Search
  • Follow NativePlanet
Share
» »താജ്‌മഹൽ പോലെ ബേക്കൽകോട്ടയും!!

താജ്‌മഹൽ പോലെ ബേക്കൽകോട്ടയും!!

By Maneesh

താജ്മഹൽ എന്ന വാക്ക് പ്രണയത്തിന്റെ പര്യായമാണ്. ആഗ്രയിൽ യമുന നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന താജ്‌മഹൽ എന്ന പ്രണയ സ്മാരകം കാണാൻ കൊതിക്കുന്നവരാണ് ഇന്ത്യക്കാരിൽ എല്ലാവരും. തത്ക്കാലം താജ്‌മഹലിന്റെ കാര്യം മറന്ന് കേരളത്തിലേക്ക് വരാം. കേരളം എന്ന് പറഞ്ഞാൽ കേരളത്തിന്റെ വടക്കേയറ്റത്തെ ബേക്കൽ എന്ന സ്ഥലത്തേക്ക്. ബേക്കലിനെ പ്രശസ്തമാക്കിയ ബേക്കൽ കോട്ടയിലേക്ക്.

താജ്‌മഹലുമായി ഒരിക്കലും ബേക്കൽ കോട്ടയെ താരതമ്യം ചെയ്യാൻ പറ്റില്ല. ഷാജഹാൻ ചക്രവർത്തി തന്റെ ഭാര്യയായിരുന്ന മുംതാസിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച താജ്‌മഹൽ എന്ന പ്രണയ സ്മാരകവും ഒരു പ്രണയകഥയും പറയാനില്ലാത്ത ബേക്ക‌ൽ കോട്ടയും തമ്മിൽ എങ്ങനെ താരതമ്യം ചെയ്യും. അല്ലേ?

കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ് ബേക്കൽ കോട്ട, അതുപോലെ ഏറ്റവും സുന്ദരവും. അതുകൊണ്ട് മാത്രമാണോ ബേക്കൽ കോട്ട ഇത്ര പ്രശസ്തമായത്? ബേക്കൽ കോട്ടയ്ക്ക് ഒരു പ്രണയകഥയും പറയനില്ലേ? രണ്ട് ചോദ്യങ്ങൾ വീണ്ടും ഉയരുമ്പോൾ ആദ്യത്തെ ചോദ്യത്തിന് അല്ല എന്നും, രണ്ടമത്തെ ചോദ്യത്തിന് ഉണ്ട് എന്നുമാണ് നിങ്ങൾക്ക് പറയാനുള്ള ഉത്തരമെങ്കിൽ, നിങ്ങളുടെ മനസിൽ ഇപ്പോൾ 'ഉയിരേ, ഉയിരേ വന്ത് എന്നോട് കലന്ത് വിടും' എന്ന ഗാനരംഗമായിരിക്കും നിറഞ്ഞിട്ടുണ്ടാവുക. ബേക്കൽകോട്ടയെ പ്രണയത്തിന്റെ പ്രതീകമാക്കിതന്നതിന് മണിരത്നത്തിന് നന്ദി പറയാം.

ബോംബേ എന്ന സിനിമയിലൂടെ തന്നെയാണ് ബേക്ക‌ൽ കോട്ടയ്ക്ക് ഇത്ര അധികം ജനപ്രീതി ലഭിച്ചതെന്ന് പറഞ്ഞാൽ അതിൽ അധികം അതിശയോക്തി ഉണ്ടാവില്ല. അതുകൊണ്ട് തന്നെ കേരളത്തിലെ പ്രണയ സ്മാരകമെന്ന് ബേക്കൽ കോട്ടയെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.

