01. അജന്താഗുഹകള്‍, മഹാരാഷ്ട്ര
അജന്ത, എല്ലോറ എന്നീ പേരുകള്‍ കേട്ടിട്ടില്ലാത്തവര്‍ ചുരുക്കം ആയിരിക്കും. മലനിരകളിലെ പാറക്കൂട്ടങ്ങളില്‍ കൊത്തിയെടുത്ത എല്ലോറയിലെ 34 ഗുഹാക്ഷേത്രങ്ങളും അജന്തയിലെ 24 ഗുഹാക്ഷേത്രങ്ങളും സഞ്ചാരികളുടെ മുന്നില്‍ ഒരു വിസ്മയം തന്നെയാണ്. വിശദമായി വായിക്കാം
Photo Courtesy: Sudhanwa
02. അമര്‍നാഥ്ഗുഹാക്ഷേത്രം, ജമ്മുകശ്മീര്‍
സമുദ്ര നിരപ്പില്‍ നിന്ന് 3888 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അമര്‍നാഥ് ഗുഹസ്ഥിതി ചെയ്യുന്നത്. മഞ്ഞില്‍ രൂപം കൊള്ളുന്ന ശിവലിംഗം സ്ഥിതിചെയ്യുന്നത് ഈ ഗുഹയുടെ ഉള്‍ഭാഗത്താണ്. വിശ്വാസങ്ങള്‍ അനുസരിച്ച് ഏതാണ്ട് 5000 വര്‍ഷത്തെ പഴക്കം ഈ ഗുഹയ്ക്കുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Gktambe at en.wikipedia
03. ചാര്‍മിനാര്‍, തെലങ്കാന
ചാര്‍മിനാര്‍ ഹൈദരാബാദിന്റെ മുഖമുദ്രയെന്നു തന്നെ വിശേഷിപ്പിക്കാവുന്നതാണ് ചാര്‍മിനാര്‍. 1591ല്‍ മുഹമ്മദ് ക്വിലി ഖുത്തുബ്ഷാ തലസ്ഥാനം ഗൊല്‍ക്കൊണ്ടയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ് ചാര്‍മിനാര്‍ നിര്‍മിച്ചത്. നാല് മിനാരങ്ങളുള്ള പള്ളി (ചാര്‍, മിനാര്‍ എന്നീ ഉറുദുവാക്കുകള്‍ ചേര്‍ന്നത്) എന്നാണ് ഇതിന്റെ അര്‍ഥം. വിശദമായി വായിക്കാം
Photo Courtesy: Yashwanthreddy.g
04. ഗൊല്‍ക്കൊണ്ട കോട്ട, തെലങ്കാന
ആട്ടിടയന്റെ കുന്ന് എന്നര്‍ഥം വരുന്ന ഗൊല്ലകൊണ്ട എന്ന വാക്ക് ലോപിച്ചാണ് ഗൊല്‍ക്കൊണ്ടയുണ്ടായത്. ഹൈദരാബാദില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഗൊല്‍ക്കൊണ്ട കോട്ട. ഒരിക്കല്‍ സമ്പല്‍സമൃദ്ധമായിരുന്ന ഖുത്തുബ്ഷാഹി രാജാക്കന്‍മാരുടെ ഈ ആസ്ഥാനം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. 1512 മുതല്‍ ഇവിടം ഭരിച്ച ഖുത്തുബ്ഷാഹി രാജാക്കന്‍മാരുടെ ഭരണകാലത്താണ് ഗൊല്‍ക്കൊണ്ട കോട്ടയുടെ നിര്‍മിച്ചത്. വിശദമായി വായിക്കാം
Photo Courtesy: Samsat83
05. ഗേറ്റ്‌വേ ഓഫ് ഇന്ത്യ, മഹാരാഷ്ട്ര
മുംബൈയുടെ ഒരു അടയാളമായി കണക്കാക്കാക്കുന്ന ഗേറ്റ്‌വേ ഓഫ് ഇന്ത്യ സൗത്ത് മുംബൈയിലെ കോളാബയിലാണ് സ്ഥിതിചെയ്യുന്നത്. എട്ടു നിലകെട്ടിടത്തിന്റെ ഉയരമുള്ള ഗേറ്റ് വേ ഓഫ് ഇന്ത്യ ഹിന്ദു-മുസ്ലീം വാസ്തുവിദ്യാ ശൈലി സമന്വയിപ്പിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Francisco Anzola
06. സുവര്‍ണക്ഷേത്രം, പഞ്ചാബ്
സിക്കുകാര്‍ ഏറ്റവും പുണ്യമായി കരുതപ്പെടുന്ന പ്രാര്‍ത്ഥനസ്ഥലമായ സുവര്‍ണ ക്ഷേത്രം രാജ്യത്തെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ശ്രീ ഹര്‍മന്ദിര്‍ സാഹിബ് എന്നും അറിയപ്പെടുന്ന സുവര്‍ണ ക്ഷേത്രത്തില്‍ വിശ്വാസികളും സഞ്ചാരികളുമൊക്കെയായി വര്‍ഷത്തില്‍ ലക്ഷകണക്കിനാളുകളാണ് സന്ദര്‍ശനം നടത്തുന്നത്.
