗ്ലൈഡിംഗ് മികച്ച അനുഭവം നല്‍കും.
Photo Courtesy: Anil1956 at en.wikipedia
10. ഗോവയിലെ പാർട്ടികൾ
ഗോവയിലെ നിശാജീവിതം നൈറ്റ്‌ലൈഫില്‍ ത്രില്ലടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരെ ഗോവയിലേക്ക് വണ്ടികയറാം. അവിടെ ഒരു രാത്രി മുഴുവന്‍ ആഘോഷിക്കാന്‍ നിരവധി കാര്യങ്ങളുണ്ട്.
Photo Courtesy: Jorge Royan
11. ഋഷികേശിലെ ബംഗീ ജംബിംഗ്
ഋഷികേശിലെ മോഹൻ ഛാത്തി ഗ്രാമത്തിലെ ജംബിംഗ് ഹൈറ്റ്സാണ് ഇന്ത്യയിലെ മികച്ച ബംഗീ ജംബ് പ്രൊവൈഡർമാരായി കണക്കാക്കപ്പെടുന്നത്. കൃത്യമായി സ്ഥാപിച്ച് ഉറപ്പിച്ച ഒരു ഫ്ലാറ്റ്ഫോമിൽ നിന്ന് ബംഗീ ജംബ് നടത്താൻ ഇന്ത്യയിൽ ഇതല്ലാതെ മറ്റൊരു സ്ഥലമില്ല. വിശദമായി വായിക്കാം
Photo Courtesy: Della Adventure
12. റോക്ക് ക്ലൈമ്പിംഗ്, രാമനഗരം
ഷോലെ എന്ന സിനിമ കണ്ടിട്ടുണ്ടെങ്കിൽ, പാറക്കൂറ്റങ്ങൾ നിറഞ്ഞ, ഗബ്ബാർ സിങ്ങിന്റെ ആസ്ഥാനം നിങ്ങൾക്ക് ഓർമ്മവരും. കർണടകയിലെ രാമനഗരമാണ് അത്. ഏഴ് മലനിരകളുടെ മനോഹാരിതകൾക്ക് നടുവിലായി കിടക്കുന്ന പാറക്കൂട്ടങ്ങൾ. ഈ പാറക്കൂട്ടത്തിൽ കയറാൻ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്. റോക്ക് ക്ലൈംബിംഗിന്റെ കാര്യത്തിൽ നിങ്ങൾ ഒരു പ്രഫഷണൽ അല്ലെങ്കിലും നിങ്ങൾക്ക് ഇവിടെ എത്താം. കാരണം നിങ്ങളെ സഹായിക്കാൻ നിരവധി ആളുകൾ ഇവിടെയുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Scalino
13. ഐസ് നദിയിലൂടെ ഒരു യാത്ര (ചാദാർ ട്രെക്കിംഗ്)
സാഹസികപ്രിയരായ സഞ്ചാരികളെ ത്രില്ലടിപ്പിക്കുന്ന യാത്രയാണ് സാൻസ്കാറിലെ തണുത്തുറഞ്ഞ നദിയിലൂടെയുള്ള യാത്ര. ജമ്മുകാശ്മീരിലെ ലേയിലാണ് ഈ നദി സ്ഥിതി ചെയ്യുന്നത്. കനത്ത തണുപ്പിൽ ഈ നദി തണുത്തുറഞ്ഞ് ഒഴുകാതെയാകും. ഈ സമയത്താണ് നദിയിലെ മഞ്ഞുപാളികളിലൂടെ സഞ്ചാരികൾ യാത്ര ആരംഭിക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Bodhisattwa
14. ഡോഡിതാൾ ട്രെക്കിംഗ്
ദീര്‍ഘദൂര ട്രെക്കിംഗില്‍ പരിചയമില്ലാത്തവര്‍ക്ക് പോയി പരിചയപ്പെടാന്‍ പറ്റിയ സ്ഥലമാണ് ഉത്തരാഖണ്ഡിലെ ഡോഡിതാള്‍. ഹിമാലയത്തിലെ ഉത്തരകാശി ജില്ലയിലെ ഗര്‍വാള്‍ മേഖലയിലാണ് ഡോഡിതാള്‍ എന്ന സുന്ദരമായ തടാകം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3050 മീറ്റര്‍ ഉയരത്തില്‍ ഓക്കുമരങ്ങളുടേയും പൈന്‍ മരങ്ങളുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകക്കരയില്‍ കാല്‍നട യാത്ര ചെയ്തേ എത്താന്‍ കഴിയു. വിശദമായി വായിക്കാം
