01. ഗവി
പത്തനംതിട്ട ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് ഗവി. ഗവിയുടെ ഗ്രാമീണ ഭംഗിയാണ് സഞ്ചാരികള്ക്കിടയില് ഗവിയെ പ്രിയപ്പെട്ടതാക്കിയത്. ഗ്രാമീണ ഭംഗികൂടാതെ ഗവിയിലെ വന്യജീവി സങ്കേതവും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്ഷിപ്പിക്കുന്നുണ്ട്. പെരിയാര് കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഈ ടൂറിസ്റ്റ് കേന്ദ്രം.
Photo Courtesy: Tootapi
02. ചെമ്പ്ര പീക്ക്
കല്പ്പറ്റയിലെ മാത്രമല്ല, വയനാട്ടിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര പീക്ക്. സമുദ്രനിരപ്പില് നിന്നും 2100 മീറ്ററാണ് ചെമ്പ്രാ പീക്കിന്റെ ഉയരം. ട്രക്കിംഗ് പ്രിയരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണിത്. സാഹസികരായ ച്രക്കിംഗ് പ്രിയര് കെട്ടിയുണ്ടാക്കിയ താല്ക്കാലിക ക്യാംപുകള് അവിടവിടെയായി കാണാന് സാധിക്കും.
Photo Courtesy: Tanuja R Y
03. വലിയപറമ്പ്
വലിയപറമ്പ് ടൂറിസം കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇതിനോടകം തന്നെ വലിയപറമ്പ് എന്ന ടൂറിസ്റ്റ് കേന്ദ്രവും ഇടം നേടിക്കഴിഞ്ഞു. വലിയപറമ്പ് കായലിലെ ഏറ്റവും വലിയ ദ്വീപായ ഈ സ്ഥലം നീലേശ്വരം ടൗണിൽ നിന്ന് 10 കിലോമീറ്റർ തെക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Sherjeena
04. കുറുവ ദ്വീപ്
വര്ഷം മുഴുവന് പച്ചപ്പ് നിറഞ്ഞുനില്ക്കുന്ന കുറുവദ്വീപ് കബനീനദിയിലാണ് സ്ഥിതിചെയ്യുന്നത്. വയനാട്ടിലെ പ്രമുഖനദിയാണ് കബനി. ഒപ്പം കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്ന് നദികളില് ഒന്നുകൂടിയാണ് കബനി. നദിയിലെ ഡെല്റ്റ കാരണം നിത്യഹരിതമരങ്ങള് വളരുന്ന കുറുവ ദ്വീപ് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. അത്യപൂര്വ്വമായ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ് കുറുവ ദ്വീപ്
Photo Courtesy: Vinayaraj
05. വട്ടവട
മൂന്നാറിന് അടുത്തുള്ള ചെറിയ ഒരു ഗ്രാമമാണ് വട്ടവട. ശാന്തത തേടി യാത്ര ചെയ്യുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് വട്ടവട. മൂന്നാറിൽ നിന്ന് 45 കിലോമീറ്റർ സഞ്ചരിക്കണം ഇവിടെ എത്തിച്ചേരാൻ
Photo Courtesy: Anchana V.V.
06. അഞ്ചുരുളി
ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്ക് അടുത്തുള്ള കാഞ്ചിയാർ ഗ്രാമത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയായാണ് അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. കോട്ടയം - കട്ടപ്പന റോഡിലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് കട്ടപ്പനയിൽ നിന്ന് 9 കിലോമീറ്റർ ദൂരമുണ്ട്.
Photo Courtesy: Sibyperiyar