Photo Courtesy: Prashant Ram
07. ഗോമേതേശ്വര പ്രതിമ, കര്‍ണാടക
ശ്രാവണബലഗോളെ ശ്രാവണ ബലഗോളയിലേ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഒറ്റക്കല്ലില്‍ തീര്‍ത്ത ബാഹുബലി പ്രതിമയാണ്. ലോകത്തിലേ തന്നെ ഒറ്റക്കല്ലില്‍ തീര്‍ത്ത ഏറ്റവും വലിയ ബാഹുബലി പ്രതിമയാണ് ഇത്. 17.5 മീറ്റര്‍ ആണ് ഈ പ്രതിമയുടെ നീളം. പ്രചീന കാലം മുതലെ ശ്രവണബലഗോളെ ജൈനരുടെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ പ്രശസ്തമാണ്. എ ഡി 978 ലാണ് ഈ പ്രതിമ സ്ഥാപിച്ചത്. ഇവിടുത്തെ ബാഹുബലി ഗോമേതേശ്വരൻ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ക്ഷേത്രം അറിയപ്പെടുന്നതും ഗോമേതേശ്വര ക്ഷേത്രം എന്നാണ്. വിശദമായി വായിക്കാം
Photo Courtesy: Sughoshdivanji
08. ഹവാമഹല്‍, രാജസ്ഥാൻ
1799ല്‍ ജയ്പൂര്‍ വാണിരുന്ന കവികൂടിയായിരുന്ന രാജാ സവായ് പ്രതാപ് സിങ് പണികഴിപ്പിച്ചതണ് ഈ കെട്ടിടം. ജൊഹരി ഹസാറിനടുത്തായി സ്ഥിതിചെയ്യുന്ന അഞ്ചു നിലയുള്ള ഈ കെട്ടിടം ചുവപ്പ്, പിങ്ക് നിറങ്ങളിലുള്ള കല്ലുകളുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Photo Courtesy: BazaNews
09. കുത്തബ് മിനാര്‍, ഡല്‍ഹി
ഇഷ്ടികകൊണ്ടുനിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്തബ് മിനാര്‍. ഇന്തോഇസ്ലാമിക് വാസ്തുവിദ്യയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഈ കെട്ടിടം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 72.5 മീറ്റര്‍ ഉയരമുള്ള ഗോപുരത്തിന്റെ മുകളിലേയ്ക്ക് കയറുന്നതിന് 399 പടികളാണുള്ളത്. വിശദമായി വായിക്കാം
Photo Courtesy: Nishith Jayaram
10. ജമാ മസ്ജിദ്, ഡല്‍ഹി
ഇന്ത്യയില്‍ ഏറ്റവും പഴക്കമേറിയ മസ്ജിദുകളില്‍ ഒന്നാണ് ഡല്‍ഹിയിലെ ജമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മസ്ജിദും ഇതാണ്. വിശദമായി വായിക്കാം
Photo Courtesy: Tanzeel Ahmed
11. ചെങ്കോട്ട, ഡല്‍ഹി
പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ പണികഴിപ്പിച്ച വലിയ കോട്ടയാണ് ചെങ്കോട്ട. രണ്ട് കിലോമീറ്റര്‍ ചുറ്റളവുള്ള കോട്ട ഒരുകാലത്ത് മുഗള്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. 1857ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന ബഹദൂര്‍ ഷാ സഫറില്‍ നിന്നും ബ്രിട്ടീഷുകാര്‍ ചുവപ്പുകോട്ട പിടിച്ചടക്കുകയായിരുന്നു. 2007ല്‍ ഇത് യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ചു. വിശദമായി വായിക്കാം
Photo Courtesy: Joydeep Mitra
12. ഹമ്പി, കര്‍ണാടക
ഒരുകാലത്തെ പ്രൗഢി വിളിച്ചോതുന്ന ശേഷിപ്പുകളാണ് ഹംപിയെന്ന ചരിത്രനഗരത്തെ നമ്മുടെ വിനോദസഞ്ചാര ഭൂപടത്തില്‍ വ്യത്യസ്തമാക്കുന്നത്. ഹോയ്‌സാല ശൈലിയിലുള്ള വാസ്തുവിദ്യയുടെ പ്രത്യേകതകളും മഹത്വവുമാണ് ഈ പുരാതന നഗരത്തില്‍ കാണാന്‍ കഴിയുക. ശരിക്കും പറഞ്ഞാല്‍ കരിങ്കല്ലുകളില്‍ വിരിഞ്ഞ അത്ഭുതങ്ങളുടെ ലോകമാണ് ഈ പുരാതന നഗരം. വിശദമായി വായിക്കാം
Photo Courtesy: Arian Zwegers
13. മൈസൂര്‍ പാലസ്, കര്‍ണാടക