Photo Courtesy: Hari Krishnan
15. കുമാര പർവത ട്രെക്കിംഗ്
സാഹസികരായ വിനോദ സഞ്ചാരികള്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ണാടകയിലെ ഒരു കൊടുമുടിയാണ് കുമാരപര്‍വത. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലാണ് കുമാരപര്‍വത സ്ഥിതി ചെയ്യുന്നത്. കൂര്‍ഗ് ജില്ലയിലെ തടിയന്റമോള്‍ കൊടുമുടി കഴിഞ്ഞാല്‍ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് കുമാരപര്‍വത. വിശദമായി വായിക്കാം
Photo Courtesy: Vivekvaibhavroy
16. രൂപ്കുണ്ഡ് ട്രെക്കിംഗ് (അസ്ഥികൂടങ്ങളുടെ തടാകം)
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് രൂപ്കുണ്ഡ് സ്ഥിതി ചെയ്യുന്നത്. നിബിഢമായ കന്യാവനങ്ങളിലൂടെയുള്ള യാത്രയും ക്യാമ്പ് സൈറ്റുമാണ് രൂപ്കുണ്ഡിനെ വേറിട്ട് നിർത്തുന്നത്. രൂപ് കുണ്ഡ് തടാകമാണ് യാത്രക്കിടെ അത്ഭുതം പകരുന്ന മറ്റൊന്ന്. നിഗൂഢതകളുടെ തടാകം എന്നാണ് ഈ തടാകം അറിയപ്പെടുന്നത്. 7 മുതൽ 9 വരെ ദിവസമാണ് ഇതിലൂടെയുള്ള യാത്രാ ദൂരം. തടാകങ്ങളിലെ അസ്ഥികൂടങ്ങളാണ് ഇതിനെ നിഗൂഢമാക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Schwiki
17. പാഹൽഗാമിലെ സ്കീയിംഗ്
ജമ്മുകാശ്മീരിലെ അനന്തനാഗ് ജില്ലയിലെ ചെറിയ ഒരു നഗരമാണ് പാഹൽഗാം. പശ്ചിമ ഹിമാലയൻ പ്രദേശങ്ങളിൽ വച്ച് സ്നോസ്കീയിംഗിന് ഏറ്റവും പേരുകേട്ട സ്ഥലമാണ് പാഹൽഗാം. സ്കീയിംഗിൽ താൽപര്യമുള്ളവരെ കൂടാതെ ട്രെക്കിംഗിൽ താല്പര്യമുള്ളവരുടേയും പറുദീസയാണ് പാഹൽഗാം. വിശദമായി വായിക്കാം
Photo Courtesy: Balaji.B
18. മണാലിയിലെ ഹെലിസ്കീയിംഗ്
ഹെലികോപ്ടർ ഉപയോഗിച്ചുള്ള സ്കീയിംഗ് ആണ് ഇത്. മണാലിയാണ് ഇന്ത്യയിലെ പ്രശസ്തമായ ഹെലിസ്കീയിംഗ് സ്ഥലം. ഫോൺ +91 1902 251592. വിശദമായി അറിയാൻ
Photo Courtesy: Jankenhoi
19 മർഖ വാലി ട്രക്കിംഗ്
ലിറ്റിൽ ടിബറ്റ് എന്ന് അറിയപ്പെടുന്ന മർഖാവാലി സ്ഥിതി ചെയ്യുന്നത് ലഡാക്കിലാണ്. മഞ്ഞ് മലകളിലൂടെയുള്ള ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ പാതയാണ് ഇത്. ഗണ്ടലായും മർഖ നദിയും മറികടന്ന് വേണം ട്രെക്കിംഗ് നടത്താൻ. അത്ര സുഖകരമല്ലാത്ത സഞ്ചാര വഴികളുള്ള ഇതിലൂടെ ട്രെക്കിംഗ് നടത്താൻ 12 മുതൽ 15 വരെ ദിവസങ്ങൾ വേണ്ടിവരും.
