Search
  • Follow NativePlanet
Share
» »മഴക്കാല യാത്രയ്ക്ക് അസാധാരണമായ 35 സ്ഥലങ്ങള്‍

മഴക്കാല യാത്രയ്ക്ക് അസാധാരണമായ 35 സ്ഥലങ്ങള്‍

By Maneesh

വേന‌ലിന്റെ കനല്‍നാളുകള്‍ക്ക് ശേഷം വന്നെത്തുന്ന മഴയുടെ പെയ്ത്തുകാലം ഇന്ത്യക്കാര്‍ക്ക് മൊത്തം ചെറിയ ആശ്വാസം ആല്ലാ നല്‍കുന്നത്. കാലവര്‍ഷം എന്ന് മലയാളികള്‍ വിളിക്കാറുള്ള മണ്‍സൂണ്‍ മലയാളക്കരയിലെ പുഴകളെ മാത്രമല്ലാ കരകവിയിക്കുന്നത്. അറബിക്കടലില്‍ നിന്ന് പറപ്പെടുന്ന കാലവര്‍ഷം ആദ്യം കേരളത്തേയും പിന്നെ കര്‍ണാടകയേയും കുളിരണിയിപ്പിച്ച് മഹാരാഷ്ട്രയില്‍ പുതുമഴ പെയ്യിക്കുന്നു.

ഇതേസമയം തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം പശ്ചിമബംഗാളിനേയും നോര്‍ത്ത് ഈസ്റ്റിനേയും ഉത്തരഖാണ്ഡിനേയും മഴനനയിപ്പിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ജൂണ്‍ - ജൂലൈ മാസം ഇന്ത്യയാകെ മഴക്കാലമാകും.

ചില സ്ഥലങ്ങളില്‍ വളരെ കുറച്ച് മാത്രം മഴപെയ്യുമ്പോള്‍ മ‌റ്റു ചിലയിടങ്ങളില്‍ വളരെ കനത്ത് തന്നെ പെയ്യും. കനത്ത മഴയില്‍ ആളുകള്‍ യാത്ര ചെയ്യുക വളരെ വിരളമാണെങ്കിലും ചില സ്ഥല‌ങ്ങള്‍ ആസ്വദിക്കാന്‍ മഴക്കാലത്ത് തന്നെ പോകേണ്ടാതായുണ്ട്. മഴക്കാലത്ത് തീര്‍ച്ചയായും പോയിരിക്കേണ്ട 35 സ്ഥലങ്ങള്‍ പരിചയപ്പെടാം.

മഴക്കാലം സുന്ദരമാക്കുന്ന ഇന്ത്യയിലെ 35 അസാധാരണ സ്ഥലങ്ങള്‍ പരിചയപ്പെടാം

01. ദൂത്‌സാഗര്‍, ഗോവ

01. ദൂത്‌സാഗര്‍, ഗോവ

ബാംഗ്ലൂരില്‍ നിന്ന് 570 കിലോമീറ്റര്‍ അകലെയായി. ഗോവയില്‍ കര്‍ണാടകയുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മണ്‍സൂണില്‍ മഴ തകര്‍ത്ത് പെയ്യാന്‍ തുടങ്ങുമ്പോള്‍ വെള്ളച്ചട്ടത്തിന് ഭംഗിയേറും. അതിനാല്‍ മഴക്കാലമാണ് ദൂത്‌സാഗര്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. Rad More

Photo Courtesy: Premnath Thirumalaisamy

02. മാത‌രേന്‍, മഹാരാഷ്ട്ര

02. മാത‌രേന്‍, മഹാരാഷ്ട്ര

മുംബൈ നഗരത്തില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു ഹില്‍സ്റ്റേഷന്‍ ആണ് മാതരേന്‍. മുംബൈയില്‍ നിന്ന് മഴക്കാല യാത്രയ്ക്ക് പറ്റിയ സ്ഥലമാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: McKay Savage