മൈസൂര്‍ കൊട്ടാരം പഴയകാല രാജകുടുംബങ്ങളുടെ ഔദ്യോഗിക വസതിയായിരുന്ന മൈസൂര്‍ കൊട്ടാരം മൈസൂരിലെ കാഴ്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശത്തിന്റെ കൊട്ടാരമാണിത്. പതിനാലാം നൂറ്റാണ്ടിലാണ് ഇതു പണികഴിപ്പിച്ചത്. വിശദമായി വായിക്കാം
Photo Courtesy: Jim Ankan Deka
14. പാമ്പൻപാലം, തമിഴ് നാട്
ഇന്ത്യയിലെ കടല്‍പ്പാലങ്ങളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാലമാണ് ഇത്. 2.3 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. മുംബൈയിലെ പാലം പണിയുന്നതിന് മുൻപ് പാമ്പൻ പാലമായിരുന്നു ഇന്ത്യയിലേ ഏറ്റവും വലിയ കടല്‍പ്പാലം. പാക് കടലിടുക്കിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ പാലം പാമ്പൻ ദ്വീപുമായി പ്രധാനകരയെ ബന്ധപ്പെടുത്തുന്ന പാലമാണ്. ഈ പാലത്തിലൂടെയാണ് രാമേശ്വരത്തേക്ക് പോകുന്നത്. പാലത്തിന്റെ നിര്‍മ്മാണത്തിലും ഏറെ പ്രത്യേകതയുണ്ട്. കപ്പലുകള്‍ വരുമ്പോള്‍ ഈ പാലം പകുത്ത് മാറ്റാൻ കഴിയുമെന്നതാണ് ഏറ്റവും അത്ഭുതകരമായ കാര്യം.
15. ഛത്രപതി ശിവജി ടെര്‍മിനസ്, മഹാരാഷ്ട്ര
ഛത്രപതി ശിവാജി ടെര്‍മിനസ് വിക്ടോറിയ ടെര്‍മിനസ് സ്റ്റേഷൻ എന്നായിരുന്നു മുൻപ് ഈ റെയില്‍വെ സ്റ്റേഷൻ അറിയപ്പെട്ടിരുന്നത്. യുനെസ്കോയുടെ വേള്‍ഡ് ഹെറിട്ടേജ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഈ റെയില്‍വെ സ്റ്റേഷൻ വിക്ടോറിയൻ ഗോഥിക് ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുംബൈയുടെ പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷൻ ആണ് ഇത്.
Photo Courtesy: http://www.flickr.com/photos/pnglife/
16. കൊണാര്‍ക്ക് സൂര്യക്ഷേത്രം, ഒറീസ
ഒറീസയിലെ കൊണാര്‍ക്ക് ക്ഷേത്രത്തെ പ്രശസ്തമാക്കുന്നത് മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള അതിന്റെ ശില്‍പ ചാരുതയാണ്. രഥത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ ചുമരുകള്‍ ശില്‍പങ്ങളുടെ ഒരു കലവറ തന്നെയാണ്. വിശദമായി വായിക്കാം
Photo Courtesy: designadda
17. പുരി ജഗന്നാഥ ക്ഷേത്രം, ഒറീസ
തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെയുള്ള ഈ പട്ടണം വിശ്വപ്രസിദ്ധമായ ജഗന്നാഥക്ഷേത്രത്തിന്റെ പേരിലാണ്. അതുകൊണ്ട് തന്നെ ഇവിടം ജഗന്നാഥ പുരി എന്നും അറിയപ്പെടാറുണ്ട്. വിശദമായി വായിക്കാം
Photo Courtesy: BOMBMAN
18. ബൃഹദേശ്വര ക്ഷേത്രം, തമിഴ്നാട്
ബൃഹദേശ്വര ക്ഷേത്രം തമിഴ് വാസ്തു വിദ്യയില്‍ ചോളന്‍മാര്‍ കൊണ്ടു വന്നിട്ടുള്ള അത്ഭുതകരമായ പുരോഗതിയുടെ ഉത്തമോദാഹരണമാണ് ബൃഹദേശ്വര ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ഈ ശിവ ക്ഷേത്രം. ഇന്ത്യന്‍ ശില്‍പകലയുടെ നാഴികകല്ലായി ഈ ക്ഷേത്രത്തെ കണക്കാക്കാം. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ ഈ ക്ഷേത്രം ഇടം പിടിച്ചിട്ടുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Aravindreddy.d
19. ഖജുരാഹോ, മധ്യപ്രദേശ്
മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡിലെ നയനമനോഹരമായ ഒരു ചെറുഗ്രാമമാണ് ഖജുരാഹോ. വിന്ധ്യപര്‍വ്വതനിരകള്‍ ഈ ഗ്രാമത്തിന് പശ്ചാത്തലമൊരുക്കുന്നു. ലോക പൈതൃക ഭൂപടത്തില്‍ ഇടം നേടിയ ഖജുരാഹോയുടെ അപൂര്‍വ്വതയെന്നത് അവിടുത്തെ ക്ഷേത്രങ്ങളാണ്. വിശദമായി വായിക്കാം
