01. അമര്‍നാഥ്, ജമ്മുകശ്മീര്‍
ശ്രീനഗറില്‍ നിന്നും 145 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന അമര്‍നാഥ് ഇന്ത്യയിലെ ഏറ്റവും സുപ്രധാനമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്നും 4175 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് സ്ഥിതിചെയ്യുന്നത്. മഞ്ഞില്‍ രൂപപ്പെടുന്ന ശിവലിംഗവും അമര്‍നാഥ് ഗുഹയുമാണ് ഇവിടുത്തെ പ്രത്യേകത. വിശദമായി വായിക്കാം
Photo Courtesy: Gktambe at en.wikipedia
02. ഋഷികേശ്, ഉത്തരാഖണ്ഡ്
പുണ്യഭൂമിയായ ഋഷികേശിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഋഷികേശ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ഋഷികേശ്. ഗംഗാനദിക്കരയിലെ ഈ പുണ്യഭൂമിയിലേക്ക് വര്‍ഷംതോറും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അത്രയും ആളുകളാണ് എത്തിച്ചേരുന്നത്. വിശദമായി വായിക്കാം
Photo Courtesy: Ken Wieland from Philadelphia, USA
03. ഗംഗോത്രി, ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗംഗോത്രി സ്ഥിതിചെയ്യുന്നത്. ഹിമാലയന്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്നും 3750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഉത്തരകാശിയിലെ ഈ പുണ്യനഗരം വിനോദസഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ഇഷ്ടകേന്ദ്രമാണ്. വിശദമായി വായിക്കാം
/gangotri/
Photo Courtesy: Arupamdas
04. ദേവപ്രയാഗ്, ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ തെഹ്രി-ഗഡ്വാള്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും 2723 അടി ഉയരത്തിലുള്ള പ്രസിദ്ധ ക്ഷേത്രനഗരമാണ് ദേവപ്രയാഗ്.ദേവപ്രയാഗ് എന്നാല്‍ സംസ്കൃതത്തില്‍ 'പുണ്യനദികളുടെ സംഗമസ്ഥാനം' എന്നാണ് അര്‍ത്ഥം. അളകനന്ദാ നദിയുടെയും ഭഗീരഥീ നദിയുടേയും സംഗമസ്ഥാനമായതുകൊണ്ടാണ് ദേവപ്രയാഗിന് ഈ പേര് ലഭിച്ചത്. വിശദമായി വായിക്കാം
Photo Courtesy: Mkeranat
05. രുദ്രപ്രയാഗ്, ഉത്തരാഖണ്ഡ്
രുദ്രപ്രയാഗ് എന്ന പേരില്‍ തന്നെയുണ്ട് സ്ഥലത്തിന്റെ പ്രത്യേകത. രാജ്യത്തെ അതിമനോഹരങ്ങളായ പുണ്യഭൂമികളില്‍ ഒന്നായാണ് രുദ്രപ്രയാഗ് കണക്കാക്കപ്പെടുന്നത്. ഇവിടുത്തെ ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളും പുരാണത്തിലെ ഓരോ കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭഗവാന്‍ പരമശിവന്റെ മറ്റൊരു നാമമായ രുദ്രനില്‍ നിന്നുമാണ് ഈ സ്ഥലത്തിന് രുദ്രപ്രയാഗ് എന്ന പേര് ലഭിക്കുന്നത്.
