Search
  • Follow NativePlanet
Share
» »9 ദിവസത്തെ ഈദ് അവധി; യുഎഇയില്‍ നിന്ന് പോകാൻ ആറിടങ്ങൾ, ടോപ്പ് ലിസ്റ്റ് ഇതാ

9 ദിവസത്തെ ഈദ് അവധി; യുഎഇയില്‍ നിന്ന് പോകാൻ ആറിടങ്ങൾ, ടോപ്പ് ലിസ്റ്റ് ഇതാ

ഈദുല്‍ ഫിത്തർ അവധികളിലേക്ക് യുഎഇ കടന്നു കഴിഞ്ഞു. ഇനി പ്രാർത്ഥനകളുടെയും യാത്രകളുടെയും കൂടിച്ചേരലുകളുടെയും സമയമാണ്. എന്നിരുന്നാലും യാത്രകൾക്കായാണ് ആളുകൾ ഈ സമയം കൂടുതലും വിനിയോഗിക്കുക. യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് മാത്രമല്ല, വിദേശരാജ്യങ്ങളടക്കമുള്ള സ്ഥലങ്ങളും ഈദുല്‍ ഫിത്തർ നീണ്ട അവധിയിൽ സ്ഥിരം ഇടംപിടിക്കാറുണ്ട്.

ഇത്തവണ യുഎഇ ഫെഡറല്‍ ഗവണ്‍മെന്റ് ഒരാഴ്ത്തെ ഈദുൽ ഫിത്തർ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 8 മുതല്‍ 14 വരെയാണിത്. തഇതു കൂടാതെ ഏപ്രിൽ 6,7 തിയതികളിലെ വരാന്ത്യം കൂടി കണക്കാക്കുമ്പോള്‍ ആകെ 9 ദിവസത്തെ അവധിയാണ് ലഭിക്കുക.ഈ സമയത്ത് ഒരു യാത്ര പോയില്ലെങ്കിൽ എങ്ങനെയാ അല്ലേ.. ഈദുല‍് ഫിത്തർ അവധിയിൽ യുഎഇയിലുള്ളവർക്ക് പോകാൻ പറ്റിയ സ്ഥലങ്ങൾ ഇതാ..

Most Popular Destinations For UAE Residents

1. മനില, ഫിലിപ്പൈൻസ്

യുഎഇയിൽ നിന്നും കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഫിലിപ്പൈൻസിലെ മനില. സാംസ്കാരിക വൈവിധ്യങ്ങളും ചരിത്രയിടങ്ങളും ചേരുന്ന ഇവിടം സൗകര്യങ്ങളുടെ കാര്യത്തിലും നിരാശപ്പെടുത്തില്ല. ഇവിടുത്തെ സ്ട്രീഫ്ഫ്ഫൂഡും ലോകപ്രസിദ്ധമാണ്. അതിനാൽ ഇത്തവണയും ചെറിയ പെരുന്നാൾ യാത്രകളിൽ യുഎഇയിൽ നിന്നുള്ളവരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്ന് മനിലയാണ്.

2. ആംസ്റ്റര്‍ഡാം

യുഎഇയിൽ നിന്നുള്ളവര്‍ ഏറ്റവും കൂടുതൽ തിരയുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ആംസ്റ്റർഡാം. യൂറോപ്യൻ യാത്ര പ്ലാൻ ചെയ്യുന്നവരുടെ പ്രിയ ഇടമായ ആംസ്റ്റർഡാമിലേക്ക് യുഎഇയിൽ നിന്ന് വെറും എട്ടു മണിക്കൂർ ഫ്ലൈറ്റ് യാത്ര മതിയെന്നതും ഇവിടം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്നാണ്. ഏപ്രിൽ മാസത്തിൽ ഇവിടെ പൊതുവേ തിരക്കാണ്. ഇവിടം സന്ദർശിക്കാനും പരമാവധി ആക്ടിവിറ്റികൾ ചെയ്യാനും യോജിച്ച സമയം കൂടിയാണിത്.

