Search
  • Follow NativePlanet
Share
» »വിദേശികളുടെ മഴക്കാലം കേരളത്തിൽ

വിദേശികളുടെ മഴക്കാലം കേരളത്തിൽ

By Maneesh

മഴക്കാലം എന്ന് പറഞ്ഞാല്‍ പലര്‍ക്കും വീടിനുള്ളില്‍ ചടഞ്ഞുകൂടിയിരിക്കാനുള്ള സമയമാണ്. പ്രത്യേകിച്ച് കേരളത്തിലെ കാലവര്‍ഷത്തിലെ ചന്നംപിന്നം മഴപെയ്യുന്ന സമയത്ത് ആര്‍ക്കും പുറത്തിറങ്ങാന്‍ താല്പര്യമില്ല. എന്നിട്ടും മണ്‍സൂണ്‍ ടൂറിസം ആഘോഷിക്കാന്‍ കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.

ഈ മഴക്കാലത്ത് ഇന്ത്യയിലേയും വിദേശത്തേയും സഞ്ചാരികള്‍ കേരളത്തില്‍ എത്താനു‌ള്ള കാരണങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.

കുറഞ്ഞ ചെലവ്

കുറഞ്ഞ ചെലവ്

സംശയിക്കേണ്ട. അക്കരെ നിന്നുള്ള സായിപ്പന്‍മാര്‍ കാലവര്‍ഷത്തിന്റെ കൂടെ കേരളത്തില്‍ എത്താനുള്ള ഏറ്റവും പ്രധാനകാരണം. മഴക്കാലാത്ത് സഞ്ചാരികളുടെ കുറവുള്ളതിനാല്‍ ഹോട്ടലുകളും റിസോട്ടുകളും ഹൗസ്ബോട്ടുകളുമൊക്കെ അവരുടെ നിരക്ക് കുത്തനെ കുറയ്ക്കും. സഞ്ചാരികളുടെ എണ്ണം കൂടാറുള്ള നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്തേക്കാള്‍ മികച്ച ഓഫറുകളാണ് മഴക്കാലത്ത് കേരളത്തിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Connie Ma

മഴയുടെ ആരവം

മഴയുടെ ആരവം

മനസില്‍ പ്രണയം സൂക്ഷിക്കുന്ന സഞ്ചാരികള്‍ക്ക് മഴയുടെ ആരവം വളരെ ഇഷ്ടമാണ്, തന്റെ പങ്കാളിയോടൊത്ത് ഹോട്ടല്‍ മുറികളില്‍ താമസിക്കുമ്പോള്‍ പുറത്ത് ശക്തമായി പെയ്യുന്ന മഴ ഇത്തരം സഞ്ചാരികളുടെ പ്രണയാവേശം ഇരട്ടിയാക്കും. ഇത്തരത്തില്‍ മഴക്കാലത്ത് ഹണിമൂണ്‍ ആഘോഷിക്കാന്‍ കേരളത്തില്‍ എത്തുന്ന സഞ്ചാരികള്‍ നിരവധിയാണ്. വിശദമായി വായിക്കാം

Photo Courtesy: Ian Armstrong

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

കേരളത്തില്‍ ഓണം പോലുള്ള ആഘോഷങ്ങള്‍ മഴക്കാലത്താണ് നടക്കാറുള്ളത്. മഴക്കാലം എന്ന് പറഞ്ഞാല്‍ വര്‍ഷകാലത്തിനും തുലാമഴക്കാലത്തിനും ഇടയ്ക്കുള്ള മഴ ഒഴിവ് കാലത്ത്. ഈ സമയത്ത് നിരവധി സഞ്ചാരികള്‍ മഹാബലിയേപ്പോലെ കേരളം കാണാന്‍ വരാറുണ്ട്. പിന്നെ ഇക്കാലത്ത് വിവിധ സ്ഥലങ്ങളില്‍ നടക്കാറുള്ള വള്ളംകളികള്‍ സഞ്ചാരികള്‍ക്ക് ഒരു ആവേശമാണ്.

Photo Courtesy: Nano Anderson

ആയുര്‍വേദം

ആയുര്‍വേദം

കേരളത്തില്‍ ആയുര്‍വേദ ട്രീറ്റ്‌മെന്റിന് പറ്റിയ സമയം മണ്‍സൂണ്‍ ആണ്. നിരവധി സഞ്ചാരികളാണ് ഈ സമയം പലരീതിയിലുള്ള ആയുര്‍വേദ ട്രീറ്റുമെന്റുകള്‍ക്കായി കേരളത്തില്‍ എത്തുന്നത്. വിശദമായി വായിക്കാം

Photo Courtesy: Nano Anderson
പച്ച പിടിച്ച കേരളം

പച്ച പിടിച്ച കേരളം

മഴയുടെ വരവോടെ പച്ച്പ്പ് നിറഞ്ഞ കേരളമാണ് കേരളത്തില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. മാത്രമല്ല കേരളത്തിലെ പല വെള്ളച്ചാട്ടങ്ങളും സജീവമാകുന്നത് മഴക്കാലത്താണ്. കേരളത്തെ അതീ‌വ സുന്ദരിയായി കാണണമെങ്കില്‍ മഴക്കാലത്ത് തന്നെ വരണമെന്ന് അറിയാവുന്ന ഏതൊരു സഞ്ചാരിയും മഴക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ മടിക്കില്ല. വിശദമായി വായിക്കാം

Photo Courtesy: Sean Ellis

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+