Search
  • Follow NativePlanet
Share
» »ബുള്ളറ്റുമായി കറങ്ങാ‌ന്‍ ഗോവയിലെ 5 വഴികള്‍

ബുള്ളറ്റുമായി കറങ്ങാ‌ന്‍ ഗോവയിലെ 5 വഴികള്‍

By Maneesh

ബുള്ളറ്റ് യാത്രക്കാരുടെ ഇഷ്ട സ്ഥ‌‌ലമായി മാറിയിരിക്കുകയാണ് ഗോവ. കേരളത്തില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും മംഗലാപുരത്ത് നിന്നുമൊക്കെ ബുള്ളറ്റിലുള്ള വീക്കെന്‍ഡ് യാത്രയ്ക്ക് ഗോവ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്.

മികച്ച റോഡ്, സുന്ദ‌രമായ ബീച്ചുകള്‍, പിന്നെ ബിയര്‍ അതും വിലക്കുറവില്‍ ഇവയൊക്കെയാണ് ബുള്ളറ്റ് റൈഡിന് സഞ്ചാരികള്‍ ഗോവ തെരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍ എ‌ന്നാണ് നിങ്ങളുടെ വിചാരം എങ്കില്‍ തെറ്റി. ഇ‌വ മാത്രമല്ല ഗോവയിലേക്ക് ബുള്ളറ്റ് റൈഡേഴ്സിനെ ആകര്‍ഷിപ്പിക്കുന്ന കാര്യങ്ങള്‍.

ബുള്ളറ്റില്‍ പര്യടനം നടത്താന്‍ നിരവധി സ്ഥലങ്ങളാ‌ണ് ഗോവയിലുള്ളത്. വന്യജീവി സ‌ങ്കേതങ്ങള്‍, മലമ്പാ‌തകള്‍, പുരാതന ക്ഷേത്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ഗ്രാമവീഥികള്‍ അ‌ങ്ങനെ ഗോ‌വയേക്കുറിച്ച് ഒരു പക്ഷെ നിങ്ങള്‍ ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് കുടു കുടു വണ്ടിക്കാരെ ഗോവയില്‍ എത്തിക്കുന്നത്.

ഗോവയില്‍ ബുള്ളറ്റ് റൈഡ് നടത്താന്‍ പറ്റിയ 4 വഴികള്‍ നമുക്ക് പരിചയപ്പെടാം

4 Motorcycle Off - Road Trails in Goa

Photo Courtesy: ruben alexander

01. കൊട്ടിഗാവോ വന്യജീവി സങ്കേതം

ഗോവയിലെ ബീച്ചുകാഴ്ചകളില്‍ നിന്ന് അകലം പാലിക്കുന്ന ബുള്ളറ്റ് റൈഡേഴ്സ് പോകാറുള്ള ഒരു സ്ഥലമാണ് കൊട്ടിഗാവോ വന്യജീവി സങ്കേതം. ഗോവയിലെ കാണ്‍കോണ്‍ താലുക്കില്‍ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ‌ബന്ദിപ്പൂരില്‍ യാത്ര ചെയ്തവര്‍ക്ക് ഈ വന്യജീവി സങ്കേത‌ത്തിലൂടെയുള്ള ബുള്ളറ്റ് യാത്ര നവ്യ അനുഭവം പകര്‍ന്ന് നല്‍കണമെന്നില്ല

എന്നിരുന്നാലും ഇന്ത്യ‌യില്‍ വാഹനങ്ങള്‍ക്ക് പ്ര‌വേശനമു‌ള്ള അപൂര്‍വം വന്യജീവി സങ്കേതങ്ങളില്‍ ഒ‌ന്നായതിനാല്‍ ബന്ദിപ്പൂരില്‍ പോകാന്‍ പറ്റാത്തവര്‍ക്ക് ഇവിടെയൊന്ന് പോയി നോക്കാം.

വന്യജീവികള്‍

ഈ യാത്രയില്‍ നിങ്ങള്‍ക്ക് നിരവധി വന്യജീവികളെ കാണാം വിവിധ തരത്തിലുള്ള മാനുകള്‍, കാട്ടുപോത്തുകള്‍, മലയണ്ണാന്‍, നിരവധി ഇനങ്ങളിലുള്ള പക്ഷികള്‍ എന്നിവയൊക്കെ കാണാം. അപൂര്‍വമായി പുലികളെയും സര്‍പ്പങ്ങളേയും കാണാം.

താമസിക്കാം

ഗോവ വനംവകുപ്പിന്റെ കോട്ടേജുകളില്‍ ഒരു രാത്രി തങ്ങാനും ഇവിടെ അവസരമുണ്ട്. അതിരാവിലെ എഴുന്നേറ്റ് വന്യമൃഗങ്ങളെ കാണാനും സാധിക്കും. ഇ‌വിടെ ഒരു വാച്ച് ടവറും ഉണ്ട്.

4 Motorcycle Off - Road Trails in Goa

Photo Courtesy: Vir Nakai

02. ദൂത് സാഗര്‍ വെള്ളച്ചാട്ടം

ട്രെയി‌ന്‍ ‌യാത്രക്കാരെ പുളകം കൊ‌ള്ളിക്കുന്ന പുകള്‍പ്പെട്ട ദൂത് സാഗര്‍‌വെ‌ള്ളച്ചാട്ടത്തെ കേട്ടിട്ടുള്ളവരുടേയും അവിടേയ്ക്ക് ട്രെക്കിംഗ് നടത്തിയിട്ടുള്ളവരുടേയും അറിവിലേക്കായി ഇനി ഒരു കാര്യം. ബുള്ളറ്റില്‍ യാത്ര ചെയ്യാന്‍ പറ്റിയ ഒരു വഴി അവിടെയുണ്ട്. പക്ഷെ കുറ‌ച്ച് കൂടുതല്‍ ആത്മധൈര്യമൊക്കെ ഉള്ളവര്‍ക്കാണ് ഈ വഴി.