Photo Courtesy: SlartibErtfass der bertige
20. ആമ്പി വാലിയിലെ സ്കൈഡൈവിംഗ്
സ്കൈ ഡൈവിംഗിന് പേരുകേട്ട ഒരു സ്ഥലം മുംബൈ ആണ്. മുംബൈ എന്ന് പറഞ്ഞാൽ മുംബൈയിൽ നിന്ന് വീണ്ടും 108 കിലോമീറ്റർ അകലെ പോകാണം. അമ്പി വാലിയെന്നാണ് ഈ സ്ഥലത്തിന്റെ പേര്. ഏകദേശം 10,000 അടി ഉയരത്തിൽ നിന്ന് ആകാശ ചാട്ടം നടത്തുന്ന ഈ സ്ഥലമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്കൈ ഡൈവിംഗ് കേന്ദ്രമായി അറിയപ്പെടുന്നത്. വിശദമായി വായിക്കാം
Photo Courtesy: Philip Leara
21. പ്രേതങ്ങളുടെ ഗ്രാമമായ കുൾധാര യാത്ര
പ്രേതങ്ങൾ മാത്രമുള്ള കുൾധാര ഒരു ഗ്രാമത്തിലേക്ക് ചെല്ലുകയാണ് നമ്മൾ. എന്നാൽ അവിടെ ഒരൊറ്റ മനുഷ്യരേയും കാണാൻ കഴിയില്ല. എവിടെ നോക്കിയാലും ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടങ്ങൾ മാത്രം. ഇതാണ് കുൾധാര പ്രേതങ്ങൾ വിഹരിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കുൾധാര എന്ന ഗ്രാമം. എന്നാൽ ഭയം തീരയില്ലാത്ത ആളുകൾ ഇവിടം സന്ദർശിക്കാറുണ്ട്. ആരും പ്രേതങ്ങളെ കണ്ടിട്ടില്ല. രാജസ്ഥാനിലെ ജയ്സാൽമീറിന് സമീപത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്ന. പതിനെട്ടാം നൂറ്റാണ്ടിൽ ഈ ഗ്രാമത്തിൽ ആളുകൾ ജീവിച്ചിരുന്നു. എന്നാൽ ഒറ്റ രാത്രിയിൽ ആളുകളെല്ലാം അപ്രത്യക്ഷമായെന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Archan dave
22. നോർത്ത് ഈസ്റ്റിലൂടെ ബാക്ക്പാക്ക് യാത്ര
ബാക്ക് പാക്ക് യാത്രയില്‍ ത്രില്‍ കാണുന്നവരാണ് പലരും. എന്തുകൊണ്ട് നോര്‍ത്ത് ഈസ്റ്റിലൂടെ മുതുകത്ത് തോളും തൂക്കി ഒരു യാത്ര ചെയ്തുകൂടാ. വിശദമായി വായിക്കാം
Photo Courtesy: rajkumar1220
23. ലഡാക്കിലെ യാക്ക് സഫാരി
നിങ്ങള്‍ കുതിരപ്പുറത്ത് കയറിയിട്ടുണ്ടാകാം ആനപ്പുറത്ത് കയറിയിട്ടുണ്ടാകാം. എന്നാല്‍ യാക്കിന്റെ പുറത്ത് കയറിയുട്ടുണ്ടോ? നേരെ ലഡാക്കിലേക്ക് പോയാല്‍ ഒരു യാക്ക് സഫാരി നടത്തിവരാം. വിശദമായി വായിക്കാം
Photo Courtesy: Pongratz
24. ഗോവയിലെ ക്വാഡ് ബൈക്കിംഗ്
ക്വാഡ് ബൈക്കിംഗില്‍ ത്രില്ലടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗോവയാണ് ഉത്തമ സ്ഥലം. നേരെ ഗോവയില്‍ പോകൂ ക്വാഡ് ബൈക്കുകള്‍ വാടകയ്ക്ക് എടുക്കൂ. യാത്ര തുടരൂ.