03. അല്‍മോറ, ഉത്തരാ‌ഖണ്ഡ്

03. അല്‍മോറ, ഉത്തരാ‌ഖണ്ഡ്

ഉത്തരാഖണ്ഡിലെ കുമയൂണ്‍ മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള അല്‍മോര പട്ടണം ശരിക്കും ഒരു ഗിരിനഗരമാണ്. ഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്ന് മഴക്കാലത്ത് യാത്ര ചെയ്യാന്‍ പറ്റിയ ഒരു സ്ഥലമാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: Rajarshi MITRA

04. നാനേഘട്ട്, മഹാരാഷ്ട്ര

04. നാനേഘട്ട്, മഹാരാഷ്ട്ര

താനെ ജില്ലയിലെ മാല്‍ഷെജ് ഘട്ട് ഭാഗത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് നാനെഘട്ട് നിരകള്‍. മഹാരാഷ്ട്രയിലെ കല്ല്യാണില്‍ നിന്ന് 55 കിലോമീറ്റര്‍ അ‌കലെയായാണ് ഈ സ്ഥ‌ലം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: rohit gowaikar

05. ജാമോനിയ ജോഹര്‍, മധ്യ‌പ്രദേശ്

05. ജാമോനിയ ജോഹര്‍, മധ്യ‌പ്രദേശ്

മധ്യപ്രദേശിലെ രാജ്‌ഘട്ടിന് സമീപത്തായുള്ള ഒരു ഗ്രാമമാണ് ജാമോനിയ ജോഹര്‍. മഴക്കാലത്ത് ഇ‌വിടെ സന്ദര്‍ശിക്കുന്നത് സുന്ദരമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.

Photo Courtesy: Rajarshi MITRA

06. കുദ്രേ‌മുഖ്, കര്‍ണാടക

06. കുദ്രേ‌മുഖ്, കര്‍ണാടക

മംഗലാപുരത്ത് നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഹില്‍സ്റ്റേഷനാണ് കുദ്രേമുഖ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കുദ്രേമുഖിലാണ് കര്‍ണാടകയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി സ്ഥിതി ചെയ്യുന്നത്. മംഗലാപുരത്തിന് അടുത്തുള്ള കര്‍ക്കളയില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഇവിടേയ്ക്ക് എത്തിച്ചേരാം. കര്‍ക്കളയില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരമേ ഇവിടേയ്ക്കുള്ളു. ‌വിശദമായി വായിക്കാം

Photo Courtesy: Karunakar Rayker

07. ഖണ്ടാ‌ല, മഹാരാഷ്ട്ര

07. ഖണ്ടാ‌ല, മഹാരാഷ്ട്ര

പ്രകൃതിസ്നേഹികളെയും സാഹസികരേയും ഒരുപോലെ വരവേല്‍ക്കുന്ന ഈ ഗിരി ശൃംഗങ്ങള്‍ സഹ്യാദ്രി നിരകള്‍ക്കു പടിഞ്ഞാറായി സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 625 മീറ്റര്‍ ഉയരെ സ്ഥിതി ചെയ്യുന്നു. പൂനെയില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം

Photo Courtesy: ruben alexander

08. ശിവാന സമുദ്ര, കര്‍ണാടക

08. ശിവാന സമുദ്ര, കര്‍ണാടക

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് ശിവാനസമുദ്രമെന്നും ശിവസമുദ്രമെന്നും അറിയപ്പെടുന്ന പ്രശസ്ത പിക്‌നിക് സ്‌പോട്ട്. പുണ്യനദിയായ കാവേരിയിലാണ് ശിവന്റെ കടല്‍ എന്നര്‍ത്ഥം വരുന്ന ശിവാനസമുദ്രമെന്ന സുന്ദരദ്വീപ് നിലകൊള്ളുന്നത്. ‌വിശദമായി വായിക്കാം