Photo Courtesy: Vvnataraj
06. ഉത്തരകാശി, ഉത്തരാഖണ്ഡ്
പേരു സൂചിപ്പിക്കും പോലെ വടക്കിന്‍റെ കാശിയാണ് ഉത്തരകാശി.ഹൈന്ദവവിശ്വാസികളുടെ പ്രിയ തീര്‍ത്ഥാടനകേന്ദ്രമായ 'ക്ഷേത്രങ്ങളുടെ നഗരം'.ഉത്തരാഖണ്ഡിലെ ഈ ജില്ല 1960 ഫെബ്രുവരി 24 നാണ് നിലവില്‍ വന്നത്. വിശദമായി വായിക്കാം
Photo Courtesy: Birendra
07. കേദര്‍നാഥ്, ഉത്തരാഖണ്ഡ്
ഹിമവാഹിനികള്‍,കൊടുമുടികള്‍ താണ്ടി മോക്ഷം തേടിയുള്ള പ്രയാണം. മനസ്സും ശരീരവും നിര്‍മ്മലമാക്കുന്ന അസുലഭവും അനിര്‍വചനീയവുമായ അനുഭവമാണ് കേദാര്‍നാഥിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഉത്തരാഖണ്ടിലെ രുദ്രപ്രയാഗ് ജില്ലയിലാണ് ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടക കേന്ദ്രങ്ങളിലൊന്നായ കേദാര്‍നാഥ് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Kmishra19
08. ഹരിദ്വാര്‍, ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ അതിപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രവും തീര്‍ത്ഥാടനകേന്ദ്രവുമായ ഹരിദ്വാറിന് പല മുഖങ്ങളാണുള്ളത്. ദൈവങ്ങളിലേക്കുള്ള വഴി എന്നാണ് ഹരിദ്വാര്‍ എന്ന സംസ്‌കൃതവാക്കിന് അര്‍ത്ഥം. വിശദമായി വായിക്കാം
Photo Courtesy: Barry Silver from Tokyo
09. ബദരിനാഥ്, ഉത്തരാഖണ്ഡ്
09. ബദരിനാഥ്, ഉത്തരാഖണ്ഡ്
Photo Courtesy: Ketan0212
10. വാരണാസി, ഉത്തര്‍പ്രദേശ്
ഹിന്ദു വിശ്വാസ പ്രകാരമുള്ള പുണ്യസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ് വാരണാസി. കാശി എന്നും ബനാറസ് എന്നും അറിയപ്പെടുന്ന ഉത്തര്‍ പ്രദേശിലെ ഈ നഗരത്തില്‍ പുരാതനകാലം മുതലേ ജനവാസം ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. വിശദമായി വായിക്കാം
Photo Courtesy: travelwayoflife
11. മഥുര, ഉത്തര്‍പ്രദേശ്
ബ്രജ് ഭൂമി, അതുമല്ലെങ്കില്‍ അനന്തമായ പ്രണയത്തിന്റെ തീരം എന്നാണ് മഥുരയെ അന്നും ഇന്നും ആദരവോടെ ആളുകള്‍ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഹൈന്ദവകലാരൂപങ്ങളില്‍ പലതും ഇവിടെനിന്നാണ് ഉത്ഭൂതമായത്. കൃഷ്ണഭഗവാന്റെ ശൈശവവും യൌവ്വനവും ഉള്‍പുളകത്തോടെയാണ് ഇന്നും ഈ മണ്ണ് അയവിറക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Hemant Shesh
12. അയോദ്ധ്യ, ഉത്തര്‍പ്രദേശ്
സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അയോദ്ധ്യ ഹിന്ദുക്കളുടെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ്. വിഷ്‌ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമനുമായി അടുത്ത ബന്ധമാണ് അയോദ്ധ്യയ്‌ക്കുള്ളത്. രാമന്‍ ജനിച്ച സൂര്യവംശത്തിന്റെ തലസ്ഥാനം പുരാതന നഗരമായ അയോദ്ധ്യയായിരുന്നെന്ന് രാമായണം പറയുന്നു. വിശദമായി വായിക്കാം
Photo Courtesy: Ramnath Bhat
13. പുഷ്കര്‍, രാജസ്ഥാന്‍
പുഷ്കര്‍ ഇന്ത്യയിലെ ഏറ്റവും ശ്രേഷ്ഠ മായ ഒരു പുണ്യ നഗരമായാണ് കണക്കാക്കപ്പെടുന്നത്. ഇത് അജ്മീറില്‍ നിന്ന് പതിനാലു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. നാലാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഫാഹിയാന്‍ എന്ന ചൈനീസ് സഞ്ചാരി അദ്ദേഹത്തിന്റെ സഞ്ചാര വിവരണത്തില്‍ മുഗള്‍ ആക്രമണ കാലത്തെ ഈ നഗരം പരാമര്‍ശ വിഷയമാക്കുന്നുണ്ട്. വിശദമായി വായിക്കാം
