Search
  • Follow NativePlanet
Share
» »സേതുപാര്‍വതി ഡാം തേടി ഒരു ബൈക്ക് യാത്ര

സേതുപാര്‍വതി ഡാം തേടി ഒരു ബൈക്ക് യാത്ര

By റിയാസ് റഷീദ് റാവുത്തര്‍

സേതു‌പാ‌ര്‍വതി ഡാം എന്നത് കുണ്ടള ഡാ‌മിന്റെ മറ്റൊരു പേരാണ്. മൂന്നാറില്‍ നിന്ന് ടോപ്പ് സ്റ്റേഷനിലേക്കുള്ള വഴിയിലൂടെ ഏകദേശം 20 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കുണ്ടള എത്തിച്ചേരാം. കൊച്ചിയി‌ല്‍ നിന്ന് മൂന്നാര്‍ മാട്ടുപ്പെട്ടി വഴി കുണ്ടളയിലേക്ക് നടത്തിയ ബൈക്ക് യാത്രയുടെ അനു‌ഭവം റിയാസ് റഷീദ് റാവുത്തര്‍ പങ്കുവയ്ക്കുന്നു.

പതിവുപോലെ അതിരാവിലെ എറണാകുളത്ത് നിന്നും ബൈക്കില്‍ യാത്ര തിരിച്ചു, നേര്യമംഗലത്തെ സ്ഥിരം കടയില്‍ നിന്ന് പ്രഭാതഭക്ഷണവും കഴിച്ച് നേരെ അടിമാലി വഴി മൂന്നാറിലേക്ക്, കൊച്ചിയിലെ കുറേ ബൈക്കു ക്ലബ്ബുകളുടെ അതിവേഗ പ്രകടനങ്ങള്‍ മുന്നില്‍ കണ്ടപാടെ പുലിയായ നമ്മുടെ കരിസ്മ കുട്ടന്‍ എലിയായി എന്നു പറയാമല്ലോ. 5 ലക്ഷം മുതല്‍ 24 ലക്ഷം രൂപ വരെ വില വരുന്ന ട്രയംഫിന്റെ പതിനാലോളം സിംഹക്കുട്ടന്മാര്‍ മുന്‍പില്‍ ഇരമ്പിച്ചു പോയാല്‍ ആരായാലും ഒന്നു നോക്കി നിന്നു പോകും.

മൂന്നാറിലെ കണ്‍ഫ്യൂഷന്‍

മൂന്നാറില്‍ നിന്നും ഒരു ചായ കൂടിച്ചു എങ്ങോട്ടു പോകണം എന്നു ആലോചിക്കാന്‍ തുടങ്ങി, മുന്നാറില്‍ വന്നാല്‍ ഇങ്ങനെയാണു, എങ്ങോട്ടു പോകണം എന്ന കണ്‍ഫുഷ്യന്‍ വല്ലാതെ അലട്ടും. ഇനിയും ഇവിടെ ഒരുപാടു സ്ഥലങ്ങള്‍ അറിയാനും കാണാനുമുണ്ട് എന്നറിയാം. എന്നാല്‍ പിന്നെ ഇവിടുത്തെ ഡാമുകളുടെ ചരിത്രം തേടി ഒരു യാത്രയായാലോ എന്നു ഒരു ആലോചന, പിന്നെ ഒന്നും നോക്കിയില്ല. ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ചായക്കടയിലെ ചേട്ടനോടു ചോദിച്ചു ഇവിടുത്തെ അത്യാവശ്യ വിവരങ്ങള്‍ ഒക്കെ ഒപ്പിച്ചെടുത്തു ബൈക്കു സ്റ്റാര്‍ട്ടു ചെയ്തു. നേരെ മാട്ടുപെട്ടി ഡാമിലേക്ക്,

മാട്ടുപ്പെട്ടി ഡാം

മാട്ടുപെട്ടിയിലെ ആളും ബഹളവും ഒക്കെയ് കണ്ടപ്പോള്‍ തന്നെ എന്റെ ഉത്സാഹം ഒക്കെ പോയി എന്നു തന്നെ പറയാം. അവിടുത്തെ ബോട്ടിങ്ങ് പോയിന്റിലെ ബെഞ്ചില്‍ കുറേ നേരം ഇങ്ങനെ ഇരുന്നു, അയവിറക്കാനും ഓര്‍മ്മിക്കാനും മാട്ടുപെട്ടിയിലും പരിസരങ്ങളിലും ഒരുപാടു ഓര്‍മ്മകള്‍ എനിക്കുണ്ട് എന്നതു തന്നെ കാരണം.

ചില ഓര്‍മ്മകള്‍ മറക്കുവാന്‍ കൂടിയാണല്ലോ നമ്മള്‍ യാത്ര ചെയ്യുന്നതും.തിരക്കുകളില്‍ നിന്നുള്ള ഒളിച്ചോട്ടം എന്നു നമ്മള്‍ പുറത്തു പറയുമെങ്കിലും അവനവനില്‍ നിന്നുമുള്ള ഒരു ഒളിച്ചോട്ടം തന്നെയാണു എന്റെ യാത്രകള്‍.