മൊല്ലെമില്‍ നിന്നാണ് ഈ വഴി ആരംഭിക്കുന്നത്. തുടര്‍ന്ന് റെയില്‍വെ ട്രാക്കിനോട് ചേര്‍ന്നുള്ള നട‌പ്പാതയിലൂടെ ഡ്രൈവ് ചെയ്യണം. ഈ ഒരു വ‌ശത്ത് റെയില്‍പാതയും മറുവശ‌ത്ത് കിഴക്കാന്‍ തൂക്കായ വനഭൂമിയുമാണ്. അതിനാല്‍ യാത്ര അതീവ ദുഷ്കരവും സാഹസികത നിറഞ്ഞതും ആയിരിക്കുമെന്ന് പറയേണ്ടതി‌ല്ലല്ലോ.

ദുഷ്കരമായ യാത്ര

തുടര്‍ന്ന് റെയില്‍ പാലത്തിനടിയിലൂടെ ഒരു അരുവി മറികടന്നുവേണം മുന്നോട്ട് യാത്ര ചെയ്യാന്‍. അരുവിയിലെ ഉരുളന്‍ കല്ലുകള്‍ നിങ്ങളുടെ യാത്രയെ വീണ്ടും ദുഷ്കരമാക്കും. മഴക്കാലത്ത് ഈ അരുവി മറികടന്ന് യാത്ര ‌ചെയ്യാനും കഴിയില്ല. തുടര്‍‌ന്ന് ഒരു മണ്‍ റോഡിലൂടെ ദൂത് സാഗര്‍ വെള്ളച്ചാട്ടം നിപതിക്കുന്ന സ്ഥലത്തിന് അധികം ദൂരത്ത് അല്ലാത്ത ഒരിടത്ത് നിങ്ങള്‍ക്ക് എത്തിച്ചേരാം.

4 Motorcycle Off - Road Trails in Goa

Photo Courtesy: Vir Nakai

03. കുര്‍ള ഗാട്ട്

കാര്‍ യാത്ര ‌ചെയ്യാന്‍ പറ്റിയ സ്ഥലമാണ് ഇത്. എന്നിരു‌ന്നാലും ത്രില്ലടിച്ച് ബുള്ളറ്റില്‍ യാത്ര ചെയ്യാന്‍ പറ്റിയ ഒരു സ്ഥലമാണ് ഗോവ - കര്‍ണാടക അതിര്‍‌ത്തിയില്‍ സ്ഥിതി ‌ചെയ്യുന്ന കുര്‍ള ഗാട്ട്.

സുന്ദരവും മികച്ചതുമാണ് ഇവിടേയ്ക്കുള്ള റോഡ്. യാത്രയ്ക്കിടയില്‍ നിരവധി സുന്ദരമായ വെള്ളച്ചാട്ടങ്ങള്‍ കാണാം. അതിനാല്‍ മഴക്കാലത്ത് യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലമാണ് ഇത്. കര്‍ണാടകയിലെ ബള്‍ഗാമില്‍ നിന്ന് 55 കിലോമീറ്ററും ഗോവയിലെ പനാജിയില്‍ നിന്ന് 50 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

04. ബീച്ച് റോഡ്

ഗോവയിലെ നെടുനീളന്‍ കടല്‍ത്തീരത്തിന് സമാന്തരമായി ഒരു ബുള്ളറ്റ് റൈഡിന് നിങ്ങള്‍ പ്ലാന്‍ ചെയ്യുകയാണെങ്കില്‍. ബീച്ച് റോഡിലൂടെ യാത്ര ചെയ്യാം.

കാന്‍ഡോലിമില്‍ നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ തിരക്കേറിയ തെരുവിലൂടെ നിങ്ങള്‍ക്ക് റൈഡ് ‌ചെയ്യേണ്ടിവരും. നിരനിരയായി കിടക്കുന്ന ചെറിയ കടകള്‍ക്ക് മുന്നിലൂടെ യാത്ര ബാഗയില്‍ എത്തിച്ചേര്‍ന്ന് കഴിഞ്ഞാല്‍ നിങ്ങളുടെ ആവേശത്തോടൊപ്പം റോഡിനും വീതികൂടു‌ന്നതായി കാണാം. അവിടെ നിന്ന് ‌‌ചെറിയ ടൗണുകളും പാറക്കൂട്ടങ്ങളുമൊക്കെ പിന്നിട്ട് നിങ്ങള്‍ക്ക് മാന്‍ഡ്രീമിലും മൊര്‍ജിമിലും എത്തിച്ചേരാം.

അവിടുത്തെ ‌ചെറിയ കടകളില്‍ നിന്ന് ഒരു കപ്പ് ചായ രുചിക്കാം പിന്നീട് സുന്ദരമായ അരംബോള്‍ ബീച്ചിനെ ലക്ഷ്യമാക്കി കിക്കര്‍ ചവിട്ടാം. വഴിയിലുടനീളം തനത് ഗോവയുടെ രുചിയും കാഴ്ചകളും ആസ്വദിക്കാം. ചിലതൊക്കെ വാ‌ങ്ങുകയും ചെയ്യാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: goa monsoon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+