Photo Courtesy: http://www.flickr.com/photos/fyunkie/
14. സോംനാഥ്, ഗുജറാത്ത്
ശിവനെ ജ്യോതിലിംഗരൂപത്തില്‍ ആരാധിക്കുന്ന രാജ്യത്തെ പന്ത്രണ്ട് പ്രസിദ്ധ പുരാതന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സോംനാഥ് ക്ഷേത്രം. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഗുജറാത്തിലെ പ്രദേശമാണ് സോംനാഥ്. വിശദമായി വായിക്കാം
Photo Courtesy: Ambuj.Saxena at en.wikipedia
15. ദ്വാരക, ഗുജറാത്ത്
ദ്വാരകാധീശനായ ശ്രീകൃഷ്ണനെയും അദ്ദേഹത്തിന്റെ രാജധാനിയായ ദ്വാരകയെയും കുറിച്ച് കേള്‍ക്കാത്തവരോ ഒരിക്കലെങ്കിലും അവിടെയെത്താന്‍ ആഗ്രഹിക്കാത്തവരോ കാണുമോ? സഞ്ചാരികളുടെ സ്വപ്നകേന്ദ്രമാണ് ഇതിഹാസ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പുണ്യഭൂമിയായ ദ്വാരക. വിശദമായി വായിക്കാം
Photo Courtesy: Bhargavinf
16. കുംഭകോണം, തമിഴ്നാട്
സമാന്തരമായി ഒഴുകുന്ന രണ്ട് നദികള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു തമിഴ്പട്ടണമാണ് കുംഭകോണം. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് ഈ ചെറുപട്ടണം സ്ഥിതിചെയ്യുന്നത്. കംഭകോണത്തിന്റെ വടക്കുഭാഗത്തുകൂടി കാവേരിയും തെക്കുഭാഗത്തുകൂടി അര്‍സലര്‍ നദിയുമാണ് ഒഴുകുന്നത്. വിശദമായി വായിക്കാം
Photo Courtesy: Ssriram mt
17. തിരുവണ്ണാമല, തമിഴ്നാട്
സ്നേഹത്തിനും സാഹോദര്യത്തിനും പേരുകേട്ട തിരുവണ്ണാമലയെ ആധുനിക കാലത്തെ ഉട്ടോപ്യ എന്ന് വിളിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. തീര്‍ത്ഥാടകരുടെ ഇടയില്‍ ഏറെ പ്രശസ്തമായ ഈ ക്ഷേത്ര നഗരം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിലാണ്. ജില്ലാ ഹെഡ്ക്വോര്‍ട്ടേഴ്സും ഇവിടെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Adam Jones Adam63
18. തഞ്ചാവൂര്‍, തമിഴ്‌നാട്
കലയുടെയും സംസ്‌കാരത്തിന്റെയും സമ്മേളന നഗരിയാണ് തഞ്ചാവൂര്‍. സംഗീതത്തിന്റെയും പട്ടിന്റെയും നാടായ തഞ്ചാവൂരിന് വളരെ ബൃഹത്തായ പാരമ്പര്യമാണുള്ളത്. ചോള രാജാക്കന്‍മാരുടെ കാലത്താണ് തഞ്ചാവൂരിന്റെ പ്രാധാന്യം ഉയരുന്നത്. ചോള രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു തഞ്ചാവൂര്‍. വിശദമായി വായിക്കാം
Photo Courtesy: பா.ஜம்புலிங்கம்
19. മധുര, തമിഴ്‌നാട്
തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ് മധുര. വൈഗാനദിയുടെ കരയിലായാണ് ഈ പുണ്യനഗരം സ്ഥിതിചെയ്യുന്നത്. മധുരം എന്ന വാക്കില്‍ നിന്നാണ് മധുര അഥവാ മധുരൈ എന്ന പേര് ഉണ്ടായതെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിശദമായി വായിക്കാം
Photo Courtesy: Rengeshb
20. രാമേശ്വരം, തമിഴ്നാട്
തമിഴ്‌നാട്ടിലെ ശാന്ത സുന്ദരമായ ഒരു പട്ടണമാണ് രാമേശ്വരം. മനോഹരമായ പാമ്പന്‍ ദ്വീപിന്റെ ഭാഗമായ രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് പ്രശസ്‌തമായ പാമ്പന്‍ പാലമാണ്. വിശദമായി വായിക്കാം
Photo Courtesy: எஸ். பி. கிருஷ்ணமூர்த்தி
21. കാഞ്ചിപുരം, തമിഴ്‌നാട്
തമിഴ് നാട്ടിലെ ഏറ്റവും പഴക്കംചെന്ന പട്ടണങ്ങളിലൊന്നായ കാഞ്ചീപുരം. ഇന്നും അതിന്റെ പൂര്‍വ്വ പ്രതാപം ഒട്ടും കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്നു. ക്ഷേത്രങ്ങളുടെ പെരുമയും ബാഹുല്യവും നിമിത്തം "ആയിരം ക്ഷേത്രങ്ങളുടെ നഗരം" എന്നാണ് വിദേശസഞ്ചാരികള്‍ക്കിടയില്‍ ഇതറിയപ്പെടുന്നത്. വിശദമായി വായിക്കാം