ബാംഗ്ലൂര്‍ നിന്നുള്ള കുറച്ചു കോളേജു കുട്ടികളുടെ ബഹളമാണു എന്നെ ഓര്‍മ്മകളില്‍ നിന്നും ഇറക്കിക്കൊണ്ടു വന്നതു എന്നു പറയാം. നല്ല തണുപ്പും നല്ല കാലാവസ്ഥയും എന്നെ അവിടെ തന്നെ ഇരുത്താന്‍ ശ്രമിച്ചെങ്കിലും ടൂറിസ്റ്റുകളുടെ ബഹളവും കച്ചവടക്കാരുടെ ബഹളവും അവിടെ കൂടുതല്‍ നേരം ഇരിക്കാന്‍ എന്നെ അനുവദിച്ചില്ല.

മാട്ടുപെട്ടിയില്‍ നിന്നും ഡാം റിസര്‍വ്വോയറിന്റെ തീരത്തു കൂടി ഒരു മനോഹരമായ ബൈക്കു യാത്ര. തണുപ്പു ശരീരത്തില്‍ തുളച്ചു കയറുക എന്നുള്ളത് ഈ റൂട്ടില്‍ എപ്പോഴും എനിക്കനുഭവിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. എപ്പോഴും കൊതിപ്പിക്കുന്ന ഒരു റൂട്ട് തന്നെയാണിത്. അതുകൊണ്ടാണു വീണ്ടും വീണ്ടും ഇങ്ങോട്ടു വരുന്നതും ഇങ്ങോട്ടേക്കുള്ള യാത്രകള്‍ ഞാന്‍ ഒരുപാടിഷ്ടപ്പെടുന്നതും.

സേതുപാര്‍വതി ഡാം

ബൈക്കു നേരെ കുണ്ടള ഡാമിലേക്കു തിരിച്ചു ഞാന്‍.മാട്ടുപെട്ടിയിലെ ബഹളങ്ങളോ തിരക്കുകളോ ഇവിടെയില്ല. ഡാമിന്റെ മുകളിലൂടെ വണ്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടു പോകുന്നത് കാണാം. ഞാനും ബൈക്കു ഡാമിനു മുകളിലൂടെ അപ്പുറത്തേക്കു കൊണ്ടു വെച്ചു ഡാമിന്റെ ചരിത്രങ്ങള്‍ തിരയാന്‍ ആരംഭിച്ചു. മൂന്നാര്‍ ടൗണില്‍ നിന്നും 25 കിലോമീറ്ററോളം മാറിയാണു കുണ്ടള ഡാം അല്ലെങ്കില്‍ സേതുപാര്‍വ്വതി ഡാം എന്ന ഈ അണക്കെട്ടു സ്ഥിതി ചെയ്യുന്നത്.

പേരിന് പിന്നില്‍

1945 ഇല്‍ തിരുവിതാംകൂറിലെ സേതുലക്ഷ്മി പാര്‍വ്വതി തമ്പുരാട്ടിയാണു ഈ അണകെട്ടിനു തറക്കല്ലിടുന്നത്, അതുകൊണ്ടാണു ഈ ഡാമിനു സേതുപാര്‍വ്വതി ഡാം എന്നും കൂടി പേരുകിട്ടിയിരിക്കുന്നത്. അന്നുമുതല്‍ ഇവിടുത്തെ പോസ്റ്റ് ഓഫീസ് അറിയപ്പെടുന്നത് തന്നെ സേതുപാര്‍വ്വതിപുരം പോസ്റ്റ് ഓഫീസ് എന്നാണു.

ഡാമില്‍ മുങ്ങിപ്പോയ മാര്‍ക്കറ്റ്

പണ്ടു ഇവിടെ ഡാം പണിയുന്നതിനു മുന്‍പ് ചെണ്ടുവാര എസ്റ്റേറ്റ് തൊഴിലാളികളുടെ ഒരു ചന്തയായിരുന്നു ഇവിടം.

ടോപ്സ്റ്റേഷന്‍ ഭാഗത്തേക്കുള്ള റോഡും ഇതുവഴിയായിരുന്നു. കഴിഞ്ഞ കൊല്ലം അറ്റകുറ്റ പണികള്‍ക്കായി ഡാം തുറന്നു വിട്ടപ്പോള്‍ ഈ പഴയ ചെണ്ടുവാര മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ട കാര്യം ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്നും അറിയാന്‍ സാധിച്ചത്.

അപകടങ്ങള്‍, ജാഗ്രത!

ഇവിടെ കുളിക്കാന്‍ ഇറങ്ങിയ കൂട്ടുകാരായ 5 പേര്‍ മരിച്ച കഥയും ഇവിടെനിന്നും അറിയാന്‍ സാധിച്ചു. അപകടങ്ങള്‍ പതുങ്ങിയിരിക്കുന്ന ഒരു ഡാം കൂടിയാണിത്. സഞ്ചാരികള്‍ ശ്രദ്ധിക്കുക.