Photo Courtesy: Pradeep Kumbhashi

09. സിന്‍ഹഗഡ്, മഹാരാഷ്ട്ര

09. സിന്‍ഹഗഡ്, മഹാരാഷ്ട്ര

പൂനയിലുള്ളവരുടെ വാരാന്ത്യ സഞ്ചാര കേന്ദ്രമാണ് സിന്‍ഹഗഡ്. സിന്‍ഹഗഡിലേക്ക് ട്രെക്കിംഗ് നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ പാതയാണ് അതേകര്‍ വസ്തി വഴിയുള്ള പാത. ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് കോട്ടകയറാം എന്നതാണ് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. വിശദമായി വായിക്കാം
Photo

മഹാബലേശ്വർ, മാഹാരാഷ്ട്ര

മഹാബലേശ്വർ, മാഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മഹാബലേശ്വര്‍. നിത്യഹരിത വനങ്ങള്‍ക്ക് പേരുകേട്ട പശ്ചമിഘട്ടത്തിലാണ് നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മഹാബലേശ്വര്‍ എന്ന കുന്നിന്‍പുറം. വിശദമായി വായിക്കാം

Photo Courtesy: Suddhasatwa Bhaumik

11. യുക്സോം, സിക്കിം

11. യുക്സോം, സിക്കിം

780 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിശാലമായൊരു ഗ്രാമമാണ്‌ യുക്‌സോം. മഴക്കാലത്ത് നോര്‍ത്ത് ഈസ്റ്റില്‍ ചെ‌ലവിടാന്‍ ‌പറ്റിയ ഒരു സ്ഥലമാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: Marina

12. ലാവാസ, മഹാരാഷ്ട്ര

12. ലാവാസ, മഹാരാഷ്ട്ര

പൂ‌നെയി‌ലെ സ്വകാര്യ പാര്‍‌പ്പിട കേന്ദ്രമാണ് ലാവാസ. പശ്ചിമഘട്ട മലനിരകളോടെ ചേര്‍ന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Yogendra Joshi

13. ചിറാപുഞ്ചി, മേഘാലയ

13. ചിറാപുഞ്ചി, മേഘാലയ

ഓറഞ്ചുകളുടെ നാട് എന്നര്‍ത്ഥം വരുന്ന ചിറാപുഞ്ചിയില്‍ വര്‍ഷം മുഴുവന്‍ തോരാതെ മഴപെയ്യുമെങ്കിലും കൃഷിയ്ക്കനുയോജ്യമായ ഭൂപ്രദേശങ്ങള്‍ ഇവിടെ വിരളമാണ്. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് എന്ന ജില്ലയുടെ ഉപ വിഭാഗമാണ് ചിറാപുഞ്ചി വിശദമായി വായിക്കാം

Photo Courtesy: Ashwin Kumar

14. ഗോകര്‍ണ, കര്‍ണാടക

14. ഗോകര്‍ണ, കര്‍ണാടക

ഉത്തരകര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ഗോകര്‍ണത്തെ പ്രശസ്തമാക്കിയത് ഹിപ്പികള്‍ ആണ്. വിശദമായി വായിക്കാം

Photo Courtesy: Miran Rijavec

15. ചെമ്പ്രപീക്ക്, കേരളം

15. ചെമ്പ്രപീക്ക്, കേരളം

കല്‍പ്പറ്റയിലെ മാത്രമല്ല, വയനാട്ടിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര പീക്ക്. സമുദ്രനിരപ്പില്‍ നിന്നും 2100 മീറ്ററാണ് ചെമ്പ്രാ പീക്കിന്റെ ഉയരം. ട്രക്കിംഗ് പ്രിയരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണിത്. സാഹസികരായ ട്രെക്കിംഗ് പ്രിയര്‍ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ക്യാംപുകള്‍ അവിടവിടെയായി കാണാന്‍ സാധിക്കും. വിശദമായി വായിക്കാം

Photo Courtesy: Sankara Subramanian

16. താമരശ്ശേരിച്ചുരം, കേരളം

16. താമരശ്ശേരിച്ചുരം, കേരളം

സഞ്ചാരികളായ നമ്മള്‍ ഒരിക്കലെങ്കിലും സഞ്ചരിച്ചിരിക്കേണ്ട ചുരമാണ് പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന താമരശ്ശേരി ചുരം. കോഴിക്കോട് ജില്ലയും വയനാട് ജില്ലയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 212‌ല്‍ ആണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Thejas Panarkandy

