Search
  • Follow NativePlanet
Share
» »കാസര്‍കോട്ടെ 5 അത്ഭുതങ്ങൾ !

കാസര്‍കോട്ടെ 5 അത്ഭുതങ്ങൾ !

By Maneesh

കാസര്‍കോട്ടെ കാഴ്ചകള്‍ തേടുന്ന ഏതൊരു സഞ്ചാരിയും ആദ്യം അന്വേക്ഷിക്കുന്നത് ബേക്കല്‍ കോട്ടയേക്കുറിച്ചാണ്. അറബിക്കടലി‌ല്‍ നിന്നുള്ള കാറ്റും തിരമലായും ഏറ്റുവാങ്ങി യുദ്ധം ജയിച്ച ഒരു ധീര യോദ്ധാവിനെ പോലെ നില്‍ക്കുന്ന ബേക്കല്‍ കോട്ട കാണാന്‍ കൊതി‌ക്കാത്ത സഞ്ചാരികള്‍ ഉണ്ടാ‌വില്ല.

ബേക്കൽകോട്ടയുടെ അത്ര പ്രശസ്തിയില്ലെങ്കിലും കാസർകോട്ട് വേറെയും നിർമ്മാണ വിസ്മയങ്ങൾ ഉണ്ട്. കാസർകോട്ട് ജില്ലയിലെ 5 അത്ഭുതങ്ങൾ പരിചയപ്പെടാം

 01. ബേക്കല്‍ കോട്ട

01. ബേക്കല്‍ കോട്ട

കാസര്‍കോട്ടെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങിലൊന്നാണ് ബേക്കല്‍ കോട്ട. ചിറക്കല്‍ രാജവംശത്തിന്റെ കാലം മുതല്‍ ബേക്കല്‍ കോട്ട പ്രശസ്തമാണെന്ന് കരുതുന്നവരുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Vijayakumarblathur

02. തടാക ക്ഷേത്രം

02. തടാക ക്ഷേത്രം

കാസര്‍കോഡ് നിന്ന് 18 കിലോമീറ്റര്‍ അകലെയായി ഒരു തടാകത്തിന് നടുവിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന‌ത്. പ്രശസ്തമായ ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്ന ബേക്കലില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Vinayaraj

03. ചന്ദ്രഗിരി കോട്ട

03. ചന്ദ്രഗിരി കോട്ട

കാസര്‍കോട്ടെ പ്രശസ്തമായ കോട്ടകളിലൊന്നും ടൂറിസ്റ്റ് ആകര്‍ഷണവുമാണ് ചന്ദ്രഗിരി കോട്ട. ചന്ദ്രഗിരി നദിക്ക് സമീപത്തായാണ് ചരിത്രപ്രസിദ്ധമായ ചന്ദ്രഗിരി കോട്ട സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: keralatourism
04. മതൂര്‍ ക്ഷേ‌ത്രം

04. മതൂര്‍ ക്ഷേ‌ത്രം

കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രശ‌സ്തമായ ക്ഷേത്രമാണ് മതൂര്‍ അനന്തേശ്വര്‍ ക്ഷേത്രം. കേരളത്തിലെയും കര്‍ണാടകത്തിലെയും ഭക്തര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ ക്ഷേത്രം. കാസര്‍ക്കോട്ടെ മഞ്ചേശ്വരം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 1.5 കിലോമീറ്ററാണ് ക്ഷേത്രത്തിലേയ്ക്കുള്ള ദൂരം

Photo Courtesy: Sureshan at Wikipedia.

05. മാ‌ലിക് ദിനാര്‍ പള്ളി

05. മാ‌ലിക് ദിനാര്‍ പള്ളി

കാസര്‍കോട്ടെ ഇസ്ലാം മതത്തിന്റെ കൊടിയടയാളമാണ് മാലിക് ദിനാര്‍ പള്ളി. മാലിക് ഇബിന്‍ ദീനാറാണ് ഈ പള്ളി നിര്‍മിച്ചത്. ഇസ്ലാം മതം ഇന്ത്യയില്‍ കൊണ്ടുവന്നത് ഇദ്ദേഹമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തെക്കേ ഇന്ത്യയിലെ എന്നല്ല ലോകമെമ്പാടുമുള്ള മതവിശ്വാസികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ് മാലിക് ദിനാര്‍ പള്ളി. വിശദമായി വായിക്കാം

Photo Courtesy: Sidheeq

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kasaragod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+