നിങ്ങൾക്ക് നിങ്ങളുടെ കാമുകിയുടെ കൂടെ യാത്ര ചെയ്യാവുന്ന സുന്ദരമായ ഒരു സ്ഥലം തന്നെയാണ് ബേക്കൽ കോട്ട, ബേക്കൽ കോട്ടയിൽ നിന്ന് നിങ്ങൾ നിങ്ങളുടെ പ്രണയം പങ്കിടുമ്പോൾ കടലിലെ തിരമാലയ്ക്കൊപ്പം വീശിയടിക്കുന്ന കാറ്റിൽ ഒരു സംഗീതം മുഴങ്ങും, 'ഉയിരേ ഉയിരേ വന്ത് എന്നോട് കലന്ത് വിട്'

ബേക്കൽ കോട്ടയിലേക്ക് യാത്ര പോകും മുൻപ് ബേക്കൽ കോട്ടയേക്കുറിച്ച് ചില കാര്യങ്ങൾ അറിയുന്നത് നല്ലതായിരിക്കും. ബേക്കൽകോട്ടയുടെ ചിത്രങ്ങൾ കാണുന്നതിനോടൊപ്പം കൂടുതൽ കാര്യങ്ങളും അറിയാം.

ചിത്രങ്ങൾ പകർത്തിയത്: ഷിജു ബാലഗോപാലൻ

ബേക്കൽ കോട്ടയിലേക്ക്

ബേക്കൽ കോട്ടയിലേക്ക്

കേരളത്തിന്റെ വടക്കെയറ്റത്ത് കാസർകോട് ജില്ലയിലാണ് ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. കാസർകോടിന് 16 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ബേക്കലിലേക്ക് കണ്ണൂരിൽ നിന്ന് 79 കിലോമീറ്റർ യാത്ര ചെയ്യണം. കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് പോകുന്ന വഴിയാണ് ബേക്കൽ സ്ഥിതി ചെയ്യുന്നത്.

സിനിമാക്കാരുടെ ഇഷ്ടസ്ഥലം

സിനിമാക്കാരുടെ ഇഷ്ടസ്ഥലം

ബോംബെ എന്ന സിനിമയിലൂടെയാണ് ഈ കോട്ട പ്രശസ്തമായതെങ്കിലും നിരവധി സിനിമകൾ ഈ കോട്ടയുടെ പശ്ചാത്തലത്തിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. കടലിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ നിർമ്മിച്ച ഈ കോട്ടയ്ക്ക് ഗോവയിലെ അഗോഡ കോട്ടയുമായി സാമ്യതയുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ കോട്ട

കേരളത്തിലെ ഏറ്റവും വലിയ കോട്ട

കടലില്‍ നിന്നും പണിതുയര്‍ത്തിയിരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന ബേക്കല്‍ കോട്ടയില്‍ നിന്ന് സമുദ്രത്തിന്റെ ഏതാണ്ട് മൂന്ന് ഭാഗങ്ങളും സുന്ദരമായി കാണാം. ഏകദേശം 35 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ബേക്കല്‍ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്.

ചെങ്കൽവിസ്മയം

ചെങ്കൽവിസ്മയം

അറബിക്കടലിന് തീരത്തായി പണികഴിപ്പിച്ച ഈ കോട്ട പൂർണമായും ചെങ്കല്ല് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്

ചരിത്രം

ചരിത്രം

ബേക്കൽ കോട്ടയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരബധി രാജക്കൻ‌മാരുടെ പേരുകൾ പറയുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമ്മിക്കപ്പെട്ട ഈ കോട്ട കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് നിർമ്മിച്ചതെന്നാണ് പൊതുവെ പറയപ്പെടുന്നത്.

ടിപ്പുവും ബേക്കലും

ടിപ്പുവും ബേക്കലും

കേരളത്തിലെ പലപ്രമുഖ കോട്ടകളും അറിയപ്പെടുന്നത് പോലെ ഈ കോട്ടയും ടിപ്പുവിന്റെ പേരുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത്. എന്നാൽ ടിപ്പു സുൽത്താനല്ല ഈ കോട്ട നിർമ്മിച്ചത്. കോട്ടയ്ക്ക് സമീപത്തായുള്ള ഒരു മുസ്ലീംപള്ളി നിർമ്മിച്ചത് ടിപ്പുസുൽത്താനാണെന്നാണ് കരുതപ്പെടുന്നത്.