17. ഭാരതപ്പുഴ, കേരളം

17. ഭാരതപ്പുഴ, കേരളം

നീളയെന്നുകൂടി അറിയപ്പെടുന്ന ഭാരതപ്പുഴ കേരളത്തിലെ ഏറ്റവും വലിയ നദികളില്‍ രണ്ടാമത്തേതാണ്. 209 കിലോമീറ്ററാണ് ഭാരതപ്പുഴയുടെ നീളം. വിശദമായി വായിക്കാം

Photo Courtesy: P Das Arayil

18. അ‌ഞ്ജുന ബീച്ച്, ഗോവ

18. അ‌ഞ്ജുന ബീച്ച്, ഗോവ

കണ്ടോലിം ബീച്ചില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ അകലത്തിലായാണ് അഞ്ജുന ബീച്ച്. കണ്ടോലിം ബീച്ചില്‍ നിന്നും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ ഇവിടെയെത്താം. വിശദമായി വായിക്കാം

Photo Courtesy: Anuradha Sengupta

19. ഭീംശങ്കര്‍, മഹാരാഷ്ട്ര

19. ഭീംശങ്കര്‍, മഹാരാഷ്ട്ര

പൂനെയ്ക്ക് സമീപമുള്ള ഖേഡില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയായാണ് ഭീംശങ്കര്‍ സ്ഥിതി ചെയ്യുന്നത്. പൂനെയില്‍ നിന്ന് മഴക്കാല യാത്രയ്ക്ക് പറ്റിയ സ്ഥലമാണ് ഭീംശങ്കര്‍. വിശദമായി വായിക്കാം

Photo Courtesy: Yogendra Joshi

20. റായ്ഗഡ്, മഹാരാഷ്ട്ര

20. റായ്ഗഡ്, മഹാരാഷ്ട്ര

മുംബൈയില്‍ നിന്നും ഏകദേശം 174 കിലോമീറ്റര്‍ അകലെയാണ് റായ്ഗഡ്. 1030-ഇലാണത്രെ ഈ കോട്ട മൊറെ ഭരണാധികാരികള്‍ പണിഞ്ഞത്. ഇവിടുത്തെ കോട്ടയാണ് ഏറെ പ്രശസ്തം. വിശദമായി വായിക്കാം
Photo Courtesy: Ankur P

21. കബനി, കര്‍ണാടക

21. കബനി, കര്‍ണാടക

ബാംഗ്ലൂരില്‍ നിന്നും 163 കിലോമീറ്റര്‍ യാത്രചെയ്താല്‍ വന്യജീവി സങ്കേതത്തിനും ഫോറസ്റ്റ് കാഴ്ചകള്‍ക്കും പേരുകേട്ട കബനിയിലെത്താം. നാഗര്‍ഹോളെ നേച്ചര്‍ റിസര്‍വ്വിന്റെ ഭാഗമാണ് കബനി വന്യജീവി സങ്കേതം. വിശദമായി വായിക്കാം

Photo Courtesy: Sandip Bhattacharya

22. പൂനെ, മാഹാരാഷ്ട്ര

22. പൂനെ, മാഹാരാഷ്ട്ര

മഴക്കാലമാണ് പുനെയിലെ ഏറ്റവും മനോഹരമായ കാലം. ഈ സമയത്ത് പുനെ കൂടുതല്‍ സുന്ദരമാകും. എവിടെയും പച്ചപ്പും പുതുമയുമാണ് അനുഭവപ്പെടുക. വിശദമായി വായിക്കാം

Photo Courtesy: UrbanWanderer

23. മാസിനഗുഡി, തമിഴ്നാട്

23. മാസിനഗുഡി, തമിഴ്നാട്

മുതുമല വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് മാസിനഗുഡി. പക്ഷികളെ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ഇഷ്ടസങ്കേതമാണ് ഇത്. പക്ഷി നിരീക്ഷണത്തിന് പുറമേ ട്രെക്കിംഗിനും ക്യാമ്പിംഗിനും ഇവിടെ അവസരമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: stonethestone

