Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിലെ കലാസ്നേഹികളുടെ ശ്രദ്ധയ്ക്ക്

ബാംഗ്ലൂരിലെ കലാസ്നേഹികളുടെ ശ്രദ്ധയ്ക്ക്

By Anupama Rajeev

ജോലി‌തേടി ബാംഗ്ലൂരില്‍ എത്തിയവരാ‌ണ് ബാംഗ്ലൂരിലെ മലയാളികളില്‍ ഭൂരിഭാഗം പേരും. ജോലിത്തിരക്കിനിടയില്‍ ഉറങ്ങിക്കിടക്കുന്ന നിങ്ങളുടെ കലാഹൃദയത്തെ ഉണര്‍ത്താന്‍ ഒരു യാത്ര നടത്തിയാലോ? ബാംഗ്ലൂരിലുള്ള കലാസ്നേഹികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട 4 ആര്‍ട്ട് ഗാലറികള്‍ നമുക്ക് പരിചയപ്പെടാം.

4 Best Art Galleries in Bengaluru Read In Malayalam

Photo Courtesy: Mahua gallery

മഹുവ ആര്‍ട്ട് ഗാലറി

കണ്‍ടെമ്പററി ആര്‍ട്ടിനെ പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ച ആര്‍ട്ട് ഗാലറികളില്‍ ഏറ്റവും പ്രശസ്തമാ‌ണ് ബാംഗ്ലൂരിലെ സദാശിവ നഗറിലുള്ള മഹുവ ആര്‍ട്ട് ഗാലറി. കലാസ്നേഹികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്. ഇന്ത്യയിലെ പതിനഞ്ചിലധികം ‌സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാ സൃഷ്ടികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടു‌ണ്ട്.

  • അഡ്രസ്: ഫോര്‍ത്ത് മെയിന്‍ റോഡ്, സദാശിവ നഗര്‍, അര്‍മനെ നഗര്‍
  • പ്രവേശ‌ന സമയം: ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണിമുതല്‍ വൈകുന്നേരം 7 മണിവരെ.
4 Best Art Galleries in Bengaluru Read In Malayalam

Photo Courtesy: Rajesh_dangi

കര്‍ണാടക ചിത്രകലാ പരിക്ഷത്

ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു ഫൈന്‍ ആര്‍ട്സ് കോളേജാണ് കര്‍ണാടക ചിത്രകലാ പരിക്ഷത്. ഈ കോളേജ് ക്യാമ്പസില്‍ പതിമൂന്ന് മ്യൂസിയം ഗ്യാലറികളും 5 ആര്‍ട്ട് ഗ്യാലറികളും ‌പ്രവര്‍ത്തിക്കുന്നുണ്ട്. അമേച്വര്‍ കലാകാരന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദി കൂടിയാണ് ഈ സ്ഥ‌‌ലം.

  • അഡ്രസ്: നമ്പര്‍. 1, ആര്‍ട്ട് കോമ്പ്ലക്സ്, 560001, കുമാര കൃപ റോഡ്
  • പ്രവേശ‌ന സമയം: ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 7.30 വരെ.

4 Best Art Galleries in Bengaluru Read In Malayalam

Photo Courtesy: Official website

സബ്‌ലൈം ഗല്ലേറിയ

ഇന്ത്യയിലെ ആദ്യത്തെ ആകാശ ഗാലേറിയാണ് സബ്‌ലൈം ഗല്ലേറിയ. ഫൈന്‍ ആര്‍ട്സും പെര്‍ഫോമിംഗ് ആര്‍ട്സും പ്രോത്സാഹിപ്പിക്കാനാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. പ്രഫഷണല്‍ കലാകാരന്മാരോടൊപ്പം സാധാര‌ണക്കാരായ കലാകാരന്മാരും അവ‌രുടെ കലാസൃഷ്ടികള്‍ ഇവിടെ പ്രദര്‍ശിപ്പി‌ച്ചിട്ടുണ്ട്. നിരവധി ശില്‌പ്പശാലകള്‍ ഈ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നുണ്ട്. ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ മാളായ യു ബി സിറ്റിയിലാണ് ഈ ഗാലേറി സ്ഥിതി ചെയ്യുന്നത്.

  • അഡ്രസ്: 801, യുബി സിറ്റി, വിട്ടാല്‍ മല്ല്യ റോഡ്
  • പ്രവേശ‌ന സമയം: ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മണിമുതല്‍ വൈകുന്നേരം 8 മണിവരെ.

4 Best Art Galleries in Bengaluru Read In Malayalam

Photo Courtesy: Official website

തസ്‌വീര്‍ ഗാ‌ലറി

ഫോട്ടോഗ്രാഫുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ ഗാ‌ലറിയാണ് തസ്‌വീര്‍ ഗാലറി. നിരവധി ഫോട്ടഗ്രാഫി എക്സിബിഷനുകളും ക്ലാസുകളും ഇവിടെ നടക്കപ്പെടുന്നുണ്ട്. ചരിത്ര പ്രാധാന്യമുള്ള നിരവധി ഫോട്ടോകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

  • അഡ്രസ്: 26/1, സു‌വ ഹൈസ്, കസ്തൂര്‍ഭ ക്രോസ് റോഡ്
  • പ്രവേശ‌ന സമയം: ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണിമുതല്‍ വൈകുന്നേരം 6 മണിവരെ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bengaluru
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+