കോലത്തിരി

കോലത്തിരി

കോലത്തിരി ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഈ കോട്ട ശിവപ്പ നായ്ക്ക് പുതുക്കി പണിതതാണെന്ന് ചില ചരിത്രകാരൻമാർ പറയുമ്പോൾ വിജയനഗര സാമ്രജ്യത്വകാലത്താണ് ഈ കോട്ട നിർമ്മിക്കപ്പെട്ടതെന്നാണ് മറ്റ് ചില ചരിത്രകാരൻമാരുടെ അഭിപ്രായം.

ഹനുമാൻ ക്ഷേത്രം

ഹനുമാൻ ക്ഷേത്രം

ബേക്കൽ കോട്ടയ്ക്ക് ഉള്ളിലായി ഒരു ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.

നിരീക്ഷണ ഗോപുരം

നിരീക്ഷണ ഗോപുരം

ബേക്കൽ കോട്ടയിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന ഒന്നാണ് കോട്ടയിലെ നിരീക്ഷണ ഗോപുരം. കോട്ടയുടെ മധ്യഭാഗത്തായാണ് ഈ നിരീക്ഷണ ഗോപുരം സ്ഥിതി ചെയ്യുന്നത്.

ചരിഞ്ഞ പ്രവേശന മാർഗം

ചരിഞ്ഞ പ്രവേശന മാർഗം

മറ്റ് നിരീക്ഷണ ഗോപുരത്തിലേക്ക് കയറുന്നത് പോലെ പടികൾ കയറിയല്ല ഈ നിരീക്ഷണ ഗോപുരത്തിലേക്ക് പ്രവേശിക്കുന്നത്. പകരം ചെരിഞ്ഞ കയറ്റമാണ് ഇവിടെയുള്ളത്.

ഉയരം 9 മീറ്റർ

ഉയരം 9 മീറ്റർ

ഒൻപത് മീറ്റർ ഉയരത്തിലാണ് ഈ നിരീക്ഷണ ഗോപുരം നിർമ്മിച്ചിരിക്കുന്നത്. 24 മീറ്റർ ആണ് ഇതിന്റെ ചുറ്റളവ്.

തുരങ്കങ്ങൾ

തുരങ്കങ്ങൾ

തലശ്ശേരികോട്ടയിലും കണ്ണൂർ കോട്ടയിലും ഉള്ളതുപോലുള്ള തുരങ്കങ്ങൾ ഈ കോട്ടയിലും നിർമ്മിച്ചിട്ടുണ്ട്.

ബേക്കൽ ബീച്ച്

ബേക്കൽ ബീച്ച്

കോട്ടയ്ക്കു സമീപം ആഴം കുറഞ്ഞ കടലിന്റെ തീരത്തുള്ള ബീച്ച് ബേക്കല്‍ ഫോര്‍ട്ട് ബീച്ച് എന്നറിയപ്പെടുന്നു. ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ബേക്കല്‍ പരിസരത്തെ കാര്യങ്ങള്‍ നോക്കിനടത്തുന്നത്.

നടപ്പാതകൾ

നടപ്പാതകൾ

കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാത യാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കാര്യം. അസ്തമയ ശേഷവും സഞ്ചാരികള്‍ക്ക് ദീര്‍ഘ നേരം ബീച്ചില്‍ ചെലവഴിക്കാന്‍ വൈകുന്നേരങ്ങളില്‍ ബീച്ചില്‍ അലങ്കാര ദീപങ്ങള്‍ തെളിയിക്കുന്നുണ്ട്.

ദേശീയ പാത 17

ദേശീയ പാത 17

കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ദേശീയപാത പതിനേഴിൽ ആണ് ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. കാഞ്ഞങ്ങാട് ആണ് സമീപ നഗരം. 12 കിലോമീറ്റർ ആണ് ഇവിടെ നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള ദൂരം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+