24. വര്‍സോലി, മഹാരാഷ്ട്ര

24. വര്‍സോലി, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ ആലിബാഗിന് സമീപത്തുള്ള സുന്ദരമായ സ്ഥലമാണ് വര്‍സോലി. വിശദമായി വായിക്കാം

Photo Courtesy: ptwo

25. ഹൊഗനക്കല്‍, തമിഴ്നാട്

25. ഹൊഗനക്കല്‍, തമിഴ്നാട്

ബാംഗ്ലൂരില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ തമിഴ്നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗെനക്കല്‍ അറിയപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Sankara Subramanian

26. അഗുംബെ, കർണാടക

26. അഗുംബെ, കർണാടക

എപ്പോഴും മഴ ലഭിക്കുന്ന സ്ഥലമായതിനാല്‍ തെക്കിന്റെ ചിറാപ്പുഞ്ചി എന്നാണ് അഗുംബെ അറിയപ്പെടുന്നത്. രാജവെമ്പാലകള്‍ക്ക് പേരുകേട്ട സ്ഥലമാണ് അഗുംബെ അതിനാല്‍ രാജവെമ്പാലകളുടെ തലസ്ഥാനം എന്നും അഗുംബെ അറിയപ്പെടുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്ന് 380 കിലോമീറ്റര്‍ ആണ് അഗുംബെയിലേക്കുള്ള ദൂരം. വിശദമായി വായിക്കാം

Photo Courtesy: Mylittlefinger

27. ദുര്‍ഗാപൂര്‍, പശ്ചിമ ബംഗാള്‍

27. ദുര്‍ഗാപൂര്‍, പശ്ചിമ ബംഗാള്‍

ഒരു വ്യാവസായിക നഗരമാണെങ്കിലും കാരിരുമ്പിന്റെ കരവലയത്തിനുള്ളില്‍ പൂക്കളും പൂവാടികളും കരുതിവെക്കാന്‍ ദുര്‍ഗാപൂര്‍ മറന്നിട്ടില്ല. മനോഹരമായ തോട്ടങ്ങളും പാര്‍ക്കുകളും കൊണ്ട് അനുഗ്രഹീതമാണ് ഈ പട്ടണം. മഴക്കാലം ദുര്‍ഗാപൂരിനെ കൂടുതല്‍ സുന്ദരമാക്കും. വിശദമായി വായിക്കാം

Photo Courtesy: Subhodip Biswas

28. ഖാലപൂര്‍, മഹാരാഷ്ട്ര

28. ഖാലപൂര്‍, മഹാരാഷ്ട്ര

മുംബൈയിലെ റായ്ഘട്ട് ജില്ലയിലെ സുന്ദരമായ ഒരു സ്ഥലമാണ് ഇത്.
Photo Courtesy: ptwo

29. സൂചിപ്പാറ, കേരളം

29. സൂചിപ്പാറ, കേരളം

കല്‍പ്പറ്റയിലെ സൂചിപ്പാറ വെള്ളച്ചാട്ടം പൊതുവെ സെന്റിനല്‍ റോക്ക് വാട്ടര്‍ഫാള്‍സ് എന്നും അറിയപ്പെടുന്നു. നൂറുമുതല്‍ മുന്നൂറ് വരെ മീറ്റര്‍ ഉയരമുണ്ട് സൂചിപ്പാറ വെള്ളച്ചാട്ടത്തിന്. കല്‍പ്പറ്റയില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തായി മേപ്പാടിയിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Sankara Subramanian

30. താമിനിഘട്ട്, മഹാരാഷ്ട്ര

30. താമിനിഘട്ട്, മഹാരാഷ്ട്ര

മാഹരാഷ്ട്രയില്‍ മുല്‍ഷിക്ക് സമീപത്തായാണ് താമി‌നി ഘട്ട് സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് ഈ മ‌ലമ്പാതയിലൂടെ യാത്ര ചെയ്താല്‍ നിരവധി വെള്ളച്ചാട്ടങ്ങള്‍ കാണാം.