ഇവിടെ ജലനിരപ്പുയര്‍ന്നാല്‍ വെള്ളം തുറന്നു വിടുന്നത് താഴെയുള്ള മാട്ടുപെട്ടി ഡാമിലേക്കാണു, മാട്ടുപെട്ടി ഡാമില്‍ നിന്നും ജലനിരപ്പുയര്‍ന്നാല്‍ വെള്ളം തുറന്നു വിടുന്നത് മൂന്നാര്‍ ഹെഡ് വര്‍ക്ക്സ് ഡാമിലേക്കാണു. ഈ വെള്ളമാണു പള്ളിവാസല്‍ പവര്‍ ഹസിലെ വൈദ്യുതി ഉത്-പാദനത്തിനുപയോഗിക്കുന്നത്.

ഈ ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ നീലക്കുറിഞ്ഞിപൂക്കാറുണ്ട് എന്നും അറിയാന്‍ സാധിച്ചു. ഇവിടുത്തെ ബോട്ട് യാത്ര വിവരിക്കാന്‍ കഴിയാത്ത് വിധം മനൊഹരമാണെന്നു പറയേണ്ടി വരും.

എന്നാല്‍ ഇനി അടുത്തയാത്ര ഇങ്ങോട്ടേക്കായിക്കോട്ടേ.

ഇനി വരുന്നൊരു തലമുറയ്ക്കു കൂടി നമുക്കീ പ്രകൃതിയെ നില നിര്‍ത്തേണ്ടതുണ്ട്, അതു കൊണ്ട് പോകുന്നിടങ്ങള്‍ മലിനമാക്കതിരിക്കുക, ഭക്ഷണ സാധനങ്ങള്‍ വലിചെറിയാതിരിക്കുക, പ്ലാസ്റ്റിക് പരമാവധി കുറയ്ക്കുക..
ഓരോ യാത്രയും തിരിച്ചറിവിന്റെ ഒരു നല്ല തുടക്കമാകട്ടെ എന്നു ആശംസിക്കുന്നു. നന്ദി

യാത്ര ഇങ്ങനെ

യാത്ര ഇങ്ങനെ

കൊച്ചിയില്‍ നിന്ന് ആരംഭിച്ച യാത്ര ‌നേര്യമംഗലം പാലം കടന്ന് മൂന്നാറില്‍ എത്തി. മൂന്നാറില്‍ നിന്ന് പിന്നെ മാട്ടുപ്പെട്ടിയി‌ലേക്ക്. മാട്ടുപ്പെട്ടിയില്‍ നിന്ന് സേതുപാര്‍വതി അണക്കെട്ട് എന്ന് അറിയപ്പെടുന്ന കുണ്ടള ഡാമിലേക്ക്. കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത സ്ലൈഡുകളില്‍

ചിത്രങ്ങളിലൂടെ

ചിത്രങ്ങളിലൂടെ

കുണ്ടള ഡാമി‌ന്റെ പരിസരത്തെ കാഴ്ചകള്‍
Photo: Riyas Rasheed Ravuthar

ചിത്രങ്ങളിലൂടെ

ചിത്രങ്ങളിലൂടെ

കുണ്ടള ഡാമി‌ന്റെ പരിസരത്തെ കാഴ്ചകള്‍
Photo: Riyas Rasheed Ravuthar

ചിത്രങ്ങളിലൂടെ

ചിത്രങ്ങളിലൂടെ

കുണ്ടള ഡാമി‌ന്റെ പരിസരത്തെ കാഴ്ചകള്‍
Photo: Riyas Rasheed Ravuthar

ചിത്രങ്ങളിലൂടെ

ചിത്രങ്ങളിലൂടെ

കുണ്ടള ഡാമി‌ന്റെ പരിസരത്തെ കാഴ്ചകള്‍
Photo: Riyas Rasheed Ravuthar

ചിത്രങ്ങളിലൂടെ

ചിത്രങ്ങളിലൂടെ

കുണ്ടള ഡാമി‌ന്റെ പരിസരത്തെ കാഴ്ചകള്‍
Photo: Riyas Rasheed Ravuthar

ചിത്രങ്ങളിലൂടെ

ചിത്രങ്ങളിലൂടെ

കുണ്ടള ഡാമി‌ന്റെ പരിസരത്തെ കാഴ്ചകള്‍
Photo: Riyas Rasheed Ravuthar

ചിത്രങ്ങളിലൂടെ

ചിത്രങ്ങളിലൂടെ

കുണ്ടള ഡാമി‌ന്റെ പരിസരത്തെ കാഴ്ചകള്‍
Photo: Riyas Rasheed Ravuthar

ചിത്രങ്ങളിലൂടെ

ചിത്രങ്ങളിലൂടെ

കുണ്ടള ഡാമി‌ന്റെ പരിസരത്തെ കാഴ്ചകള്‍
Photo: Riyas Rasheed Ravuthar

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+