Search
  • Follow NativePlanet
Share
» »മലയാള സിനിമയിലെ 7 പ്രേതാലയങ്ങൾ

മലയാള സിനിമയിലെ 7 പ്രേതാലയങ്ങൾ

By Anupama Rajeev

പ്രേതാലയങ്ങൾ എന്ന് അറിയപ്പെടുന്ന സ്ഥലങ്ങൾ കാണാൻ ഭഗ്യം കിട്ടാത്തവരാണ് കൂടുതൽ ആളുകളും. എന്നാൽ പ്രേ‌ത സിനിമകൾ ഷൂട്ട് ചെയ്തിട്ടുള്ള കൊട്ടാരങ്ങൾ നേരിട്ട് കാണുമ്പോൾ അവയൊക്കെ ശരിക്കും പ്രേതാ‌ലയങ്ങൾ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടവരുമുണ്ട്.

മലയാള‌ത്തിലെ പ്രശസ്തമായ പ്രേത സിനിമകൾ ചിത്രീകരിച്ച 7 കൊട്ടാരങ്ങൾ നമുക്ക് ‌പരിചയപ്പെടാം.

01. ഒളപ്പമണ്ണ മന, ആകശഗംഗ

01. ഒളപ്പമണ്ണ മന, ആകശഗംഗ

വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ എന്ന പ്രേത സിനിമയുടെ ‌പ്രധാന ലൊക്കേഷനാണ് ഒളപ്പമണ്ണ മന. പാലക്കാട് ജില്ലയിലെ ചെർപ്പളശ്ശേരിയിലെ വെള്ളിനേഴി എന്ന ഗ്രാമത്തിലാണ് ഈ മന സ്ഥിതി ചെയ്യുന്നത്. ഏക ദേശം 300 വർഷത്തെ ‌പഴക്കം ഈ മനയ്ക്കുണ്ട്.

02. പദ്മനാഭപുരം കൊട്ടാരം, മണി‌ച്ചിത്രത്താഴ്

02. പദ്മനാഭപുരം കൊട്ടാരം, മണി‌ച്ചിത്രത്താഴ്

മണി‌ച്ചിത്രത്താഴ് എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്. തിരുവനന്തപുരത്ത് നിന്ന് 50 കിലോമീറ്റർ അകലെയായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
Photo courtesy: Infocaster

03. തൃപ്പുണ്ണിത്തുറ പാലസ്, മണി‌ച്ചിത്രത്താഴ്

03. തൃപ്പുണ്ണിത്തുറ പാലസ്, മണി‌ച്ചിത്രത്താഴ്

മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ വിരഹകേന്ദ്രമായ വലിയ കൊട്ടാരം ഓർമ്മയില്ലെ. ഗംഗയിൽ കുടിയേറിയ നാഗവല്ലിയേ ഒഴിപ്പിക്കാൻ ഡോക്ടർ സണ്ണി എത്തിച്ചേർന്ന സ്ഥലം. തൃപ്പുണ്ണിത്തുറ പാലസ് ആണ് ഈ സ്ഥലം. കൊച്ചിയിൽ നിന്ന് 12 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. സന്ദര്‍ശന സമയം ചൊവ്വ മുതല്‍ ഞായര്‍ വരെ എല്ലാ ദിവസവും. രാവിലെ 9: 00 മുതല്‍ 1 :00,വരെയും ഉച്ചക്ക് 2:00 മുതല്‍ 5:00 വരെയും.

Photo courtesy : Gokulvarmank

04. ബോൾഗട്ടി പാലസ്, വെള്ളിനക്ഷത്രം

04. ബോൾഗട്ടി പാലസ്, വെള്ളിനക്ഷത്രം

നിരവധി സിനിമകളിൽ കണ്ടിട്ടുള്ള മറ്റൊരു കൊട്ടാരമാണ് കൊച്ചിയിലെ ബോൾഗട്ടി പാലസ്. വിനയൻ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം എന്ന സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്. 1744ൽ ഡച്ചുകാർ പണികഴിപ്പിച്ച് ഈ കൊട്ടാരം ഇന്ന് കൊച്ചിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.
Photo courtesy : Challiyan

05. വരിക്കാശ്ശേരി മന, ദ്രോണ

05. വരിക്കാശ്ശേരി മന, ദ്രോണ

ഒറ്റപ്പാലത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെയായാണ് ഈ മന സ്ഥിതി ചെയ്യുന്നത്. സൂപ്പർ സ്റ്റാറുകളുടേതടക്കം നിരവധി സിനിമകൾ ഇവിടെ വച്ച് ചിത്രീകരിച്ചിട്ടുണ്ട്. ആക്ഷൻ സംവിധായകനായ ഷാജി കൈലാസിന്റെ ഇഷ്ട ലൊക്കേഷനാണ് വരിക്കാശ്ശേരി മന. ഷാജി കൈലാസിന്റെ പ്രേത സിനിമയായ ദ്രോണ ചിത്രീകരിച്ച‌തും ഇവിടെ വച്ചാണ്.

Photo courtesy : Krishnan Varikkasseri

06. ഫെറൻ ഹിൽസ് പാലസ്, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ

06. ഫെറൻ ഹിൽസ് പാലസ്, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ

ലാൽ സംവിധാനം ചെയ്ത ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ഊട്ടിയിലെ ഈ കൊട്ടാരമായിരുന്നു. 50 ഏക്കറോളം പടർന്ന് കിടക്കുന്ന ഈ കൊട്ടാരം 1844ൽ മൈസൂർ രാജാവാണ് നിർമ്മിച്ചത്.

Photo courtesy : Ascidian

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: സിനിമ palace kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+