Photo Courtesy: ASIM CHAUDHURI
20. താജ്‌മഹല്‍, ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് താജ് മഹല്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഡല്‍ഹിയില്‍ വസിക്കുന്ന സഞ്ചാര പ്രിയരായ മലയളികളില്‍ ഭൂരിഭാഗം ആളുകളും താജ്മഹല്‍ സന്ദര്‍ശിച്ചിട്ടുണ്ടായിരിക്കും. വിശദമായി വായിക്കാം
Photo Courtesy: RAJKUMAR 1220
21. ഇന്ത്യാഗേറ്റ്, ഡല്‍ഹി
ഡല്‍ഹിയിലെ പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രമാണ് ഇന്ത്യ ഗേറ്റ്. ഡല്‍ഹി നഗരഹൃദയത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്ന ഇതിനെ ഇന്ത്യയുടെ ദേശീയ സ്മാരകമായിട്ടാണ് കരുതിപ്പോരുന്നത്. 42 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടം പാരീസിലെ ആര്‍ക്ക് ഡി ട്രയംഫിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: 22. ലിവിംഗ് റൂട്ട് ബ്രിഡ്ജ്, മേഘാലയ
മഴമേഘങ്ങള്‍ സദാ വിതുമ്പി നില്‍ക്കാറുള്ള മേഘാലയയുടെ വനനിബിഢതകളില്‍ മനുഷ്യര്‍ പ്രകൃതിയുമായി ചേര്‍ന്ന് ചില അത്ഭുതങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ലിവിംഗ് റൂട്ട് ബ്രിഡ്ജ് എന്ന് അറിയപ്പെടുന്ന പാലങ്ങളാണ് അവ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള റബ്ബര്‍ മരങ്ങളുടെ വേരുകള്‍ പുഴയ്ക്ക് കുറുകെ വളര്‍ത്തികൊണ്ടാണ് മേഘാലയിലെ ഖാസി ഗോത്ര വിഭാഗത്തിലുള്ള ഇത്തരം അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്. വിശദമായി വായിക്കാം
Photo courtesy: 2il org
23. മഹാബലിപുരം, തമിഴ്‌നാട്
തമിഴ്നാട് സംസ്ഥാനത്തിലെ കാഞ്ചീപുരം ജില്ലയിലാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്.'മാമല്ലാപുരം' എന്നാണ് മഹാബലിപുരത്തിന്റെ ഇപ്പോഴത്തെ ഔദ്യോഗിക നാമം. ഏഴാം നൂറ്റാണ്ടിലെ പ്രശസ്തമായ 'പല്ലവ' രാജവംശത്തിന്റെ തുറമുഖനഗരമായിരുന്നു ഇത്. ഏഴാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും മദ്ധ്യേ നിര്‍മ്മിക്കപെട്ടിട്ടുള്ളതെന്നു കരുതപ്പെടുന്ന ഒട്ടനവധി മഹത്തായ സ്മാരകങ്ങള്‍ ഇവിടെയുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Av.kumar85 at English Wikipedia
24. മജൂലി ദ്വീപ്, അസാം
ലോകത്തെ ഏറ്റവും വലിയ റിവര്‍ ഐലന്‍ഡ് എന്ന വിളിപ്പേരുണ്ട് മജുലിക്ക്. 1250 ചതുരശ്ര കിലോമീറ്ററാണ് മജുലിയുടെ വിസ്തൃതി. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞ് 421.65 ചതുരശ്ര കിലോമീറ്ററായി. അസമിലെ ജോര്‍ഹാതില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് മജുലി സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Kalai Sukanta
25. ചെട്ടിനാട് കൊട്ടാരം, തമിഴ്നാട്
വിസ്മയങ്ങള്‍ക്കുള്ള പര്യായമായിരിക്കണം ശരിക്കു പറഞ്ഞാല്‍ തമിഴ്നാട്ടില്‍ ചെട്ടിനാട് എന്ന വാക്ക്. തെന്നിന്ത്യയില്‍ എവിടെ ചെന്നാലും ചെട്ടിനാടന്‍ രുചികള്‍ നമുക്ക് ആസ്വദിക്കാം. അതിനേക്കാള്‍ വിസ്മയകരമായ ഒന്നാണ് ചെട്ടിനാണ് കൊട്ടരം. ചെട്ടിനാടന്‍ വാസ്തുവൈഭവത്തിന്‍റെ മകുടോദാഹരണമാണ് ഈ കൊട്ടാരം. കാരക്കുടിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായുള്ള ഈ കൊട്ടാരം.