Photo Courtesy: Thamizhpparithi Maari
22. ചിദംബരം, തമിഴ്‌നാട്
ചിദംബരമെന്ന ക്ഷേത്രനഗരത്തെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് വ്യാവസായികപ്രാധാന്യമുള്ള ഈ നഗരം സ്ഥിതിചെയ്യുന്നത്. തനി ദ്രാവിഡ സംസ്‌കാരത്തിന്റെ സ്മരണകള്‍ നിറയുന്ന ചിദംബരം കാഴ്ചകളുടെ കലവറയാണ്. വിശദമായി വായിക്കാം
Photo Courtesy: Flickr user Melanie Molitor
23. പഴനി, തമിഴ്‌നാട്
തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലുള്ള അതിമനോഹരമായ ഹില്‍ സ്റ്റേഷനാണ് പളനി. രാജ്യത്തെ ഏറെ പഴക്കം ചെന്ന മലനിരകളുടെ ഭാഗം കൂടിയാണ് പഴനി. പഴം,നീ എന്നീ രണ്ട് വാക്കുകളില്‍ നിന്നാണ് പഴനി എന്ന പേരുണ്ടായത്. വിശദമായി വായിക്കാം
Photo Courtesy: Ranjithsiji
24. ഗോകര്‍ണം, കര്‍ണാടക
ഉത്തരകര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. തീര്‍ത്ഥാടനകേന്ദ്രമെന്നതുപോലെതന്നെ മനോഹരമായ കടല്‍ത്തീരമുള്ള ഗോകര്‍ണം വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്. വിശദമായി വായിക്കാം
Photo Courtesy: Vinodtiwari2608
25. ധര്‍മ്മസ്ഥല, കര്‍ണാടക
ധര്‍മ്മസ്ഥലയെന്ന പേരുതന്നെ ഭക്തിയെന്ന വാക്കിന്റെ മറ്റൊരു വാക്കുപോലെയാണ്. കര്‍ണാടകത്തിലെ നേത്രാവതി നദിയുടെ കരയിലാണ് ധര്‍മ്മസ്ഥല. ഭക്തിനിറഞ്ഞ അന്തരീക്ഷം മാത്രമല്ല ഇവിടുത്തെ പ്രത്യേകത. ചരിത്രാന്വേഷികളുടെ ഇഷ്ടപ്പെട്ട സ്ഥലംകൂടിയാണ് പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്ന ഈ നഗരം. വിശദമായി വായിക്കാം
Photo Courtesy: Vedamurthy J
26. കുക്കെ സുബ്രഹ്മണ്യ, കര്‍ണാടക
കര്‍ണാടകത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. വര്‍ഷാവര്‍ഷം ഏറെ തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നുണ്ട്. കുമാരധാര നദിക്കരയിലെ സുബ്രഹ്മണ്യ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Soorajna
27. ഉഡുപ്പി, കര്‍ണാടക
വൈവിധ്യങ്ങളുടെ നഗരമാണ് കര്‍ണാടകത്തിലെ ഉഡുപ്പി ജില്ല. ക്ഷേത്രങ്ങളും വൈവിധ്യമേറെയുള്ള രുചികളുമാണ് ഉഡുപ്പിയെ വ്യത്യസ്തമാക്കുന്നത്. ഉഡുപ്പിയെന്ന് കേള്‍ക്കുമ്പോഴേ വിശ്വാസികള്‍ക്ക് ഓര്‍മ്മവരുക പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രമാണ്. എന്നാല്‍ ഭക്ഷണപ്രിയരെ ആകര്‍ഷിയ്ക്കുന്നതാകട്ടെ ഇവിടത്തെ രുചിഭേദങ്ങളാണ്. വിശദമായി വായിക്കാം
Photo Courtesy: Ashok Prabhakaran from Chennai, India
28. കൊല്ലൂര്‍, കര്‍ണാടക
വിദ്യാദേവതയെ ആരാധിയ്ക്കുന്നവരുടെയെല്ലാം ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, കുടജാദ്രിയുടെ വിശുദ്ധിയുമായി ഒഴുകിയെത്തുന്ന സൗപര്‍ണിക നദിയുടെ കരയില്‍ വാഴുന്ന മൂകാംബിക ദേവിയെ നേരില്‍ തൊഴാന്‍ കഴിയുകയെന്നത് ജന്മസൗഭാഗ്യമായിട്ടാണ് ഭക്തര്‍ കരുതുന്നത്. വിശദമായി വായിക്കാം
Photo Courtesy: Vinayaraj
29. തിരുപ്പതി, ആന്ധ്രാപ്രദേശ്
പൂര്‍വ്വ ഘട്ടത്തിന്‍റെ താഴ്വാര ക്കുന്നിലെ ചിറ്റൂര്‍ ജില്ലയില്‍ ആണു ഇന്ത്യയുടെ പ്രസിദ്ധമായ ഒരു സാംസ്കാരിക നഗരമെന്നറിയപ്പെടുന്ന തിരുപ്പതി. പേരുകേട്ട തിരുപ്പതി ക്ഷേത്രത്തിനു സമീപമായത്തിനാല്‍ ഭക്ത ജനങ്ങളും വിനോദ സഞ്ചാരികളും ഒരു പോലെ സന്ദര്‍ശിക്കുന്ന സ്ഥലമാണിത്. വിശദമായി വായിക്കാം