Photo Courtesy: Priyanka Roy Chaudhury

31. ജോഗ് ഫാള്‍സ്, കര്‍ണാടക

31. ജോഗ് ഫാള്‍സ്, കര്‍ണാടക

ജോഗ് ഫാള്‍സ് വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ജോഗ് ഫാള്‍സ്, അതുകൊണ്ടുതന്നെ യാത്രാസൗകര്യങ്ങളുടെ കാര്യത്തില്‍ അനുഗ്രഹീതവുമാണ് ഇവിടം. ഷിമോഗ ജില്ലയിലുള്ള സാഗരയാണ് ജോഗ് ഫാള്‍സിന് സമീപത്തുള്ള ടൗണ്‍. സാഗരയില്‍നിന്നും ജോഗ് ഫാള്‍സിലേക്ക് നിരവധി ബസ്സുകള്‍ ലഭ്യമാണ്. ജോഗ് ഫാള്‍സിലേക്ക് കാര്‍വ്വാര്‍ നിന്നും ഹൊന്നേവാര്‍ നിന്നും ബസ്സും ടാക്‌സിയുമടക്കമുള്ള വാഹനങ്ങള്‍ ലഭിക്കും. വിശദമായ വായനയ്ക്ക്

Photo Courtesy: SajjadF

32. ആതിരപ്പ‌ള്ളി, കേര‌ളം

32. ആതിരപ്പ‌ള്ളി, കേര‌ളം

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ്‌ അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂരില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ്‌ ഗ്രേഡ്‌ പഞ്ചായത്താണ്‌. കൊച്ചിയില്‍ നിന്ന്‌ 70 കിലോമീറ്റര്‍ അകലെയാണ്‌ അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്‌. വിശദമായി വായിക്കാം
l

Photo Courtesy: NIHAL JABIN

33. വേമ്പനാട് കായല്‍, കേരളം

33. വേമ്പനാട് കായല്‍, കേരളം

വേമ്പനാട് കായല്‍ ഇന്ത്യയിലേ ഏറ്റവും നീളമുള്ള തടാകമാണ് വേമ്പനാട് കായല്‍. ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലായാണ് ഈ കായല്‍ വ്യാപിച്ച് കിടക്കുന്നത്. ഓണക്കാലത്ത് നെഹ്രു ട്രോഫിവള്ളം കളി നടക്കാറുള്ളത് ഈ കായലിലാണ്.
Photo Courtesy: Sourav Niyogi

34. എടക്കല്‍ ഗുഹ , കേരളം

34. എടക്കല്‍ ഗുഹ , കേരളം

കല്‍പ്പറ്റ കഴിഞ്ഞാല്‍ വയനാട്ടിലെ പ്രധാന ടൗണ്‍ ആണ് സുല്‍ത്താന്‍ ബത്തേരി. ആളുകള്‍ ബത്തേരിയെന്ന് ചുരുക്കി വിളിക്കും. ബത്തേരിയില്‍ നിന്ന് പതിനാറ് കിലോമീറ്റര്‍ അകലെയായാണ് എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്. ജീവിതത്തില്‍ ഇതുവരെ ഗുഹകളൊന്നും കണ്ടിട്ടില്ലെങ്കില്‍ കാണാന്‍ പറ്റിയ ഒരു ഗുഹയാണ് എടക്കല്‍ ഗുഹ. വിശദമായി വായിക്കാം

Photo Courtesy: Rahul Ramdas

35. സയലന്റ് വാലി, കേരളം

35. സയലന്റ് വാലി, കേരളം

പാലക്കാട് ജില്ലയിലാണ് പ്രശസ്തമായ സയലന്റ് വാലി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പാലക്കാട് നഗരത്തില്‍ നിന്ന് അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. സിംഹവാലന്‍ കുരങ്ങിനേപ്പോലെ വംശ നാശം നേരിടുന്ന നിരവധി ജീവികളെ ഇവിടെ കാണാം
Photo Courtesy: NIHAL JABIN

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+