Photo Courtesy: Peter Ellis
25. രാജസ്ഥാനിലെ ക്യാമൽ സഫാരി
ഒട്ടകത്തിന്‍റെ പുറത്ത് കയറി ത്രില്ലടിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അറബ്‍ രാജ്യങ്ങളിലേക്ക് വിമാനം കയറുവൊന്നും വേണ്ട. നേരെ രാജസ്ഥാനിലേക്ക് പൊയാല്‍ മതി. അവിടെയാണല്ലൊ ഇന്ത്യക്കാരന്‍റെ സ്വന്തം മരുഭൂമിയായ ഥാർ മരുഭൂമി മണല്‍വിരിച്ച് വിശാലമായി പടര്‍ന്ന് കിടക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Pushkar Fair -www.pushkarfair.eu
26. ദൂത്‌സാഗര്‍ ട്രെക്കിംഗ്
ഗോവയ്ക്ക് സമീപത്തെ, പ്രശസ്തമായ ദൂത് സാഗര്‍ വാട്ടര്‍ ഫാളിലേക്ക് ഒരു ട്രെക്കിംഗ് നടത്തുന്നത് ത്രില്ലടിപ്പിക്കുന്ന കാര്യമല്ലേ. എന്തുകൊണ്ട് അത്തരം ഒരു ട്രെക്കിംഗിനേക്കുറിച്ച് ആലോചിച്ചുകൂടാ!. വിശദമായി വായിക്കാം
Photo Courtesy: Karthik Narayana
27. ബന്ദിപ്പൂര്‍ വനത്തിലൂടെ ഒരു ഡ്രൈവിംഗ്
ഡ്രൈവിംഗിലെ ത്രില്‍ ആഗ്രഹിക്കുന്നവര്‍ക്ക് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തിലൂടെ ഒന്ന് ഡ്രൈവ് ചെയ്ത് ത്രില്ലടിക്കാവുന്നതേയുള്ളു. ഡ്രൈവ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക വന്യജീവികള്‍ ക്രോസ് ചെയ്യുന്നുണ്ടാകും. വിശദമായി വായിക്കാം
Photo Courtesy: Manoj K
28. നീലഗിരിയില്‍ സൈക്ലിംഗ് നടക്കാം
മലനിരകളിലൂടെ സൈക്ലിംഗ് നടത്തുന്നതില്‍ ഒരു ത്രില്ല് കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക് തമിഴ്‌നാട്ടിലെ നീലഗിരിയിലേക്ക് പോകാം. അവിടെ നിരവധി സൈക്ലിംഗ് ട്രെയിലുകള്‍ കാണാം. വിശദമായി വായിക്കാം
Photo Courtesy: Natataek
29. ശ്രീനഗറില്‍ നിന്ന് ലേയിലേക്കുള്ള ബസ് യാത്ര
ബസ് യാത്ര ചെയ്യാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ ബസ് യാത്രയുടെ ത്രില്‍ അടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ശ്രീനഗറില്‍ നിന്ന് ലേയിലേക്ക് ഒരു ബസ് യാത്ര നടത്തണം. വായിക്കാം
Photo Courtesy: Yogeshgupta26 at en.wikipedia
30. താജ്മഹല്‍ സന്ദര്‍ശിക്കൂ നാണക്കേട് മാറ്റൂ
ഒരു സഞ്ചാരിയെന്ന നിലയില്‍ ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് പറയുന്നതിലും വലിയ നാണക്കേടില്ലാ. വിവാഹത്തിന് മുൻപ് താജ്മഹല്‍ സന്ദര്‍ശിച്ച് നാണക്കേട് മാറ്റി ത്രില്ലടിക്കൂ. വിവാഹത്തിന് ശേഷം ഭാര്യയേയും കൂട്ടി താജ്‌മഹൽ സന്ദർശിക്കാം. വിശദമായി വായിക്കം
Photo Courtesy: Jitujetster