Search
  • Follow NativePlanet
Share
» »കേരളത്തിൽ പ്രകൃതി ഒരുക്കിയ അത്ഭുതങ്ങൾ

കേരളത്തിൽ പ്രകൃതി ഒരുക്കിയ അത്ഭുതങ്ങൾ

By Maneesh

സത്യം അറിയാൻ ശ്രമിക്കുന്നതിനോടൊപ്പം തന്നെ അത്ഭുതങ്ങൾ തേടിപ്പോകാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. അത്ഭുത പ്രവർത്തികൾ എവിടെ നടന്നെന്ന് കേട്ടാലും നമ്മൾ അവിടേയ്ക്ക് ഓടിച്ചെല്ലും. എന്നാൽ ഇത്തരം മായിക വിദ്യകൾ മാത്രമല്ല നമ്മൾ അത്ഭുതമെന്ന് വിളിക്കുന്നത്. കണ്ണുകൾക്ക് വിസ്മയം ഒരുക്കുന്ന കാഴ്ചകൾ കണ്ടാൽ നമ്മൾ അത്ഭുതമെന്നാണ് പറയുക.

വിദേശ സഞ്ചാരികളുടെ ഇടയിൽ ഏറേ പ്രശസ്തി നേടിയ കേരളം എന്ന പ്രശസ്ത ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ സഞ്ചാരികൾക്ക് വിസ്മയിക്കത്തക്ക നിരവധി കാഴ്ചകളാണ് നിറഞ്ഞ് നിൽക്കുന്നത്. അവയിൽ പകുതിയും പ്രകൃതി ഒരുക്കിയ വിസ്മയങ്ങളാണെന്ന് പറയുമ്പോൾ നമ്മുടെ അത്ഭുതങ്ങൾ കൂടുകയേയുള്ളു.

ഒരുവശത്ത് അറബിക്കടലും മറുവശത്ത് പശ്ചിമഘട്ടവും നീണ്ട് കിടക്കുന്നതാണ് കേരളത്തെ ഇന്ത്യയിലെ സുന്ദരഭൂമികളിൽ ഒന്നായി തീർക്കാൻ കാരണം. കേരളത്തിൽ എത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കാൻ പ്രകൃതി ഒരുക്കിയ ചില സുന്ദര കാഴ്ചകൾ നമുക്ക് കണ്ടറിയാം. സുന്ദരകാഴ്ചകൾ എന്ന് പറയുന്നതിനേക്കാൾ നല്ലത് അത്ഭുതകാഴ്ചകൾ എന്ന് പറയുന്നതാണ്.

ആതിരപ്പള്ളി വെള്ളച്ചാട്ടം

ആതിരപ്പള്ളി വെള്ളച്ചാട്ടം

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ്‌ അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂരില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ്‌ ഗ്രേഡ്‌ പഞ്ചായത്താണ്‌. കൊച്ചിയില്‍ നിന്ന്‌ 70 കിലോമീറ്റര്‍ അകലെയാണ്‌ അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്‌. കൂടുതൽ വായിക്കാം

അഗസ്ത്യകൂടം

അഗസ്ത്യകൂടം

അഗസ്ത്യമുനിയുടെ വാസസ്ഥലമായിട്ടാണ് ഈ കൊടുമുടി അറിയപ്പെടുന്നത് അങ്ങനെയാണ് ഇതിന് അഗസ്ത്യകൂടം എന്ന് പേരുവന്നത്. അഗസ്ത്യകൂടത്തിലെ സസ്യജന്തു വൈവിധ്യങ്ങൾ കണ്ടറിയാൻ നിരവധിയാളുകളാണ് ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്തുന്നത്. മുൻകൂട്ടിയുള്ള അനുമതിയോടെ ജനുവരിയിൽ മാത്രമേ ഇവിടേക്ക് ട്രെക്കിംഗ് അനുവദിക്കു. 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയാണ് ഇവിടുത്തെ മറ്റൊരു വിസ്മയം.

വേമ്പനാട് കായൽ

വേമ്പനാട് കായൽ

ഇന്ത്യയിലേ ഏറ്റവും നീളമുള്ള തടാകമാണ് വേമ്പനാട് കായൽ. ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലായാണ് ഈ കായൽ വ്യാപിച്ച് കിടക്കുന്നത്. ഓണക്കാലത്ത് നെഹ്രു ട്രോഫിവള്ളം കളി നടക്കാറുള്ളത് ഈ കായലിലാണ്.

എടക്കൽ ഗുഹ

എടക്കൽ ഗുഹ

കൽപ്പറ്റ കഴിഞ്ഞാൽ വയനാട്ടിലെ പ്രധാന ടൗൺ ആണ് സുൽത്താൻ ബത്തേരി. ആളുകൾ ബത്തേരിയെന്ന് ചുരുക്കി വിളിക്കും. ബത്തേരിയിൽ നിന്ന് പതിനാറ് കിലോമീറ്റർ അകലെയായാണ് എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. ജീവിതത്തിൽ ഇതുവരെ ഗുഹകളൊന്നും കണ്ടിട്ടില്ലെങ്കിൽ കാണാൻ പറ്റിയ ഒരു ഗുഹയാണ് എടക്കൽ ഗുഹ. കൂടുതൽ വായിക്കാം

ചെമ്പ്രാ പീക്ക്

ചെമ്പ്രാ പീക്ക്

കല്‍പ്പറ്റയിലെ മാത്രമല്ല, വയനാട്ടിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര പീക്ക്. സമുദ്രനിരപ്പില്‍ നിന്നും 2100 മീറ്ററാണ് ചെമ്പ്രാ പീക്കിന്റെ ഉയരം. ട്രക്കിംഗ് പ്രിയരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണിത്. സാഹസികരായ ട്രെക്കിംഗ് പ്രിയര്‍ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ക്യാംപുകള്‍ അവിടവിടെയായി കാണാന്‍ സാധിക്കും.കൂടുതൽ വായിക്കാം

സയലന്റ് വാലി നാഷണൽ പാർക്ക്

സയലന്റ് വാലി നാഷണൽ പാർക്ക്

പാലക്കാട് ജില്ലയിലാണ് പ്രശസ്തമായ സയലന്റ് വാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. പാലക്കാട് നഗരത്തിൽ നിന്ന് അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. സിംഹവാലൻ കുരങ്ങിനേപ്പോലെ വംശ നാശം നേരിടുന്ന നിരവധി ജീവികളെ ഇവിടെ കാണാം.

മൂന്നാർ

മൂന്നാർ

അഞ്ച് നദികളിൽ നിന്ന് പഞ്ചാബ് എന്ന പേരുണ്ടായി എന്ന് പറയുന്നത് പോലെയാണ് മൂന്ന് ആറുകളിൽ നിന്ന് മൂന്നാർ എന്ന പേരുണ്ടായത്. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്ന് പുഴകളാണ് മൂന്നാറിന് ആ പേരു നൽകിയത്. മൂന്നാറിലാണ് ഈ മൂന്ന് പുഴകളും സംഗമിക്കുന്നത്. പുഴകളുടെ മാത്രം സംഗമ സ്ഥലമല്ല മൂന്നാർ, സംസ്കാരങ്ങളുടെ സംഗമവും അവിടെ കാണാം. കൂടുതൽ വായിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+