Photo Courtesy: Joelsuganth
26. മുരുഡേശ്വര്‍, കര്‍ണാടക
മുരുഡേശ്വര്‍ ഉയരത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ശിവപ്രതിമ സ്ഥിതി ചെയ്യുന്നത് കര്‍ണാടകയിലെ മുരുഡേശ്വറിലാണ്. വിശദമായി വായിക്കാം
Photo Courtesy: Prashant Sahu
27. ജയ്‌സാല്‍മീര്‍ കോട്ട, രാജസ്ഥാൻ
രാജസ്ഥാനില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് വിസ്മയം ഒരുക്കുന്ന ഒന്നാണ് ജയ്‌സാല്‍മീറിലെ ഈ കോട്ട. 'ജയ്‌സാല്‍മീറിന്റെ അഭിമാനം' എന്നറിയപ്പെടുന്ന ഈ കോട്ട നഗര മദ്ധ്യത്തില്‍ തന്നെ സ്ഥിതി ചെയ്യുന്നു. സൂര്യസ്തമാനത്തില്‍ സ്വര്‍ണം പതിച്ച പോലെ തിളങ്ങുന്നത് കൊണ്ട് ഇത് സോനാര്‍ ഖില അതായത് സുവര്‍ണ്ണ കോട്ട എന്നും അറിയപ്പെടുന്നു. വിശദമായി വായിക്കാം
Photo Courtesy: Adrian Sulc
28. ഹൗറാ പാലം, കല്‍ക്കട്ട
ഹൗറാ പാലം, പശ്ചിമ ബംഗാള്‍ 1943ല്‍ കമ്മീഷൻ ചെയ്ത ഈ പാലം ഹൂഗ്ലി നദിക്ക് കുറുകേയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഇരട്ടനഗരങ്ങളായ കല്‍ക്കട്ടയേയും ഹൗറയേയും ബന്ധിപ്പിക്കാനാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. 1965-ല്‍ ഈ പാലത്തിന് രബീന്ദ്രസേതു എന്ന് നാമകരണം ചെയ്തെങ്കിലും ഹൗറ ബ്രിഡ്ജ് എന്ന പേരിലാണ് ഈ പാലം ഇപ്പോഴും അറിയപ്പെടുന്നത്. ഇന്ത്യയിലേ ഏറ്റവും വലിയ കാന്റിലിവര്‍ പാലം ഇതാണ്.
29. രാജീവ്ഗാന്ധി കടല്‍പ്പാലം, മുംബൈ
മുംബൈയിലെ ബന്ദ്രയും വര്‍ളിയുമായി ബന്ധിപ്പിക്കുന്നതിനായി പണികഴിപ്പിച്ച കടല്‍പ്പാലമാണ് ഇത്. മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശമാണ് ബന്ദ്ര. 1.600 കോടി ചിലവിലാണ് ഈ പാലം നിര്‍മ്മിച്ചിട്ടുള്ളത്. 5.6 കിലോമീറ്റര്‍ ആണ് ഈ പാലത്തിന്റെ നീളം. എട്ടുവരി പാതയാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. ഇതില്‍ ആദ്യത്തെ നാലുവരിപ്പാത 2009 ജൂണ്‍ 30ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 2010 മാര്‍ച്ച് 24നാണ് പാലം പൂര്‍ണമായി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തത്. മുബൈയിലെ പ്രധാന ആകര്‍ഷണമാണ് ഈ പാലം.