Photo Courtesy: Adityamadhav83
30. കാളഹസ്തി, ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപമുള്ള ഒരു മുനിസിപ്പാലിറ്റിയാണ് കാളഹസ്‌തി. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക നാമം ശ്രീകാളഹസ്‌തി എന്നാണ്. സ്വര്‍ണ്ണമുഖി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കാളഹസ്‌തി ഇന്ത്യയിലെ ഏറ്റവും പരിപാവനമായ സ്ഥലങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. വിശദമായി വായിക്കാം
Photo Courtesy: Krishna Kumar Subramanian
31. ഭദ്രാചലം, തെലങ്കാന
മേരുവിനും മേനകയ്ക്കും വരസിദ്ധിയാല്‍ ലഭിച്ച ഭദ്ര എന്ന പുത്രനില്‍ നിന്നാണ് ഭദ്രഗിരി അഥവാ ഭദ്രാചലം എന്ന പേര് ഈ പട്ടണത്തിന് ലഭിച്ചത്. പുണ്യനദിയായ ഗോദാവരിയുടെതീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ചെറു പട്ടണമാണ് ഭദ്രാചലം. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് ഇതിഹാസ സമൃദ്ധമായ ഈ പട്ടണം. വിശദമായി വായിക്കാം
Photo Courtesy: Bcmnet at en.wikipedia
32. ഭുവനേശ്വര്‍, ഒഡീഷ
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വര്‍ ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്തുള്ള പ്രൗഢഗംഭീരമായ നഗരമാണ്. മഹാനദി പുഴയുടെ തെക്ക് -പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്ന നഗരം പ്രകടമാക്കുന്നത് കലിംഗ കാലഘട്ടത്തിലെ മഹത്തായ വാസ്‌തു ശൈലികളാണ്. മൂവായിരം വര്‍ഷത്തെ പാരമ്പര്യമുണ്ട് ഈ പുരാതന നഗരത്തിന്. ഇന്ത്യയുടെ ക്ഷേത്ര നഗരം എന്നാണ് ഭുവനേശ്വര്‍ അറിയപ്പെടുന്നത്. വിശദമായി വായിക്കാം
Photo Courtesy: Sarba
33. കൊണാര്‍ക്ക്, ഒഡീഷ
തലസ്ഥാന നഗരിയായ ഭുവനേശ്വറില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള കൊണാര്‍ക്ക് അതിമനോഹരമായ സ്മാരകങ്ങളും പ്രകൃതി സൗന്ദര്യവും വരിഞ്ഞൊഴുകുന്ന നഗരമാണ്. ബംഗാള്‍ ഉള്‍ക്കടലിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ചെറു നഗരത്തില്‍ പല അപൂര്‍വ്വ സുന്ദരമായ നിര്‍മാണ അദ്ഭുതങ്ങളും സ്ഥിതി ചെയ്യുന്നു. വിശദമായി വായിക്കാം
Photo Courtesy: Raveesh Vyas
34. പുരി, ഒഡീഷ
ഇന്ത്യയുടെ കിഴക്കുഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലിനോട് തൊട്ടുചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പുരി ഒഡീഷയുടെ ടൂറിസം ഭൂപടത്തില്‍ തലയുയര്‍ത്തി പിടിച്ച് നില്‍ക്കുന്ന നഗരമാണ്. തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെയുള്ള ഈ പട്ടണം വിശ്വപ്രസിദ്ധമായ ജഗന്നാഥക്ഷേത്രത്തിന്റെ പേരിലാണ്. വിശദമായി വായിക്കാം
Photo Courtesy: G.-U. Tolkiehn
35. ഭീമശങ്കര, മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ പ്രശസ്തമായ തീര്‍ത്ഥാന കേന്ദ്രമാണ് ഭീമശങ്കര. ട്രക്കിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമായ കര്‍ജാട്ടിന് സമീപത്താണ് ഭീമശങ്കര സ്ഥിതിചെയ്യുന്നത്. ഇന്ത്യയില്‍ ഇന്ന് കാണപ്പെടുന്ന 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒരെണ്ണം ഭീമശങ്കരയിലാണ്. വിശദമായി വായിക്കാം
Photo Courtesy: ସୁରଥ କୁମାର ପାଢ଼ୀ