Search
  • Follow NativePlanet
Share
» »മംഗലാപുരത്തെ സുന്ദരമായ കാഴ്ചകള്‍

മംഗലാപുരത്തെ സുന്ദരമായ കാഴ്ചകള്‍

By Maneesh

കേരളത്തിന് വളരെ സമീപത്തായി സ്ഥിതി ചെയ്യുന്ന, കര്‍ണാടകയിലെ തുറമുഖ നഗരമാണ് മംഗലാപുരം. മലയാളികളുടെ ദീര്‍ഘദൂര യാത്രകള്‍ പലപ്പോഴും മംഗലാപുരം വഴിയാണ്. മുംബൈയിലും ഗോവയിലും വിനോദസഞ്ചാരം നടത്തുമ്പോഴും കൊല്ലൂരും മുരുഡേശ്വരയിലും തീര്‍ത്ഥാടനം നടത്തുമ്പോഴും മലയാളികള്‍ക്ക് മംഗലാപുരം കടക്കണം. അതിനാല്‍ മംഗലാപുരം എന്ന നഗരം മലയാളികള്‍ക്ക് സുപരിചിതമാണ്.

പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലായി നിലകൊള്ളുന്ന മംഗലാപുരത്ത് വിനോദ സഞ്ചാരത്തിനും നിരവധി സാധ്യതകളുണ്ട്. ബീച്ചുകളും ഷോപ്പിംഗ് മാളുകളും ക്ഷേത്രങ്ങളുമൊക്കെ മംഗലാപുരത്ത് എത്തുന്ന യാത്രികന് സഞ്ചാര സംതൃപ്തി നൽകുന്ന കാര്യമാണ്. മംഗലാപുരത്ത് എത്തുന്ന സഞ്ചാരികൾ പകർത്തിയ 15 സുന്ദരമായ ചിത്രങ്ങൾ നമുക്ക് കാണാം.

മംഗലാപുരത്തെക്കുറിച്ച് കൂടുതൽ വായിക്കാം

മംഗലാപുരത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

നീല പൊന്മാൻ

നീല പൊന്മാൻ

നിരവധി ജലാശയങ്ങളുള്ള മംഗലാപുരത്തെ ഒരു ജലാശയത്തെ നയനമനോഹരമാക്കുന്ന ഒരു നീല‌പൊന്മാൻ

Photo Courtesy: Karunakar Rayker

കോളനി ഭരണം

കോളനി ഭരണം

കോളനി ഭരണകാലത്ത് നിർമ്മിക്കപ്പെട്ട മംഗലാപുരത്തെ ഒരു കെട്ടിടം. അക്കാലത്തെ നിർമ്മാണ രീതിയിലാണ് ഈ കെട്ടിടം നിർമ്മിച്ചിരിക്കുത്.

Photo Courtesy: Aleksandr Zykov

സുന്ദരമായ കെട്ടിടം

സുന്ദരമായ കെട്ടിടം

മംഗലാപുരത്തെ സുന്ദരമായ സെന്റ് അലോഷ്യസ് കെട്ടിടം

Photo Courtesy: Hari Prasad Nadig

ശംഖുമുഖം

ശംഖുമുഖം

മംഗലാപുരം ബീച്ചി‌ൽ നിന്ന് പകർത്തിയ ഒരു ശംഖിന്റെ ചിത്രം
Photo Courtesy: Karunakar Rayker

കുതിര സവാരി

കുതിര സവാരി

മംഗലാപുരം ബീച്ചിൽ കുതിര സവാരിയിൽ ഏർപ്പെട്ടിരിക്കുന്ന സഞ്ചാരികൾ

Photo Courtesy: Manoj Vasanth

ആഘോഷരാവുകൾ

ആഘോഷരാവുകൾ

ദീപാവലി ആഘോഷിക്കുന്ന കുട്ടികൾ മംഗലാപുരത്ത് നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Dave G

ആനന്ദം

ആനന്ദം

മംഗലപുരം ബീച്ചിൽ കടൽ തിരമാലകൾ മകന് കാണിച്ചുകൊടുക്കുന്ന ഒരു അമ്മ

Photo Courtesy: Karunakar Rayker

ദൈവ വിളി

ദൈവ വിളി

വളരെ വ്യത്യസ്തമായി നിർമ്മിച്ചിട്ടുള്ള മംഗലാപുരത്തെ ഒരു ക്രിസ്ത്യൻ ദേവാലയം

Photo Courtesy: Gopal Venkatesan

ഗ്രാമ ഭംഗി

ഗ്രാമ ഭംഗി

മംഗലാപുരത്തിന് സമീപത്തുള്ള സുന്ദരമായ ഒരു കൃഷിയിടം

Photo Courtesy: Manoj Vasanth

റാഞ്ചൽ വീരൻ

റാഞ്ചൽ വീരൻ

പണത്തിന് മീതെ പറക്കാത്ത പരുന്ത് മംഗലാപുരത്തിന് മീതെ പറന്നപ്പോൾ

Photo Courtesy: Karunakar Rayker

ക്ഷേത്ര ദീപങ്ങൾ

ക്ഷേത്ര ദീപങ്ങൾ

ദീപാവലി നാളി‌ൽ വൈദ്യുതി ദീപങ്ങൾക്കൊണ്ട് അലങ്കരിച്ച മംഗലാപുരത്തെ ഒരു ക്ഷേത്രം

Photo Courtesy: Karunakar Rayker

വിശ്രമിക്കാൻ പാറപ്പുറം

വിശ്രമിക്കാൻ പാറപ്പുറം

മംഗലാപുരം ബീച്ചിലെ ഒരു പാറപ്പുറത്ത് വിശ്രമിക്കുന്ന ഒരു പറ്റം പക്ഷികൾ
Photo Courtesy: Karunakar Rayker

പായൽ ഭംഗി

പായൽ ഭംഗി

പായ‌ൽ പിടിച്ചപ്പോൾ ഭംഗികൂടിയ ഒരു ശവകുടീരം. മംഗലാപുരത്തെ ഒരു സിമിത്തേരിയിൽ നിന്നുള്ള കാഴ്ച.

Photo Courtesy: Adam Jones

ഗണപതി

ഗണപതി

മംഗലാപുരത്തെ കുഡ്രോളി ക്ഷേത്രത്തിലെ ഗണപതി വിഗ്രഹം

Photo Courtesy: Karunakar Rayker

കാളയോട്ടം

കാളയോട്ടം

മംഗലാപുരത്തിന് സമീപം കദ്രിയിൽ എല്ലാവർഷവും നടക്കാറുള്ള കാളയോട്ട മത്സരത്തിൽ നിന്ന്
Photo Courtesy: Karunakar Rayker

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+