30. ചാന്ദ് ബൗരി, രാജസ്ഥാൻ
ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരമായ ഈ പടിക്കിണര്‍ സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ ആഭാനെരി ഗ്രാമത്തിലാണ്. ഒൻപാതാം നൂറ്റാണ്ടില്‍ രാജാ ചന്ദ് എന്ന രാജാവാണ് ഈ പടിക്കിണര്‍ നിര്‍മ്മിച്ചത്. ജലക്ഷാമം നേരിടുന്ന രാജസ്ഥാനിലെ ഏറ്റവും വലിയ ജല സംഭരണിയാണ് ഇത്. നിരവധി ഹോളിവുഡ്, ബോളിവുഡ് സിനിമകളും ഇവിടെ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്. പെരളശേരി ക്ഷേത്രക്കുളത്തിന്റെ പടവുകള്‍ക്ക് ചാന്ദ് ബൗരിയുമായി ഏറെ സാമ്യതകളുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Chetan
31. തെഹ്രി അണക്കെട്ട്, ഉത്തരാഖണ്ഡ്
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡാം സ്ഥിതി ചെയ്യുന്നത് ഉത്തരാഖണ്ഡിലാണ്. ഭഗീരഥി നദിക്ക് കുറുകേ നിര്‍മ്മിച്ച തെഹ്‌രി അണക്കെട്ടാണ് ഇന്ത്യയിലേ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്. ലോകത്തില്‍ ഉയരത്തിന്റെ കാര്യത്തില്‍ എട്ടാം സ്ഥാനത്താണ് ഈ അണക്കെട്ട്. 261 മീറ്റര്‍ ആണ് ഈ അണക്കെട്ടിന്റെ ഉയരം. വിശദമായി വായിക്കാം
Photo Courtesy: Arvind Iyer
32. അക്ഷര്‍ധാം ക്ഷേത്രം, ഡല്‍ഹി
ഇന്ത്യയിലെ ഏറ്റവം പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് അക്ഷര്‍ധാം ക്ഷേത്രം. ഇന്ത്യയുടെ സംസ്‌കാരവും വാസ്തുവിദ്യയും ആത്മീയയും എല്ലാം ഒന്നുപോലെ മേളിയ്ക്കുന്ന ആരാധനാലയമാണിത്. ഭഗവാന്‍ സ്വാമിനാരായണന്റെ പരമ്പരയിലെ പ്രമുഖനായ യോഗിജി മഹാരാജിന്റെ താല്‍പര്യപ്രകാരമാണ് ഈ ക്ഷേത്രം പണിതത്
Photo Courtesy: Swaminarayan Sanstha
33. മധുര മീനാക്ഷി ക്ഷേത്രം, തമിഴ്‌നാട്
മധുര മീനാക്ഷി ക്ഷേത്രം മധുര മീനാക്ഷി ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ വിരളമാണ്. തമിഴ് നാട്ടിലെ മധുരയില്‍ വൈഗാ നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ സടയവര്‍മ്മ സുന്ദരപാണ്ഡ്യന്‍റെ ഭരണകാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. വിശദമായി വായിക്കാം
Photo Courtesy: McKay Savage
34. കന്യാകുമാരി, തമിഴ്നാട്
കന്യാകുമാരി തീരത്ത് നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെയായി കടലില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറയില്‍ തീര്‍ത്ഥ വിവേകാനന്ദ സ്മാരകമാണ് ഇത്. 1892ല്‍ കടല്‍ നീന്തിക്കടന്ന് വിവേകാനന്ദസ്വാമികള്‍ ഇവിടെ ധ്യാനത്തിനിരുന്നിരുന്നു. അതിന്‍റെ സ്മരണയ്ക്കായാണ് ഈ സ്മാരകം നിര്‍മ്മിച്ചത്. കന്യാകുമാരിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഒരിക്കലും വിവേകാനന്ദ പറ കാണാന്‍ മറക്കരുത്.
Photo Courtesy: Nikhilb239
35. ലേപാക്ഷി, ആന്ധ്രാപ്രദേശ്
ലോകത്തിലെ തന്നെ ഒറ്റ ശിലയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ നന്ദി വിഗ്രഹം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ലേപാക്ഷിയില്‍ ആണ്. 27 അടിയാണ് ഈ വിഗ്രത്തിന്റെ നീളം. 15 അടി ഉയരമുണ്ട് നന്ദിയുടെ ഈ വിഗ്രഹത്തിന്. 16 നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട വിജയനഗര്‍ ക്ഷേത്ര സമുച്ഛയത്തിലാണ് ഈ വിഗ്രഹം സ്ഥിതി ചെയ്യുന്നത്
Photo Courtesy: Arian Zwegers
36. സാഞ്ചി, മധ്യപ്രദേശ്
സാഞ്ചി മധ്യപ്രദേശിലെ റെയസ്ണ്‍ ജില്ലയിലാണ് മനോഹരമായ സാഞ്ചി എന്ന വിനോദസഞ്ചാര കേന്ദ്രം. ബുദ്ധമത സ്തൂപങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് സാഞ്ചി. നിരവധി ബുദ്ധവിഹാരങ്ങളുണ്ട് ഇവിടെ. വിശദമായി വായിക്കാം
Photo Courtesy: Abhinav Saxena
37. കാന്ദരിയ മഹാദേവ ക്ഷേത്രം, മധ്യപ്രദേശ്
കാന്ദരിയ മഹാദേവ ക്ഷേത്രമാണ് ഖജുരാഹോയിലെ വെസ്റ്റേണ്‍ ഗ്രൂപ്പില്‍ പെട്ട ക്ഷേത്രങ്ങളില്‍ ഏറ്റവും വലുത്. എ.ഡി 1025 - 1050 കാലത്ത് ചാന്ദേല ഭരണാധികാരികളാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടെ ഗര്‍ഭഗൃഹത്തില്‍ ഒരു ശിവലിംഗവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വിശദമായി വായിക്കാം