3. കൊളംബോ, ശ്രീലങ്ക

ട്രോപ്പിക്കൽ കാലാവസ്ഥയുള്ള ഇടത്തേയക്ക് യാത്ര പ്ലാൻ ചെയ്യുന്ന യുഎഇ റസിഡൻസിന് പരിഗണിക്കാവുന്ന ഇടമാണ് ശ്രീലങ്ക. യുഎഇ റസിഡന്‍സിന് ഓൺലൈൻ ആയി വിസയ്ക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതിനാൽ വേഗത്തിലുള്ള യാത്രയ്ക്കും ഇവിടം തിരഞ്ഞെടുക്കാം. ഇഷ്യു ചെയ്തതിന് ശേഷം 30 ദിവസം വരെയാണ് വിസയുടെ സാധുത എന്നതിനാൽ ഇവിടം എക്സ്പ്ലോർ ചെയ്യാൻ ആവശ്യമായ സമയവും ലഭിക്കും.

4. കിർഗിസ്ഥാൻ

യുഎഇ റസിഡൻസിന് വിസ ഓൺ അറൈവൽ നല്കുന്ന രാജ്യമാ കിർഗിസ്ഥാനും പെരുന്നാൾ യാത്രകൾക്ക് പ്രയോജനപ്പെടുത്തവുന്ന ലക്ഷ്യസ്ഥാനമാണ്. മധ്യേഷ്യൻ രാജ്യമായ ഇവിടെ 60 ദിവസം വരെ തങ്ങാൻ വിസയ്ക്ക് സാധുതയുള്ളതിനാൽ ഇവിടുത്തെ സമ്പന്നമായ ചരിത്രയിടങ്ങളും കാഴ്ചകളും ട്രെക്കിങ്ങും ദേശീയോദ്യാനങ്ങളും ഒക്കെ കണ്ട് മടങ്ങാനുള്ള സമയം ഉണ്ട്.

5. അങ്കാറ, തുർക്കി

കുറഞ്ഞ ചെലവില‍ സമ്പന്നമായ ചരിത്രവും പാരമ്പര്യവും ഉള്ള ഒരിടമാണ് ലക്ഷ്യമെങ്കിൽ തുർക്കിയുടെ തലസ്ഥാനമായ അങ്കാറ തിരഞ്ഞെടുക്കാം. ചെറിയ ഫ്ലൈറ്റ് നിരക്കേ യുഎഇയിൽ നിന്ന് ഇവിടേക്കുള്ളൂ എന്നതാണ് അങ്കാരയുടെ പ്രത്യേകത. ആർട് ഗാലറികളും മ്യൂസിയങ്ങളുമാണ് അഹ്കാറയുടെ പ്രത്യേകത. പ്രാദേശിക, അന്താരാഷ്ട്ര ആർടിസ്റ്റുകളുടെ കണ്‍സേർട്ടുകൾ ഇവിടെ ആസ്വദിക്കാം. ചരിത്രയിടങ്ങളും മാർക്കറ്റുകളും ഇവിടുത്തെ സവിശേഷതയാണ്.

6. സൗദി അറേബ്യ

യുഎഇയിലെ അവധിക്കാലത്ത് സൗദിയിലേക്ക് യാത്ര പോകുന്നവരും നിരവധിയുണ്ട്. യുഎഇ റസിഡന‍്സിന് ഇന്‍സ്റ്റന്‍റ് വിസാ സൗകര്യം ഉള്ളതുകൊണ്ടു തന്നെ വലിയ നൂലാമാലകളില്ലാതെ യാത്ര പോകാം. ചരിത്രയിടങ്ങളും മതപരമായ പ്രത്യേകതകളുള്ള സ്ഥലങ്ങളുമാണ് സൗദിയിൽ കാണാനുള്ളത്. യുഎഇയില്‍ നിന്നുള്ള ചെലവു കുറഞ്ഞ ലക്ഷ്യസ്ഥാനം കൂടിയാണ് സൗദി അറേബ്യ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+