Photo Courtesy: Paul Mannix
38. ബതേശ്വര്‍, മധ്യപ്രദേശ്
മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്ര സമുച്ഛയമാണ് ബതേശ്വര്‍. ഏകദേശം 200ഓളം ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. മൊറെന നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്ര സമുച്ഛയം സ്ഥിതി ചെയ്യുന്നത്. ഗ്വാളിയാറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെറയായാണ് ഈ സ്ഥലം
Photo Courtesy: PankajSaksena
39. ചൗസാത് യോഗിനി ക്ഷേത്രം, മധ്യപ്രദേശ്
ജബല്‍പൂര്‍ ദീര്‍ഘവൃത്താകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ രൂപകല്‍പ്പനയ്ക്ക് പ്രചോദനം നല്‍കിയെതെന്നാണ് പറയപ്പെടുന്നത്. മധ്യപ്രദേശിലെ മൊറേനയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: PankajSaksena
40. സാസ് ബാഹു ക്ഷേത്രം, മധ്യപ്രദേശ്
ഹിന്ദിയില്‍ 'സാസ്' എന്നാല്‍ അമ്മായിയമ്മയും 'ബഹു' എന്നാല്‍ മരുമകള്‍ എന്നുമാണ് അര്‍ത്ഥം. എന്നാല്‍ പേരു കേട്ട് ഇത് അവരുമായി ബന്ധപ്പെട്ട എന്തോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. മഹാവിഷ്ണുവിന്റെ മറ്റൊരു പേരായ 'സസ്ത്രബഹു' എന്ന പേരില്‍ നിന്നാണ് ക്ഷേത്രത്തിനു ഈ പേര് ലഭിച്ചത്. ഗ്വാളിയാര്‍ കോട്ടയ്ക്കു കിഴക്ക് ഭാഗത്തായാണ് സാസ് ബഹു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നാണ് ഇവിടെ ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നത്. വിശദമായി വായിക്കാം
Photo Courtesy:YashiWong
41. ഭോജ്പൂരിലെ ശിവക്ഷേത്രം, മധ്യപ്രദേശ്
മധ്യപ്രദേശിലെ ഭോജ്പൂരിലെ വളരെ വിചിത്രമായ ഒരു ശിവ ക്ഷേത്രം. ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തേക്കുറിച്ച് വിശദമായി വായിക്കാം
Photo Courtesy: Bernard Gagnon
42. വാരണാസിയിലെ ഘട്ടുകള്‍, ഉത്തര്‍പ്രദേശ്
പുണ്യപുരാണനഗരം പ്രാചീന നഗരം എന്നൊക്കെ വാരണാസിയെ വിശേഷിപ്പിക്കുമ്പോള്‍ മനസിലേക്ക് പേരാല്‍ വേര് പോലെ ആഴ്ന്നിറങ്ങുന്ന കാര്യം പഴമ എന്ന വാക്ക് തന്നെ. പഴമ എന്ന വാക്കിന് രണ്ട് അര്‍ഥമുണ്ട് ഒന്ന് പഴകി നശിച്ചത്. രണ്ടമത്തേത് പൈതൃകം കാത്ത് സൂക്ഷിക്കുന്നത്. വാരണാസിയിലെ പഴമയ്ക്ക് രണ്ടാമത്തെ അര്‍ത്ഥമാണ് നമുക്ക് നല്‍കാന്‍ കഴിയുക. വിശദമായി വായിക്കാം
43. ബേലം ഗുഹകള്‍, ആന്ധ്രപ്രദേശ്
വിസ്മയിപ്പിക്കുന്ന ബേലം ഗുഹ ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ ബേലം ഗ്രാമത്തിലെ ബേലം ഗുഹയില്‍ കയറിയാല്‍ മതി, നിങ്ങള്‍ക്ക് ഭൂമിക്ക് അടിയിലൂടെ യാത്ര ചെയ്യാം. ഇന്ത്യയിലെ പ്രശസ്തമായ രണ്ടാമത്തെ വലിയ ഗുഹയാണ് ബേലം ഗുഹ. ഈ ഗുഹയിലൂടെ സഞ്ചാരികളെ സഞ്ചരിക്കാൻ അനുവദിക്കും. ഗുഹയിലൂടെ ഏകദേശം മൂന്ന് കിലോമീറ്ററോളം സഞ്ചരിക്കാം. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവാണ് സഞ്ചാരത്തിന് ഏറ്റവും അനുയോജ്യം. വിശദമായി വായിക്കാം
44. ലക്ഷ്മണ്‍ ജൂള, ഉത്തരാഖണ്ഡ്
ഋഷികേശില്‍ നിന്ന് ബദരിനാഥിലേക്കുള്ള പാതയില്‍ ഗംഗയ്ക്ക് കുറുകെ നിര്‍മ്മിച്ച തൂക്കുപാലമാണ് ലക്ഷമണ്‍ ജൂള. ഋഷികേശില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയായാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ടേഹ്‌രി - പൗറി എന്നീ ജില്ലകളുമായാണ് ഈ പാലം ബന്ധിപ്പിച്ചിരിക്കുന്നത്. വിശദമായി വായിക്കാം
Photo courtesy: Tylersundance
45. ലക്ഷ്മി വിലാസ് കൊട്ടാരം, ഗുജറാത്ത്
വഡോദര മഹാരാജ സയാജിറാവുവിന്‍റെ കാലത്ത് 1890ല്‍ പണികഴിപ്പിച്ചതാണ് ലക്ഷ്മി വിലാസ് കൊട്ടാരം. മേജര്‍ ചാള്‍സ് മാന്‍റിനെയാണ് ഇത് നിര്‍മ്മിക്കാന്‍ നിയോഗിച്ചത്. പിന്നീട് ആര്‍ എഫ് ചിസോം ആണ് കൊട്ടാരം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ ഇസ്ലാമിക് യൂറോപ്യന്‍ രീതികള്‍ സമന്യയിപ്പിച്ചാണ് ഈ കൊട്ടാരം പണി കഴിപ്പിച്ചിരിക്കുന്നത്.
Photo Courtesy: Emmanuel DYAN
46. അമര്‍ മഹല്‍, ജമ്മു
ദോഗ്രയിലെ നാടുവാഴിയായിരുന്ന രാജാ അമര്‍ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറുകളില്‍ പണിത കൊട്ടാരമാണ് അമര്‍ മഹല്‍. ഒരു ഫ്രഞ്ച് ശില്പി രൂപകല്പന ചെയ്തതിനാലാവാം ഫ്രാന്‍സിലുള്ള ഒരു മാടമ്പി ഭവനത്തിന്റെ സാമ്യതകള്‍ ഇതിനുണ്ട്. ചുവന്ന മണല്‍കല്ലുകളാണ് അമര്‍ മഹലിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.
Photo Courtesy: Pp saha
47. ബാംഗ്ലൂര്‍ പാലസ്, കര്‍ണാടക
ബാംഗ്ലൂര്‍ നഗരഹൃദയത്തില്‍ പാലസ് ഗാഡനിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ജയമഹലിനും സദാശിവ നഗറിനുമിടയിലാണിത്. 1862ല്‍ റെവറന്റ് ഗാരെറ്റ് ആണ് ഇതിന്റെ പണികള്‍ തുടങ്ങിയത്. ഇംഗ്ലണ്ടിലെ വന്‍സര്‍ കാസില്‍ പോലെ ഒരു കൊട്ടാരം എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കമിട്ടത്. പിന്നീട് ഈ കെട്ടിടം 1884ല്‍ വോഡയാര്‍ സാമ്രാജ്യത്തിലെ രാജാവായിരുന്ന ചാമരാജ വോഡയാര്‍ വാങ്ങുകയായിരുന്നു.
Photo Courtesy: SMit224
48. തഞ്ചാവൂര്‍ കൊട്ടാരം, തമിഴ്നാട്
തഞ്ചാവൂര്‍ തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സുന്ദരമായ ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ചോള രാജക്കന്മാരുടെ ഭരണകാലത്താണ് ഈ കൊട്ടാരം നിര്‍മ്മിക്കപ്പെട്ടത്.
Photo Courtesy: Melanie-m
49. അമര്‍സിംഗ് പാലസ്, രാജസ്ഥാൻ
അമര്‍ സാഗര്‍ കായലിന്‍റെ തീരത്താണ് അമര്‍ സിംഗ് കൊട്ടാരം. ഈ കായലിനു ചുറ്റും കല്ലില്‍ കൊത്തിയെടുത്ത മൃഗങ്ങളുടെ രൂപങ്ങള്‍ കാണാം. പണ്ടത്തെ രാജകുടുംബാംഗങ്ങളുടെ രക്ഷകന്മാരാണ് ഇവ എന്നൊരു കേള്‍വിയുണ്ട്. ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്ന് 7 കിലോമീറ്റര്‍ ദൂരെയാണ് കൊട്ടാരം.
Photo Courtesy: Flicka
50. നീര്‍മഹല്‍, ത്രിപുര
ത്രിപുരയില്‍ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ തലസ്ഥാനമായ അഗര്‍ത്തല സന്ദര്‍ശിച്ചാല്‍ അവിടെ ഒരു താജ്മഹല്‍ കാണാം, വെള്ളത്തിലാണെന്ന് മാത്രം. ത്രിപുരയിലെ ഏറ്റവും മനോഹരമായ കൊട്ടാരം ഇതാണെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ ത്രിപുര സന്ദര്‍ശിക്കുന്നവര്‍ നീര്‍മഹല്‍ എന്ന ഈ കൊട്ടാരം സന്ദര്‍ശിക്കാന്‍ മറക്കരുത്. പടിഞ്ഞാറന്‍ ത്രിപുര ജില്ലയിലെ മേലാഘയിലാണ് വെള്ളത്തില്‍ കെട്ടിപൊക്കിയ ഈ വിസ്മയം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Soman